പെരി പെരി ചിക്കൻ കഴിച്ചിട്ടുണ്ടോ. എന്താ ടേസ്റ്റ്

ചിക്കൻ റെസിപ്പീസ് കഴിക്കാൻ ഇഷ്ടമില്ലാത്തവർ ആരാ അല്ലെ. എന്നാൽ പെരി പെരി ചിക്കൻ എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം. അൽഫഹം ചിക്കനിൽ നിന്നും കുറച്ചു വ്യത്യാസമായിട്ടാണ് ഈ ചിക്കൻ തയ്യാറാക്കി ഇരിക്കുന്നത്. കാരണം കുറച്ചു എരിവ് കൂടുതൽ ചേർത്തിട്ടാണ് ഈ ചിക്കൻ ഉണ്ടാക്കിയത്. അപ്പോൾ എങ്ങനെയാണ് വളരെ ടേസ്റ്റിയായ ഈ പെരി പെരി ചിക്കൻ ഉണ്ടാക്കുന്നത് എന്ന് നോക്കാം. അതിനായി ഒരു കിലോ ചിക്കനാണ് എടുത്തിട്ടുള്ളത്.

ശേഷം വൃത്തിയാക്കിയ ചിക്കൻ ഒരു ചപ്പാത്തി കോലു കൊണ്ട് നന്നായിട്ട് അടിച്ചു പരത്തുക. ശേഷം വരഞ്ഞു കൊടുത്ത ചിക്കൻ മാറ്റി വെക്കുക. ശേഷം കുറച്ചു ഇഞ്ചിയും വെളുത്തുള്ളിയും രണ്ട് പച്ചമുളകും,കുറച്ചു പൊതീനയിലയും ആവശ്യത്തിന് ഉപ്പും നാലു ടേബിൾ സ്പൂൺ വിനാഗിരിയും ചേർത്ത് പേസ്റ്റാക്കി അരച്ചെടുക്കുക. ഇനി ഒരു ചെറുനാരങ്ങയുടെ നീരും കൂടി പിഴിഞ്ഞ് ചേർത്ത് മിക്‌സാക്കുക. ഇനി ചിക്കൻറെ എല്ലാ ഭാഗത്തേക്കും മസാല എത്തുന്ന രീതിയിൽ ചിക്കനുമായി യോജിപ്പിക്കുക.

ഇനി രണ്ട് മണിക്കൂറോളം ചിക്കൻ റെസ്റ്റ് ചെയ്യാനായി വെക്കുക. ഇനി മിക്സിയുടെ ജാറിലേക്ക് ഒന്നര ടേബിൾ സ്പൂൺ കുരുമുളക് ചേർത്ത് പൊടിച്ചെടുക്കുക. ശേഷം മുക്കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടി,ഒന്നര ടേബിൾ സ്പൂൺ പച്ചമല്ലി,ഒരു മാഗ്ഗി ചിക്കൻ ക്യൂബ്,കാൽ ടീസ്പൂൺ ചെറിയ ജീരകം,മുക്കാൽ ടീസ്പൂൺ ഗരം മസാല,ഒന്നര ടേബിൾ സ്പൂൺ അരിപ്പൊടി, ചേർത്ത് നന്നായിട്ട് പൊടിച്ചെടുക്കുക. ഇനി നേരത്തെ മസാല ചേർത്ത് വെച്ച ചിക്കനിലേക്ക് ഈ മസാല പൊടി ചേർക്കുക. ഇനി ഒരു ഇരുപത്തിയഞ്ച് വറ്റൽ മുളക് ക്രാഷാക്കി ചേർത്ത് കൊടുക്കുക.

ഇനി കുറച്ചു മല്ലിയില കൂടി അരച്ച് ചേർത്ത് ചിക്കനുമായി യോജിപ്പിക്കുക. ഇനി ചിക്കൻ ഗ്രില്ലിൽ വെച്ച് ഓവനിൽ ഫ്രൈ ആക്കി എടുക്കുക. അപ്പോൾ വളരെ ടേസ്റ്റിയായ പെരി പെരി ചിക്കൻ ഇവിടെ റെഡിയായി വന്നിട്ടുണ്ട്. എല്ലാവരും ട്രൈ ചെയ്തു നോക്കണേ. ഫദ്‌വാസ്‌ കിച്ചൺ എന്ന യൂട്യൂബ് ചാനലിൽ നിന്നും തിരഞ്ഞടുത്ത ഈ റെസിപ്പി എല്ലാവർക്കും ഇഷ്ടമായി എങ്കിൽ ഈ ചാനൽ ലൈക് ചെയ്യാനും സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ.

 

Leave a Reply