മലയാളിയുടെ ഇഷ്ട പലഹാരങ്ങളിൽ ഒന്നാണ് ലഡ്ഡു. ഏത് ആഘോഷത്തിനും ലഡ്ഡുവാണ് സ്വീറ്റായി നാമെല്ലാം നൽകുന്നത്. എന്നാൽ ഇനിമുതൽ കടയിൽ നിന്നും ലഡ്ഡു വാങ്ങേണ്ട ആവശ്യമില്ല. വളരെ ടേസ്റ്റിയായ ലഡ്ഡു കടയിൽ നിന്നും വാങ്ങുന്ന അതെ രുചിയിലുള്ള ലഡ്ഡു നമുക്ക് സിമ്പിളായി വീട്ടിലുണ്ടാക്കാം. അപ്പോൾ നമുക്ക് ഇത് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. ആദ്യം ഒരു പാത്രത്തിലേക്ക് കാൽ കിലോ കടലമാവ് എടുക്കുക. ശേഷം മാവിലേക്ക് കാൽ ടീസ്പൂൺ സോഡാപ്പൊടിയും ഒരു പിഞ്ച് ഉപ്പും ചേർത്ത് നല്ല പോലെ ഇളക്കുക.
ശേഷം മാവിലേക്ക് കുറെച്ചെയായി വെള്ളം ചേർത്ത് മാവിനെ കട്ടയില്ലാതെ കലക്കിയെടുക്കുക. ദോശ മാവിന്റെ പരുവത്തിൽ വേണം മാവിനെ കലക്കിയെടുക്കാൻ. ശേഷം ഒരു ചട്ടിയിൽ അര ഭാഗത്തോളം എണ്ണയൊഴിച്ചു ചൂടാക്കുക. ശേഷം ചൂടായി വന്ന ഓയിലിലേക്ക് ഈ മാവിനെ ഒരു അരിപ്പയിലൂടെ എണ്ണയിലേക്ക് ഒഴിച്ച് ബൂന്തിപോലെ പൊരിച്ചുകൊരുക. എല്ലാമാവിനെയും ഇതുപോലെ പൊരിച്ചുകൊരുക. ശേഷം ഒരു സോസ് പാനിലേക്ക് ഒന്നേമുക്കാൽ കപ്പ് ഷുഗറും, മുക്കാൽ കപ്പ് വെള്ളവും ചേർത്ത് ഇളക്കി ഷുഗർ സിറപ്പ് തയ്യാറാക്കി എടുക്കുക.
ശേഷം നേരത്തെ ഫ്രൈ ചെയ്തെടുത്ത ബൂന്തിയെ മിക്സിയിലിട്ട് ഒന്ന് പൊടിച്ചെടുക്കുക. ശേഷം പൊടിച്ചെടുത്ത മിക്സിലേക്ക് അരടീസ്പൂൺ ഏലക്ക പൊടിച്ചതും, ഒരു ടേബിൾ സ്പൂൺ നെയ്യും, നേരത്തെ തയ്യാറാക്കിയ ഷുഗർ സിറപ്പും ചേർത്ത് നല്ല പോലെ ഇളക്കുക. ശേഷം കുറച്ചുനേരം ഈ മിക്സിനെ അടച്ചു വെച്ച് റെസ്റ്റ് ചെയ്യാനായി വെക്കുക. ശേഷം കുറച്ചു കിസ്സ്മിസ് നെയ്യിൽ വറുത്തെടുക്കുക. ശേഷം അതും ഈ മിക്സിലേക്ക് ചേർത്ത് ഇളക്കുക.
എന്നിട്ട് പാകത്തിന് വെള്ളത്തിന്റെ അളവായി കഴിഞ്ഞാൽ ലഡ്ഡുവിനെ കൈ കൊണ്ട് ഉരുട്ടി ഷെയ്‌പ്പാക്കി എടുക്കുക. എല്ലാ മാവ് കൊണ്ടും ഇതുപോലെ ലഡ്ഡു തയ്യാറാക്കി എടുക്കുക. ശേഷം സെർവ് ചെയ്യാവുന്നതാണ്. അപ്പോൾ വളരെ ടേസ്റ്റിയായ ലഡ്ഡു തയ്യാറായിട്ടുണ്ട്. കടയിൽ നിന്നും വാങ്ങുന്ന അതെ രുചിയിലുള്ള ലഡ്ഡുവാണ് ഇത്. എല്ലാവരും വിശേഷ ദിവസങ്ങളിൽ ഈ ലഡ്ഡു കൂടി ട്രൈ ചെയ്തു നോക്കണേ.

by