പണ്ടുകാലം മുതൽക്കേ എല്ലാവർക്കും ഒരുപാട് ഇഷ്ടമുള്ള സ്നാക്കുകളിൽ ഒന്നാണ് മുറുക്ക്. എന്നാൽ എന്നും നമ്മൾ അരിമുറുക്ക് തയ്യാറാക്കുന്നത് അരിമാവ് കൊണ്ടായിരിക്കും. എന്നാൽ ഇന്ന് നമുക്ക് ചെറുപയർ കൊണ്ട് അരിമുറുക്ക് തയ്യാറാക്കുന്നത് എങ്ങനെ എന്ന് നോക്കാം. അതിനായി ഒരു കപ്പ് ചെറുപയർ എടുക്കുക. ശേഷം പയറിനെ ഒരു ബൗളിലേക്ക് മാറ്റുക. എന്നിട്ട് നല്ല പോലെ കഴുകി വെള്ളം തോർത്തി എടുക്കുക. ശേഷം പയറിലെ വെള്ളം നന്നായി തുടച്ചിട്ട് എടുക്കുക. ഇനി പയറിനെ മിക്സിയുടെ ജാറിലേക്ക് മാറ്റി നന്നായി പൊടിച്ചെടുക്കുക.
ശേഷം പയറുപൊടിയെ ഒരു ബൗളിലേക്ക് എടുക്കുക. ഇനി മിക്സിയുടെ ജാറിലേക്ക് പയറെടുക്കുന്ന അതെ അളവിൽ പച്ചരിയും ചേർത്ത് നന്നായി പൊടിച്ചിട്ട് എടുക്കുക. അല്ലെങ്കിൽ അരിപൊടി എടുത്താലും മതിയാകും. ശേഷം പച്ചരിയിലേക്ക് രണ്ട് അല്ലി വെളുത്തുള്ളിയും, ഒരു പച്ചമുളകും, ചേർത്ത് ഒന്ന് പൊടിച്ചിട്ട് എടുക്കുക. ഇനി പയറുപൊടിയിലേക്ക് ചേർത്ത് ഇളക്കുക. ഇനി ഇതിലേക്ക് കാൽ ടീസ്പൂൺ അയമോദകവും, കാൽ ടീസ്പൂൺ കറുത്ത എള്ളും, ആവശ്യത്തിന് ഉപ്പും, അര ടേബിൾ സ്പൂൺ മുളക്പൊടിയും, ഒരു ടേബിൾ സ്പൂൺ ഓയിലും, ആവശ്യത്തിന് ഇളം ചൂടുള്ള വെള്ളവും ചേർത്ത് ചപ്പാത്തിക്ക് മാവ് കുഴക്കുന്ന പരുവത്തിൽ മാവിനെ കുഴച്ചെടുക്കുക.
ശേഷം മാവിനെ പത്തു മിനിറ്റോളം റെസ്റ്റ് ചെയ്യാനായി വെക്കുക. ശേഷം ഒരു സേവനാഴി എടുക്കുക. ഇനി അതിലേക്ക് മുറുക്കിന്റെ അച്ചിട്ട് കൊടുക്കുക. ശേഷം കുഴച്ചെടുത്ത മാവിനെ സേവനാഴിയിലേക്ക് ഇട്ടു കൊടുക്കുക. ശേഷം ഒരു പാത്രത്തിലേക്ക് മുറുക്കിനെ ഒന്ന് ചുറ്റിച്ചു നോക്കുക. മുറിഞ്ഞു പോകുന്നില്ല പാകത്തിന് ചുറ്റി എടുക്കാൻ കഴിയുന്നു എങ്കിൽ ഇതാണ് മുറുക്കിന്റെ പരുവം. ശേഷം എല്ലാ മാവിനേയും ഇതുപോലെ ചുറ്റിച്ചു വീഴ്ത്തുക. ശേഷം ഒരു പാനിൽ മുറുക്ക് മുങ്ങികിടക്കാൻ പാകത്തിന് എണ്ണ ഒഴിച്ച് ചൂടാക്കുക.
ശേഷം ചൂടായി വന്ന ഓയിലിലേക്ക് ഓരോ മുറുക്കായി ഇട്ട് കൊടുക്കുക. ഒരു ചട്ടുകം വെച്ച് ഈസിയായി എണ്ണയിലേക്ക് വെക്കുക. മീഡിയം ഫ്ളൈമിലിട്ടു വേണം മുറുക്ക് ഫ്രൈ ആക്കി എടുക്കാൻ. ഒരു സൈഡ് മൂത്തു വന്നാൽ മുറുക്ക് തിരിച്ചിട്ട് കൊടുക്കുക. ശേഷം ഫ്രൈ ആക്കി കോരി എടുക്കുക. അപ്പോൾ വളരെ ടേസ്റ്റിയായ ചെറുപയർ കൊണ്ട് തയ്യാറാക്കിയ മുറുക്ക് ഇവിടെ റെഡിയായി വന്നിട്ടുണ്ട്. എല്ലാവരും ഈ രീതിയിൽ മുറുക്ക് തയ്യാറാക്കി നോക്കണേ.
