നമുക്കെല്ലാം ഒരുപാട് ഇഷ്ടമുള്ള ഒരു പലഹാരമാണ് ഇഡ്ഡലി. എന്നാൽ പലപ്പോഴും ഇഡ്ഡലി തയ്യാറാക്കുമ്പോൾ സോഫ്റ്റ് ആകുന്നില്ല എന്നുള്ള പരാതി പലർക്കുമുണ്ട്. എന്നാൽ ഇന്ന് നമുക്ക് ഈ രീതിയിൽ ഒന്ന് ഇഡ്ഡലി തയ്യാറാക്കിയാലോ. വളരെ സോഫ്‌റ്റും ടേസ്റ്റിയുമായിട്ടുള്ള ഇഡ്ഡലി നമുക്ക് വളരെ ഈസിയായി തയ്യാറാക്കാൻ കഴിയും. അപ്പോൾ നമുക്ക് നോക്കാം എങ്ങനെയാണ് ഈ ഇഡ്ഡലി തയ്യാറാക്കുന്നത് എന്ന്.
ഇഡ്ഡലി തയ്യാറാക്കാനായി 2 കപ്പ് പച്ചരി കുറച്ചു വെള്ളത്തിൽ ആറ് മണിക്കൂറോളം കുതിർത്തുക. ശേഷം അതിനൊപ്പം ഒരു കപ്പ് ഉഴുന്നും, ഒരു ടേബിൾ സ്പൂൺ ഉലുവയും കൂടി വെള്ളത്തിൽ കുതിർക്കുക. ഏകദേശം അഞ്ച് മണിക്കൂർ ആയപ്പോൾ അരിയും ഉലുവയും ഉഴുന്നും നല്ലപോലെ കുതിർന്നു കിട്ടിയിട്ടുണ്ട്. ശേഷം കുതിർന്നു കിട്ടിയ അരിയും ഉഴുന്നും എല്ലാം നല്ലപോലെ കഴുകിയെടുക്കുക. എന്നിട്ട് ഒരു മിക്സിയുടെ ജാറിലേക്ക് മാറ്റുക. ആദ്യമൊരു മിക്സിയുടെ ജാറിലേക്ക് ഉഴുന്ന് അരച്ചെടുക്കുക. ശേഷം കുറച്ച് വെള്ളവും ചേർത്ത് അരിയും അരച്ചെടുക്കുക.
ഉഴുന്ന് അരയ്ക്കാൽ അരക്കപ്പ് വെള്ളവും പച്ചരി അരക്കാൻ ഒരു കപ്പ് വെള്ളവുമാണ് ആകെ വേണ്ടത്. ശേഷം ഇവ രണ്ടും നല്ല പേസ്റ്റ് പോലെ അരച്ചെടുത്ത ശേഷം ഒരു പാത്രത്തിലേക്ക് മാറ്റുക. ശേഷം ഒരു കപ്പ് ചോറും കൂടി അര കപ്പ് വെള്ളത്തിൽ മിക്സിയുടെ ജാറിലിട്ട് നന്നായി അരച്ചെടുക്കുക. ശേഷം എല്ലാം കൂടി ഒരുമിച്ച് ചേർത്ത് മാവെല്ലാം നല്ലപോലെ മിക്‌സാക്കി എടുക്കുക. എന്നിട്ട് നല്ലപോലെ മിക്സ് ആക്കിയ മാവിനെ എട്ട് മണിക്കൂറോളം അടച്ചുവെച്ച് റസ്റ്റ് ചെയ്യാനായി വെക്കുക.
8 മണിക്കൂർ ആയപ്പോൾ മാവ് നല്ലപോലെ പാകമായി കിട്ടിയിട്ടുണ്ട്. ശേഷം ഒരു തവികൊണ്ട് നല്ലപോലെ ഇളക്കിയ ശേഷം ഇഡ്ഡലി പാത്രത്തിൽ വെള്ളം വച്ച് ചൂടാക്കുക. ശേഷം ആവശ്യത്തിന് ഉപ്പും ചേർത്ത് മാവു നല്ലപോലെ മിക്സ് ആക്കുക. എന്നിട്ട് ഇഡലി തട്ടും അടുപ്പിൽ വച്ച് ചൂടാക്കുക. ശേഷം ചൂടായി വന്ന തട്ടിലേക്ക് കുറച്ച് എണ്ണ തടവി കൊടുക്കുക. ശേഷം ഓരോ തട്ടിലും മാവ് ഒഴിക്കുക. ശേഷം അടച്ചുവെച്ച് ഇഡ്ഡലി വേവിച്ചെടുക്കുക.
5 മിനിറ്റ് ഹൈ ഫ്ളൈമിലും പിന്നീട് മീഡിയം ഫ്ലൈമിലും വെച്ച് ഇഡ്ഡലി നല്ലപോലെ വേവിച്ചെടുക്കുക. അപ്പോൾ വളരെ ടേസ്റ്റിയായ സോഫ്റ്റായിട്ടുള്ള ഇഡ്ഡലി തയ്യാറായിട്ടുണ്ട്. എല്ലാവരും ഈ രീതിയിൽ ഇഡ്ഡലി തയ്യാറാക്കി നോക്കണേ. ഇനിമുതൽ ഇഡ്ഡലി സോഫ്റ്റ് ആകുന്നില്ല എന്നുള്ള പരാതി ആർക്കും തന്നെ ഉണ്ടാകില്ല. എല്ലാവരും തീർച്ചയായും ഈ പലഹാരം തയ്യാറാക്കി നോക്കണേ.
