ഇഡ്ഡലി ഇതുപോലെ ഒന്ന് തയ്യാറാക്കി നോക്കൂ. പിന്നെ ഇങ്ങനെ ചെയ്യൂ.

നമ്മുടെ രാവിലത്തെ പ്രഭാത ഭക്ഷണങ്ങളിൽ എല്ലാവർക്കും ഒരുപാട് ഇഷ്ടമുള്ള ഒരു പലഹാരമാണ് ഇഡ്ഡലി. എന്നാൽ സാദാരണ നമ്മൾ ഉണ്ടാക്കുന്ന ഇഡ്ഡലിയെക്കാൾ പതിന്മടങ്ങ് രുചിയുള്ള ഒരു ഇഡ്ഡലി പരിചയപ്പെട്ടാലോ. ആദ്യം രണ്ട് കപ്പ് കടലമാവ് ഒരു പാത്രത്തിലേക്ക് ചേർക്കുക. ഇനി നാല് ടീസ്പൂൺ പഞ്ചസാരയും, ഒരു ടേബിൾ സ്പൂൺ നാരങ്ങാ നീരും, ചേർത്ത് മിക്‌സാക്കുക. ഇനി ഒരു കപ്പ് വെള്ളം ചേർത്ത് നന്നായിട്ട് മിക്‌സാക്കി എടുക്കുക.

ശേഷം നാല് ടീസ്പൂൺ ഓയിലും, ആവശ്യത്തിന് ഉപ്പും, ചേർത്ത് നന്നായിട്ട് യോജിപ്പിക്കുക. ഇനി ഇഡ്ഡലി തട്ടിലേക്ക് എണ്ണ തടകി കൊടുത്ത ശേഷം മാറ്റി വെക്കുക. ഇനി ഒരു ടീസ്പൂൺ ബേക്കിങ് സോഡാ ചേർത്ത് ഒന്ന് മിക്‌സാക്കുക. ഇനി ഇഡ്ഡലി പാത്രത്തിൽ വെള്ളം വെച്ച് തിളപ്പിച്ചെടുക്കുക. ശേഷം എന്ന തടകി വെച്ചിട്ടുള്ള സ്റ്റാൻഡ് ഇട്ട് ശേഷം മാവിനെ കോരിയൊഴിച്ചു കൊടുക്കുക. ഇനി അടച്ചു വെച്ച് പതിനഞ്ചു മിനിറ്റോളം മീഡിയം ഫ്ളൈമിൽ വേവിച്ചെടുക്കുക.

ഇനി ഒരു പാനിലേക്ക് രണ്ട് ടേബിൾ സ്പൂൺ ഓയിൽ ചേർത്ത് കൊടുക്കുക. ശേഷം ഒരു ടീസ്പൂൺ കടുകും, കുറച്ചു കറിവേപ്പിലയും, മൂന്നു പച്ചമുളകും, അര കപ്പ് വെള്ളവും, മൂന്നു ടേബിൾ സ്പൂൺ ഷുഗറും, ഒരു ടീസ്പൂൺ ലെമൺ ജ്യൂസും, ചേർത്ത് മിക്‌സാക്കി മാറ്റി വെക്കുക. ഇനി ഇഡ്ഡലി വേറൊരു സെർവിങ് പ്ലേറ്റിലേക്ക് മാറ്റിയ ഈ ശേഷം റെഡിയാക്കി വച്ച കടുകും എണ്ണയും താളിച്ച മിക്‌സും കൂടി ഇഡ്ഡലിയുടെ മുകളിലായി ചേർത്ത് സെർവ് ചെയ്യാം.

അപ്പോൾ വളരെ ടേസ്റ്റിയായ ഇഡ്ഡലി ഇവിടെ റെഡിയായി വന്നിട്ടുണ്ട്. എല്ലാവരും ട്രൈ ചെയ്തു നോക്കണേ. ഇനി ഇഡ്ഡലി ഉണ്ടാക്കൻ വിചാരിച്ചാൽ ഇങ്ങനെ ഒന്ന് ചെയ്തു നോക്കൂ. മുത്തൂസ് ഫുഡ് വേൾഡ് എന്ന യൂട്യൂബ് ചാനലിൽ നിന്നും തിരഞ്ഞെടുത്ത ഈ റെസിപ്പി എല്ലാവർക്കും ഇഷ്ടമായി എങ്കിൽ ഈ ചാനൽ ലൈക് ചെയ്യാനും സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ.

 

https://youtu.be/g8GzPjWHjg4

Leave a Reply

You cannot copy content of this page