പഴം വെട്ടിയത് ഇങ്ങനെയാണ് തയ്യാറാക്കുന്നത് എങ്കിൽ നിർത്താതെ കഴിച്ചു കൊണ്ടേയിരിക്കും

നമ്മുടെയെല്ലാം വീടുകളിൽ മിക്കവാറും കാണുന്ന ഒരു സാധനമാണ് നേന്ത്രപ്പഴം. നേന്ത്രപ്പഴം കൊണ്ട് നല്ല രുചികരമായ റെസിപ്പികൾ തയ്യാറാക്കാൻ കഴിയും. എന്നാൽ ഇന്ന് നമുക്ക് പഴം വാട്ടിയത് വ്യത്യസ്തമായ രീതിയിൽ എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. ആദ്യം തന്നെ ഇതിനു വേണ്ട വൈറ്റ് സോസ് തയ്യാറാക്കി എടുക്കാം. അതിനായി ഒരു പാൻ അടുപ്പിൽ വെച്ച് ചൂടാക്കുക. ശേഷം പാനിലേക്ക് 2 ടേബിൾ സ്പൂൺ ബട്ടർ ചേർത്ത് കൊടുക്കുക.

ഉപ്പില്ലാത്ത ബട്ടർ വേണം ചേർത്ത് കൊടുക്കാൻ, ബട്ടർ മെൽറ്റായി വരുമ്പോൾ ഒന്നര ടേബിൾസ്പൂൺ മൈദ ചേർത്ത് ഇളക്കുക. ഒരു മിനിട്ടോളം ലോ ഫ്ളൈമിൽ മൈദ യോജിപ്പിച്ചശേഷം അതിലേക്ക് ഒന്നര കപ്പ് ഫ്രഷ് മിൽക്ക് ചേർക്കുക. എന്നിട്ട് കുറേശ്ശെയായി പാൽ ചേർത്ത് നല്ലപോലെ ഇളക്കി എടുക്കുക. ശേഷം ഒരു ചെറിയ പീസ് പട്ടയും കൂടി ചേർത്ത് നല്ലപോലെ ഇളക്കി ഒന്ന് വേവിച്ച് കുറുക്കിയെടുക്കുക. ഒരു ക്രീമി പരുവത്തിലായി വന്ന സോസിലേക്ക് മൂന്ന് ടേബിൾ സ്പൂൺ പഞ്ചസാര ചേർത്ത് നല്ലപോലെ ഇളക്കിയെടുക്കുക.

ശേഷം രണ്ടു നുള്ള് ഏലയ്ക്കാപ്പൊടിയും ചേർത്ത് ഇളക്കി യോജിപ്പിക്കുക. ഇനി ഒരു നുള്ള് ഉപ്പും ചേർത്ത് ഇളക്കിയശേഷം ഫ്ളയിം ഓഫ് ചെയ്യുക. ശേഷം വൈറ്റ് സോസിനെ തണുക്കാനായി മാറ്റി വെക്കുക. ശേഷം രണ്ട് നേന്ത്രപ്പഴം ചെറിയ വലിപ്പത്തിൽ വട്ടത്തിൽ മുറിച്ചെടുക്കുക. ശേഷം മറ്റൊരു പാൻ അടുപ്പിൽ വെച്ച് ചൂടാക്കുക. എന്നിട്ട് അതിലേക്ക് രണ്ട് ടേബിൾ സ്പൂൺ നെയ്യും ചേർത്തിളക്കുക. ശേഷം മുറിച്ച് വെച്ചിട്ടുള്ള പഴം ചേർത്ത് നല്ലപോലെ വാട്ടിയെടുക്കുക.

നല്ലപോലെ വാട്ടിയെടുത്ത പഴത്തിലേക്ക് മുക്കാൽ ടേബിൾസ്പൂൺ തേങ്ങ ചേർക്കുക. ശേഷം പഴവും തേങ്ങയും നല്ലപോലെ വാട്ടിയെടുക്കുക. ശേഷം രണ്ടുതുള്ളി ഏലക്ക പൊടിയും ചേർത്ത് ഇളക്കിയശേഷം ഒരു ടേബിൾ സ്പൂൺ പഞ്ചസാര കൂടി ചേർത്ത് ഇളക്കുക. ശേഷം പാകത്തിന് വാടി വന്ന പഴം ഫ്ളയിം ഓഫ് ചെയ്തു മറ്റൊരു പാത്രത്തിലേക്ക് മാറ്റുക. എന്നിട്ട് വൈറ്റ് സോസ് പഴത്തിലേക്ക് ഒഴിച്ചുകൊടുക്കുക. എന്നിട്ട് അഞ്ച് മിനിട്ടോളം ഇങ്ങനെ വച്ചിരുന്ന ശേഷം സെർവ് ചെയ്യാം.

ശേഷം മുകളിലായി കുറച്ച് ചോക്ലേറ്റ് ഗ്രേറ്റ് ആക്കിയതും ചേർത്ത് കുട്ടികൾക്കും സെർവ് ചെയ്യാവുന്നതാണ്. അപ്പോൾ വളരെ ടേസ്റ്റി ആയിട്ടുള്ള പഴം വാട്ടിയത് തയ്യാറായിട്ടുണ്ട്. എല്ലാവരും ഈ രീതിയിൽ ഒരു പഴം വാട്ടിയത് തയ്യാറാക്കി നോക്കണേ. വളരെ വ്യത്യസ്തമായിട്ടുള്ള റെസിപ്പിയാണിത്. എല്ലാവരും ട്രൈ ചെയ്തു നോക്കണെ. കൂടുതൽ അറിവിലേക്കായി പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ള വീഡിയോ കണ്ടു നോക്കാവുന്നതാണ്.

Leave a Reply

You cannot copy content of this page