ഇത് ഒരെണ്ണം കഴിച്ചാൽ പിന്നെ രുചി മറക്കാനേ പറ്റില്ല.

ചിക്കൻ കൊണ്ടുള്ള സ്നാക്കുകളെല്ലാം ഒരുപാട് ഇഷ്ടമുള്ളവർ ആയിരിക്കും നമ്മളിൽ പലരും. അതുകൊണ്ടുതന്നെ ഇന്ന് നമുക്ക് ഒരു അടിപൊളി ചിക്കൻ ഫില്ലിങ് വച്ചിട്ടുള്ള സ്നാക്ക് തയ്യാറാക്കാം. ചിക്കൻ റിബൺ റോളാണ് ഞാനിന്ന് തയ്യാറാക്കുന്നത്. അപ്പോൾ നമുക്ക് നോക്കാം ഇതെങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന്. ആദ്യം ഒരു ബൗളിലേക്ക് ഒരു കപ്പ് മൈദ ചേർത്ത് കൊടുക്കാം. ശേഷം മൈദക്കൊപ്പം ഒരു ടേബിൾ സ്പൂൺ കോൺ ഫ്ലോർ കൂടി ചേർത്ത് കൊടുക്കാം. ശേഷം പാകത്തിനുള്ള ഉപ്പും ഒരു ടേബിൾസ്പൂൺ ഓയിലും ചേർത്ത് നന്നായി മിക്സ് ആക്കുക.

ശേഷം കുറെച്ചെയായി ചൂടുവെള്ളം ചേർത്ത് കൈകൊണ്ട് മാവിനെ
കുഴച്ചെടുക്കുക. ചപ്പാത്തിക്ക് മാവ് കുഴക്കുന്ന പരുവത്തിൽ കുഴച്ചെടുത്താൽ മതിയാകും. ശേഷം നല്ല സോഫ്റ്റ് ആയി കിട്ടിയ മാവിലേക്ക് ഒരു ടേബിൾ സ്പൂൺ ഓയിലും ചേർത്ത് മിക്സ് ആക്കി അരമണിക്കൂറോളം റെസ്റ്റ് ചെയ്യാനായി വയ്ക്കാം. ശേഷം ഒരു പാൻ അടുപ്പിൽ വച്ച് ചൂടാക്കുക. അതിലേക്ക് രണ്ട് ടേബിൾ സ്പൂൺ ഓയിൽ ഒഴിച്ച് കൊടുക്കാം. വെളിച്ചെണ്ണയാണ് ചേർത്തിട്ടുള്ളത്. ശേഷം ഒരു ടേബിൾ സ്പൂൺ ഇഞ്ചി ചതച്ചതും, ഒരു ടേബിൾ സ്പൂൺ വെളുത്തുള്ളി ചെറുതായി മുറിച്ചതും, മുക്കാൽ ടേബിൾസ്പൂൺ പച്ചമുളക് ചെറുതായി മുറിച്ചതും, കുറച്ച് കറിവേപ്പില അരിഞ്ഞതും ചേർത്ത് നന്നായി വഴറ്റുക

ശേഷം മൂത്തു വന്ന മിക്സി ലേക്ക് രണ്ട് മീഡിയം സൈസിലുള്ള സവാള ചെറുതായി അരിഞ്ഞത് ചേർത്ത് വഴറ്റുക. ഇനി ഉള്ളിക്ക് ആവശ്യമായ ഉപ്പ് കൂടി ചേർത്ത് പെട്ടെന്ന് സവാള വഴറ്റിയെടുക്കാം. ഇനി വാടി വന്ന സവാളയിലേക്ക് കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടി, മുക്കാൽ ടീസ്പൂൺ കുരുമുളകുപൊടിയും, അര ടീസ്പൂൺ ഗരം മസാലപ്പൊടിയും ചേർത്ത ശേഷം ഇത്രയും മസാലകളും കൂടി നന്നായി മൂപ്പിക്കുക. ശേഷം 200 ഗ്രാം എല്ലില്ലാത്ത ചിക്കൻ കുരുമുളകുപൊടിയും ചേർത്ത് വേവിച്ചെടുക്കാം. ശേഷം അതിനെ ഒരു മിക്സിയുടെ ജാറിലിട്ട് ഒന്ന് ക്രഷ് ആക്കി എടുക്കാം.

ശേഷം ചിക്കൻ മസാല ക്കൊപ്പം ചേർത്ത് നന്നായി ഇളക്കുക. ഇനി നന്നായി ചിക്കനും മസാലയും മൂപ്പിച്ച ശേഷം കുറച്ച് മല്ലിയില അരിഞ്ഞതും ചേർത്തിളക്കി മിക്‌സാക്കുക. ശേഷം നേരത്തെ കുഴച്ചുവെച്ച മൈദമാവിനെ ചെറിയ ബോളുകളായി ഉരുട്ടി എടുക്കുക. ശേഷം ഓരോ ബോളിനെയും കൌണ്ടർ ടോപ്പിലിട്ട് പരത്തുക. പത്തിരിക്ക് പരത്തുന്ന പരുവത്തിൽ പരത്തി എടുക്കാം. ശേഷം നാല് സൈഡും ഒരു സ്ക്വയർ പോലെ ആക്കി മുറിച്ചെടുക്കാം. ശേഷം നടുവിലായി ഒരു ടേബിൾസ്പൂൺ ഫില്ലിങ് വെച്ച് നാലു സൈഡും
ഒരു ടേബിൾസ്പൂൺ മൈദയും കുറച്ചു വെള്ളവും കലക്കി മിക്സ് സൈഡിലായി വീഴ്ത്തി ഒട്ടിക്കുക. ശേഷം മസാല ഉള്ളിൽ വരത്തക്ക വിധം ഉള്ളിലായി മടക്കുക. ശേഷം ബാക്കിയുള്ള ഭാഗത്തെ ഒരു കത്തി കൊണ്ട് വരയുക.

എന്നിട്ടും ഫില്ലിംഗ് വെച്ചിട്ടുള്ള മുകൾഭാഗത്തെ കുറച്ചു വെള്ളം കൊണ്ട് നനച്ചശേഷം കത്തികൊണ്ട് കീറിയ ഭാഗം മുകളിലായി ഒട്ടിച്ചു കൊടുക്കാം. എന്നിട്ട് എല്ലാ മാവിനെയും ഇതുപോലെ ഉള്ളിലായി ഫില്ലിംഗ് വെച്ചിട്ട് കവർ ചെയ്ത് എടുക്കുക. ഇനി ഒരു പാനിലേക്ക് മുക്കാൽ ഭാഗത്തോളം എണ്ണ ഒഴിച്ചു കൊടുക്കാം. ഏത് എണ്ണയും ഇത് ഫ്രൈ ചെയ്യാനായി എടുക്കാവുന്നതാണ്. ശേഷം ചൂടായ എണ്ണയിലേക്ക് ഈ സ്നാക്കുകളെ ഇട്ട് കൊടുക്കുക. ഒരു സൈഡ് മൂത്തുവരുമ്പോൾ തിരിച്ചിട്ടു കൊടുക്കുക. ശേഷം രണ്ടു സൈഡ് മൂപ്പിച്ച് കോരിയെടുക്കുക. അപ്പോൾ വളരെ ടേസ്റ്റിയായ ചിക്കൻ ഫില്ലിംഗ് വെച്ചിട്ടുള്ള സ്നാക്ക് തയ്യാറായിട്ടുണ്ട്. എല്ലാവരും ട്രൈ ചെയ്തു നോക്കണേ. കുട്ടികൾക്ക് ഒരുപാട് ഇഷ്ടമാണ് കഴിക്കാൻ. എല്ലാരും ഉറപ്പായും ട്രൈ ചെയ്തു നോക്കണം. ചൂടോടെ കഴിക്കാനാണ് ഏറ്റവും ടേസ്റ്റ്.

Leave a Reply

You cannot copy content of this page