രസം തോറ്റുപോകും രുചിയിൽ ഇതാ ഒരു കിടിലൻ ഒഴിച്ചുകറി.

ചോറിന്റെ കൂടെ എന്തെങ്കിലും ഒഴിച്ച് കറി വേണമെന്ന് ആഗ്രഹിക്കുന്നവരാണ് നമ്മളിൽ പലരും. അതുകൊണ്ട് തന്നെ ഇന്ന് നമുക്ക് വളരെ ടേസ്റ്റിയായ ഒരു ഒഴിച്ച് കറി എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം. ഇനി മിക്സിയുടെ ജാറിലേക്ക് ഒരു ടീസ്പൂൺ കുരുമുളക്, കാൽ ടീസ്പൂൺ ജീരകം, രണ്ട് ടേബിൾ സ്പൂൺ വെളുത്തുള്ളി, ഒരു ചെറിയ പീസ് ഇഞ്ചി, മുക്കാൽ കപ്പ് ചെറിയ ഉള്ളി, എന്നിവ ചേർത്ത് ഒന്ന് ചതച്ചെടുക്കുക.

ഇനി ഒരു പാൻ അടുപ്പിൽ വെച്ച് ചൂടാക്കുക. ശേഷം ചൂടായി വന്ന പാനിലേക്ക് ഒന്നേകാൽ ടീസ്പൂൺ വെളിച്ചെണ്ണ ചേർത്ത് ചൂടാക്കുക. ശേഷം ചൂടായി വന്ന ഓയിലിലേക്ക് മുക്കാൽ ടീസ്പൂൺ കടുകും, രണ്ട് വറ്റൽമുളകും, കുറച്ചു കറിവേപ്പിലയും, നേരത്തെ ചതച്ചെടുത്ത മിക്‌സും ചേർത്ത് ഇളക്കുക. ശേഷം എല്ലാം നല്ല പോലെ മൊരിച്ചെടുക്കുക. ചെറിയ ബ്രൗൺ കളർ ആകാൻ തുടങ്ങുമ്പോൾ മുക്കാൽ ടേബിൾ സ്പൂൺ മുളക്പൊടി ചേർത്ത് നന്നായി ഇളക്കി മൂപ്പിക്കുക.

ഇനി മൂത്തു വന്ന മസാലയിലേക്ക് ഒരു നെല്ലിക്ക വലിപ്പത്തിലുള്ള പുളി പിഴിഞ്ഞ വെള്ളം ചേർത്ത് ഇളക്കുക. ഇനി ആവശ്യമായ വെള്ളവും, ആവശ്യമായ ഉപ്പും ചേർത്ത് കറി നന്നായി തിളപ്പിക്കുക. ശേഷം രണ്ട് മിനിറ്റോളം കറി തിളപ്പിച്ച ശേഷം ഫ്ളയിം ഓഫ് ചെയ്യുക. ശേഷം ആവശ്യമെങ്കിൽ കുറച്ചു മല്ലിയിലയും ചേർത്ത് കറി സെർവ് ചെയ്യാവുന്നതാണ്. അപ്പോൾ വളരെ ടേസ്റ്റിയായ ഒഴിച്ച് കറി തയ്യാറായിട്ടുണ്ട്. ഏകദേശം രസം പോലെ തന്നെയാണ് ഈ കറി തയ്യാറാക്കുന്നത്. എല്ലാവരും ഇങ്ങനെ ഒന്ന് തയ്യാറാക്കി നോക്കണേ. ഈ റെസിപ്പി ഇഷ്ടമായി എങ്കിൽ ഉപ്പും മുളകും എന്ന യൂട്യൂബ് ചാനൽ ലൈക് ചെയ്യാനും സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ.

Leave a Reply

You cannot copy content of this page