നിങ്ങൾ കിണ്ണത്തപ്പം കഴിച്ചിട്ടുണ്ടോ. വളരെ ടേസ്റ്റിയായ ഈ പലഹാരം കുറച്ചു കാര്യങ്ങൾ ശ്രദ്ധിച്ചാൽ സോഫ്റ്റായി തയ്യാറാക്കാൻ കഴിയും. അപ്പോൾ നമുക്ക് ഇത് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി അര കപ്പ് വറുത്ത അരിപ്പൊടി എടുക്കുക. ശേഷം പൊടിയിലേക്ക് അഞ്ചു ടേബിൾ സ്പൂൺ പഞ്ചസാര ചേർക്കുക. ശേഷം അതിനൊപ്പം ഒരു നുള്ളു ഉപ്പും കൂടി ചേർത്ത് കൊടുക്കുക. ഇനി നല്ല കട്ടിയുള്ള ഒന്നര കപ്പ് തേങ്ങാപ്പാൽ ചേർക്കുക. എന്നിട്ട് നല്ലപോലെ ഇളക്കുക.
കിണ്ണത്തപ്പം തയ്യാറാക്കാനായി നല്ല ലൂസായ ബാറ്ററാണ് വേണ്ടത്. ശേഷം കലക്കിയെടുത്ത മിക്സിനെ ഒരു മിക്സിയുടെ ജാറിലേക്ക് ഒഴിച്ച് നല്ലപോലെ അടിച്ചെടുക്കുക. ശേഷം അടിച്ചെടുത്ത മിക്സിനെ ഒരു പാത്രത്തിലേക്ക് മാറ്റുക. എന്നിട്ട് മാവിനെ അടച്ചു റെസ്റ്റ് ചെയ്യാനായി വെക്കുക. അര മണിക്കൂറോളം റെസ്റ്റ് ചെയ്യാനായി വെച്ച ശേഷം വേവിച്ചെടുക്കാം. വേവിച്ചെടുക്കാനായി ഒരു പരന്ന സ്റ്റീൽ പ്ലേറ്റ് എടുക്കുക. ശേഷം പ്ലേറ്റിലേക്ക് കുറച്ചു എണ്ണ തടവുക. ശേഷം പാത്രത്തിലേക്ക് ഈ ബാറ്റർ ഒഴിച്ച് കൊടുക്കുക.
എന്നിട്ട് മാവിന്റെ മുകളിലേക്ക് കുറച്ചു ജീരകം നിരത്തിയിടുക. എന്നിട്ട് ഒരു സ്റ്റീമറിൽ വെള്ളം വെച്ച് തിളപ്പിക്കുക. ശേഷം തിളച്ചുവന്ന വെള്ളത്തിന്റെ മുകളിലേക്ക് ഒരു തട്ട് വെച്ച് കൊടുക്കുക. ശേഷം തട്ടിന്റെ മുകളിലേക്ക് ഈ സ്റ്റീൽ പ്ലേറ്റ് വെച്ച ശേഷം അടച്ചു വെക്കുക. എന്നിട്ട് ആവിയിൽ വേവിച്ചെടുക്കുക. 15 മിനിട്ടാണ് ഈ പലഹാരം വേവിച്ചെടുക്കാൻ വേണ്ട സമയം.
15 മിനിറ്റായപ്പോൾ കിണ്ണത്തപ്പം വെന്തു വന്നിട്ടുണ്ട്. ശേഷം തണുക്കാനായി മാറ്റി വെക്കുക. നല്ലപോലെ തണുത്തുവന്നാൽ പാത്രത്തിൽ നിന്നും വിട്ടു പോരുന്നതാണ്. ശേഷം ചെറിയ പീസുകളായി മുറിച്ചു സെർവ് ചെയ്യാം. അപ്പോൾ വളരെ ടേസ്റ്റിയായ കിണ്ണത്തപ്പം തയ്യാറായിട്ടുണ്ട്. വളരെ ടേസ്റ്റിയായ ഒരു പലഹാരമാണിത്. വെറും മൂന്നു ചേരുവകൾ കൊണ്ടാണ് ഈ പലഹാരം തയ്യാറാക്കി ഇരിക്കുന്നത്. വൈകുന്നേരങ്ങളിൽ ചായക്കൊപ്പം കഴിക്കാനും ഇത് ടേസ്റ്റിയാണ്. അപ്പോൾ എല്ലാവരും ഈ രീതിയിൽ കിണ്ണത്തപ്പം തയ്യാറാക്കി നോക്കണേ.
