നമുക്ക് എല്ലാവർക്കും ഏറ്റവും ഇഷ്ടപ്പെട്ട പലഹാരങ്ങളിൽ ഒന്നാണ് കിണ്ണത്തപ്പം. എന്നാൽ ഇന്ന് നമുക്ക് അരി പ്പൊടി കൊണ്ടൊരു കിണ്ണത്തപ്പം ഉണ്ടാക്കിയാലോ. വളരെ ടേസ്റ്റിയായ ഒരു പലഹാരമാണിത്. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപാട് ഇഷ്ടമുള്ള ഒരു പലഹാരം കൂടിയാണ് ഇത്. അപ്പോൾ നമുക്ക് ഇത് എങ്ങനെയാണ് അരിപ്പൊടി കൊണ്ട് ഉണ്ടാക്കുന്നത് എന്ന് നോക്കാം. സാധാരണ കിണ്ണത്തപ്പം അരി അരച്ചിട്ടും അരിപ്പൊടി കൊണ്ടും തയ്യാറാക്കാറുണ്ട്. ഇന്ന് നമുക്ക് അരിപ്പൊടി വെച്ച് എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം
ആദ്യം ഒരു മിക്സിയുടെ ജാറിലേക്ക് ഒരു കപ്പ് അരിപൊടി ചേർത്തു കൊടുക്കാം. അപ്പത്തിനും ഇടിയപ്പത്തിനും ഉപയോഗിക്കുന്ന പൊടി എടുത്താൽ മതിയാകും. ശേഷം അരിപ്പൊടി ക്കൊപ്പം മുക്കാൽ കപ്പ് പഞ്ചസാര കൂടി ചേർത്ത് കൊടുക്കുക. ഇനി ഒരു കോഴിമുട്ട പൊട്ടിച്ച് ഒഴിച്ച് കൊടുക്കാം. മുട്ട ചേർക്കുന്നത് കിണ്ണത്തപ്പം നല്ല സോഫ്റ്റ് ആയി കിട്ടാൻ വേണ്ടിയിട്ടാണ്. നല്ലൊരു ഫ്ലേവർ ആയി 5 ഏലക്ക പീസും കൂടെ ചേർത്ത് കൊടുക്കാം. ഇനി രണ്ടു നുള്ള് ചെറിയ ജീരകവും,
ഒരു നുള്ള് ഉപ്പും, ഇനി മൂന്ന് കപ്പ് കട്ടിയുള്ള തേങ്ങാപ്പാൽ ആണ് എടുത്തിട്ടുള്ളത്. അതും കൂടി ചേർത്ത് കൊടുക്കുക.
ശേഷം നന്നായി അടിച്ചെടുക്കുക. പഞ്ചസാര നന്നായി അലിഞ്ഞു കിട്ടുന്നതുവരെ നല്ലപോലെ അടിച്ചെടുക്കുക. എന്നിട്ട് അടിച്ചെടുത്ത മിക്സിനെ ഒരു പാത്രത്തിലേക്ക് മാറ്റുക. ഇനി ബാക്കിയുള്ള തേങ്ങാപ്പാലും കൂടി അതിനൊപ്പം ചേർത്തിളക്കാം. നല്ല ലൂസായ ബാറ്ററാണ് കിണ്ണത്തപ്പം തയ്യാറാക്കാനായി വേണ്ടത്. തേങ്ങാപ്പാൽ എടുക്കുമ്പോൾ
ഒന്നാം പാൽ രണ്ട് കപ്പും രണ്ടാംപാൽ ഒരു കപ്പും ചേർത്താൽ മതിയാകും. ഞാനിവിടെ മൂന്ന് കപ്പ് നല്ല കട്ടിയുള്ള തേങ്ങാപ്പാൽ ആണ് എടുത്തിട്ടുള്ളത്.
ഇനി അടിച്ചെടുത്ത ബാറ്ററിനെ നന്നായി അരിച്ചെടുക്കുക. ഒട്ടും തരിയില്ലാതെ വേണം കിണ്ണത്തപ്പത്തിന്റെ ബാറ്റർ തയ്യാറാക്കാൻ. ശേഷം അരമണിക്കൂർ ബാറ്റർ റെസ്റ്റ് ചെയ്യാനായി വയ്ക്കാം. അര മണിക്കൂർ ആയപ്പോൾ കട്ടിയായി തോന്നുന്നു എങ്കിൽ കുറച്ചുകൂടി വെള്ളമോ പാലോ ചേർത്ത് ബാറ്റർ ലൂസ് ആക്കി എടുക്കുക. ഇനി ഒരു സ്റ്റീമറിൽ കുറച്ച് വെള്ളം വെച്ച് തിളപ്പിക്കുക. ശേഷം ഒരു ട്രേയിലേക്ക് കുറച്ച് എണ്ണ തടവുക. എന്നിട്ട് കിണ്ണത്തപ്പത്തിന്റെ ബാറ്റർ അതിലേക്ക് ഒഴിക്കുക. സ്റ്റീൽ പാത്രം എടുത്താൽ മതിയാകും, ഇനിയൊരു തട്ടിന് മുകളിലേക്ക് ഈ ട്രേ ഇറക്കി വെച്ച് സ്റ്റീമർ അടച്ചു വെച്ച്കിണ്ണത്തപ്പം ആവിയിൽ വേവിക്കുക. മുകളിലായി കുറച്ചു നട്ട് ഇട്ടു കൊടുക്കുന്നത് നന്നായിരിക്കും
ഇനി ആവി വെള്ളം മുകളിലായി വീഴാതിരിക്കാൻ വേണ്ടിയിട്ട് ട്രേയ് അടച്ചു വച്ചിട്ട് വേവിക്കുക. മീഡിയം ഫ്ളൈമിൽ 25 30 മിനിറ്റ് കൊണ്ട് കിണ്ണത്തപ്പം വെന്തു കിട്ടുന്നതായിരിക്കും. ഇനി വെന്തോ എന്നറിയാൻ ഒരു സ്റ്റിക്ക് കൊണ്ട് കുത്തി നോക്കുക. ക്ലീനായി കിട്ടുന്നു എങ്കിൽ വെന്തിട്ടുണ്ട്. ശേഷം തണുക്കാനായി വെക്കുക. ശേഷം വേറെ പ്ലേറ്റിലേക്ക് മാറ്റി സെർവ് ചെയ്യാവുന്നതാണ്. അപ്പോൾ വളരെ ടേസ്റ്റിയായ കിണ്ണത്തപ്പം തയ്യാറായിട്ടുണ്ട്. എല്ലാവരും ഇങ്ങനെ ഒന്ന് തയ്യാറാക്കി നോക്കണേ. വളരെ ടേസ്റ്റിയായ ഒരു പലഹാരമാണിത്. ചൂട് ചായക്കൊപ്പം കഴിക്കാൻ പറ്റിയ നല്ല ടേസ്റ്റിയായ പലഹാരമാണ് ഇത്. കുട്ടികൾക്ക് ഒരുപാട് ഇഷ്ടപ്പെടും ഈ പലഹാരം. വൈകുന്നേരങ്ങളിൽ ചായക്കൊപ്പം തയ്യാറാക്കി കൊടുക്കുന്നത് നല്ലതാണ്.
