എണ്ണ ഒട്ടും കുടിക്കാത്ത നല്ല സോഫ്റ്റ് പഫി ഗോതമ്പ് പൂരി എങ്ങനെ ഉണ്ടാക്കാം.

എല്ലാവർക്കും ഒരുപാട് ഇഷ്ടമുള്ള ഒരു പലഹാരമാണ് പൂരി. എന്നാൽ എണ്ണയിൽ ഫ്രൈ ആക്കി എടുക്കുന്നത് കൊണ്ട് തന്നെ ഇഷ്ടമാണെങ്കിൽ പോലും പലരും ഇത് ഒഴിവാക്കാറാണ് പതിവ്. എന്നാൽ ഇന്ന് പരിചയപ്പെടുത്തുന്നത് എണ്ണ ഒട്ടും കുടിക്കാതെ എങ്ങനെ നല്ല സോഫ്റ്റായിട്ടും നല്ല പൊള്ളിച്ചും പൂരി എങ്ങനെ ഉണ്ടാക്കാം എന്നതാണ്. ആദ്യം ഒരു കപ്പ് വെള്ളം തിളപ്പിക്കാനായി അടുപ്പിലേക്ക് വെച്ച് കൊടുക്കുക. ഇനി മറ്റൊരു ബൗളിലേക്ക് രണ്ട് കപ്പ് ആട്ടപ്പൊടി എടുക്കുക. ഇനി രണ്ട് ടേബിൾ സ്പൂൺ റവ, രണ്ട് ടേബിൾ സ്പൂൺ മൈദപ്പൊടി ഇത്രയും ചേർത്ത് മിക്‌സാക്കിയ ശേഷം മാറ്റി വെക്കുക. ഇനി നേരത്തെ തിളപ്പിക്കാനായി അടുപ്പിൽ വെച്ചിട്ടുള്ള വെള്ളം നല്ല പോലെ തിളച്ചു വന്നിട്ടുണ്ട്. അതിലേക്ക് ആവശ്യത്തിന് ഉപ്പ് ചേർത്ത് കൊടുക്കുക.

ഇനി രണ്ട് ടേബിൾ സ്പൂണോളം ഓയിൽ മാവിലേക്ക് ചേർത്ത് കൊടുക്കുക. ഇനി കൈ കൊണ്ട് ഒന്ന് തിരുമ്മി പിടിപ്പിക്കുക. ഇനി നേരത്തെ തിളപ്പിച്ചെടുത്ത വെള്ളം കുറെച്ചെയായി മാവിലേക്ക് ചേർത്ത് ഒരു സ്പൂൺ കൊണ്ട് മിക്‌സാക്കാം. ചപ്പാത്തിക്ക് മാവ് കുഴക്കുന്ന അത്രേം മാവ് സോഫ്റ്റാകേണ്ട ആവശ്യമില്ല. ഇനി കുഴച്ചെടുത്ത മാവിനെ കുറച്ചു ഓയിൽ മുകളിലായി തടവിക്കൊടുത്ത ശേഷം പതിനഞ്ചു മിനിറ്റോളം അടച്ചു വെക്കുക. ഇനി പതിനഞ്ചു മിനിട്ടിനു ശേഷം മാവ് നല്ല പരുവമായി വന്നിട്ടുണ്ട്. ഇനി ഒന്നും കൂടി കുഴച്ചെടുത്ത മാവിനെ ചെറിയ ചെറിയ ബോളുകളാക്കി ഉരുട്ടിയെടുക്കുക.

ഇനി ചെറിയ ചെറിയ ബോളുകൾ ഓരോന്നായി ചപ്പാത്തിയുടെ പ്രെസിൽ പരത്തിയെടുക്കുക. ആവശ്യത്തിന് മാത്രം കനം വെച്ച് പരത്താവുന്നതാണ്. എണ്ണ കുറെച്ചെയായി ചേർത്തിട്ട് വേണം പൂരി പരത്തിയെടുക്കാൻ. ഇനി എല്ലാ മാവിനെയും ഇതുപോലെ പരത്തിയെടുക്കുവാൻ ശ്രെദ്ധിക്കുക. ഇനി എണ്ണ നല്ല പോലെ ചൂടാക്കി എടുക്കുക. എണ്ണ നല്ല ചൂടായി വന്നാൽ മാത്രമേ പൂരി ഓരോന്നായി ഇട്ടുകൊടുക്കാൻ പാടുള്ളൂ. ആദ്യം ഫ്ളൈയിം ഹയ്യിലും പൂരി ഇട്ടു കഴിഞ്ഞാൽ മീഡിയം ഫ്ളൈമിലും ആക്കി കൊടുക്കുക.

ഇങ്ങനെ ഉണ്ടാക്കിയാൽ പൂരി നല്ല പോലെ പൊങ്ങി വരികയും എണ്ണ ഒട്ടും തന്നെ കുറഞ്ഞിട്ടുമില്ല. ഇതാണ് പൂരിക്ക് മാവ് കുഴക്കുന്ന പരുവം. എല്ലാവരും ഈ ഒരു രീതി ഫോള്ളോ ചെയ്‌താൽ നല്ല പെർഫെക്റ്റായിട്ടുള്ള പൂരി നിങ്ങൾക്കും ഉണ്ടാക്കാം. അയേശാസ്‌ കിച്ചൺ എന്ന യൂട്യൂബ് ചാനലിൽ നിന്നും തിരഞ്ഞെടുത്ത ഈ റെസിപ്പി എല്ലാവർക്കും ഇഷ്ടമായി എങ്കിൽ ഈ ചാനൽ ലൈക് ചെയ്യാനും സബ്ക്രൈബ് ചെയ്യാനും മറക്കല്ലേ.

Leave a Reply

You cannot copy content of this page