ചായക്കൊപ്പം എന്തെങ്കിലും കഴിക്കാൻ കൊതിക്കാത്തവർ ചുരുക്കാമായിരിക്കുമല്ലേ. എന്നാൽ ഇന്ന് നമുക്ക് നല്ല ചൂട് ചായക്കൊപ്പം കഴിക്കാൻ പറ്റിയ നല്ലൊരു ടേസ്റ്റി സ്നാക്ക് പരിചയപ്പെട്ടാലോ. ആദ്യം ഏഴ് മുട്ട പുഴുങ്ങി എടുക്കുക. ഇനി എല്ലാ മുട്ടയും ഗ്രേറ്റാക്കി എടുക്കുക. ഇനി കുറച്ചു ഇഞ്ചി കൂടി ഗ്രെറ്റാക്കി എടുത്തു മുട്ടയിലേക്ക് ചേർത്ത് കൊടുക്കുക.ഇനി കുറച്ചു വെളുത്തുള്ളി ചതച്ചതും കൂടി ഗ്രെറ്റാക്കിയത് മുട്ടയിലേക്ക് ചേർത്ത് മിക്‌സാക്കുക.
ഇനി കാൽ ടീസ്പൂൺ കുരുമുളക് പൊടി,രണ്ട് ടീസ്പൂൺ മുളക്പൊടി,അര ടീസ്പൂൺ ഗരം മസാല പൊടി,ആവശ്യത്തിന് ഉപ്പും രണ്ട് ടേബിൾ സ്പൂണോളം കോൺ ഫ്ലോർ പൗഡറും ചേർത്ത് നല്ല പോലെ മിക്‌സാക്കുക. ഇനി രണ്ട് ടേബിൾ സ്പൂണോളം തൈരും ചേർത്ത് ഒന്നും കൂടി മിക്‌സാക്കുക. ഇനി രണ്ട് ടേബിൾ സ്പൂൺ ബ്രെഡ് പൊടിച്ചതും ചേർത്ത് നല്ല പോലെ ഇളക്കുക. ഇനി ഒരു മുട്ട പൊട്ടിച്ചു അതിന്റെ വെള്ള കൂടി ഈ മിക്സിലേക്ക് ചേർത്ത് ഇളക്കുക.
ഇനി ഈ മിക്സിനെ ചെറിയ ചെറിയ ബോളുകളാക്കി ഉരുട്ടി എടുക്കുക. ശേഷം ഒരു ചട്ടിയിൽ എണ്ണ നല്ല പോലെ ചൂടാക്കുക. ശേഷം ഉരുട്ടി വെച്ചിരിക്കുന്ന ഓരോ ബോളിനെയും എണ്ണയിലേക്ക് നല്ല പോലെ ഫ്രൈ ആക്കുക. ഇനി ബാക്കിയുള്ള കുറച്ചു എണ്ണയിലേക്ക് അര ടീസ്പൂൺ ഇഞ്ചി ഗ്രേറ്റാക്കിയത്,ഒരു മൂന്നോ നാലോ പച്ചമുളക്, കുറച്ചു കറിവേപ്പില, ചേർത്ത ശേഷം നേരത്തെ മാറ്റി വെച്ച മുട്ടയുടെ മഞ്ഞ കൂടി ചേർത്ത് മിക്‌സാക്കുക.
ഇനി മൂന്നര ടേബിൾ സ്പൂൺ ടൊമാറ്റോ സോസ് ചേർക്കുക. ശേഷം നല്ല പോലെ ഇളക്കിയ മിക്സിലേക്ക് നേരത്തെ ഫ്രൈ ആക്കി വെച്ചിട്ടുള്ള സ്നാക്ക് ചേർത്ത് മിക്‌സാക്കുക. അപ്പോൾ ഇത്രേയുള്ളൂ വളരെ ടേസ്റ്റിയായ എഗ്ഗ് സിസ്റ്റി ഫൈവ് ഇവിടെ റെഡിയായി വന്നിട്ടുണ്ട്. എല്ലാവരും ട്രൈ ചെയ്തു നോക്കണേ. മോംസ് ഡൈലി എന്ന യൂട്യൂബ് ചാനലിൽ നിന്നു തിരഞ്ഞെടുത്ത ഈ റെസിപ്പി എല്ലാവർക്കും ഇഷ്ടമായി എങ്കിൽ ഈ ചാനൽ ലൈക് ചെയ്യാനും സബ്‌സ്‌ക്രൈബ് ചെയ്യാനും മറക്കല്ലേ.
