വൈകിട്ട് ചായക്കൊപ്പം നല്ലൊരു വട തയ്യാറാക്കിയാലോ. മൈദയും കടലമാവോ ഗോതമ്പ് മാവോ ഉപയോഗിച്ചല്ല ഈ വട തയ്യാറാക്കി ഇരിക്കുന്നത്. വളരെ ടേസ്റ്റിയായ ഈ വട അരിപ്പൊടി വെച്ചിട്ടാണ് തയ്യാറാക്കി ഇരിക്കുന്നത്. അപ്പോൾ നോക്കാം എങ്ങനെയാണ് ഈ വട തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി ഒരു കപ്പ് അരിപ്പൊടിയാണ് എടുത്തിട്ടുള്ളത്. ശേഷം ഒരു കാൽ കപ്പ് റവ ചേർത്ത് കൊടുക്കുക.
ശേഷം ഒരു കപ്പ് തൈര് ചേർത്ത് കൊടുക്കുക. ഇനി ആവശ്യത്തിന് ഉപ്പും ഒരു ടേബിൾ സ്പൂൺ ഇഞ്ചി ചെറുതായി അരിഞ്ഞതും ശേഷം എരിവിനാവശ്യമായ പച്ചമുളക് ചെറുതായി അരിഞ്ഞതും പിന്നീട് ഒരു കപ്പ് വെള്ളവും ചേർത്ത് നന്നായിട്ട് മിക്‌സാക്കുക. ഇനി ഒരു പാനിൽ ഈ മിക്സിനെ ഒഴിച്ച് കൊടുത്ത ശേഷം ഫ്ളൈയിം ഓണാക്കി ഇളക്കി കൊടുക്കുക. കൈ വിടാതെ ഇളക്കുവാൻ മറക്കരുതേ. ഇനി പാനിൽ നിന്നും വിട്ടു വരുന്ന പരുവം വരെ ഇളക്കി എടുക്കുക.
ഇനി നല്ല പോലെ ചെറിയ ചൂടോടുകൂടി മാവിനെ കുഴച്ചെടുക്കുക. ഒരു സവാള കൂടി കൊത്തിയരിഞ്ഞതും കുറച്ചു കറിവേപ്പിലയും മല്ലിയിലയും അര ടീസ്പൂൺ കുരുമുളക് പൊടിയും ചേർത്ത് നന്നായിട്ട് കുഴച്ചെടുക്കുക. ഇനി ഒരു പ്ലേറ്റിൽ എണ്ണ തടകിയ ശേഷം ഓരോ വടയെയും ഷൈപ്പാക്കി ഈ പാത്രത്തിലേക്ക് വെച്ച് കൊടുക്കുക. ഇനി എണ്ണയിൽ വറുത്തു കോരുക.
ചൂട് കട്ടനൊപ്പം കഴിക്കാൻ പറ്റിയ നല്ലൊരു റെസിപ്പിയാണ്. എല്ലാവരും ട്രൈ ചെയ്തു നോക്കണേ. അവധിക്കാലങ്ങളിൽ കുട്ടികൾക്ക് തയ്യാറാക്കി കൊടുക്കാൻ പറ്റിയ നല്ലൊരു സ്നാക്കാണ്. ഫാത്തിമാസ് കറി വേൾഡ് എന്ന യൂട്യൂബ് ചാനലിൽ നിന്നും തിരഞ്ഞെടുത്ത ഈ റെസിപ്പി എല്ലാവർക്കും ഇഷ്ടമായി എങ്കിൽ ഈ ചാനൽ ലൈക് ചെയ്യാനും സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ.
