മീൻ കറി ഇത്രയും ടേസ്റ്റിയാണ് എങ്കിൽ ചോറ് ബാക്കിയുണ്ടാവില്ല

മലയാളികളുടെ ഒഴിച്ചുകൂടാൻ പറ്റാത്ത റെസിപ്പികളിൽ ഒന്നാണ് മീൻകറി. എന്നാൽ നല്ലൊരു മീൻകറി കഴിക്കാൻ ആരാ ഇഷ്ടപ്പെടാത്തത് അല്ലെ. അപ്പോൾ ഇന്ന് നമുക്കെല്ലാം ഒരുപാട് ഇഷ്ടമുള്ള മീൻ കറി എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. ഏതു മീനും ഈ രീതിയിൽ തയാറാക്കാവുന്നതാണ്. അതിനായി ഒരു മൺചട്ടി അടുപ്പിൽവച്ച് ചൂടാക്കുക. ശേഷം ചൂടായി ചട്ടിയിലേക്ക് ഒരു ടേബിൾ സ്പൂൺ വെളിച്ചെണ്ണ ചേർത്ത് കൊടുക്കുക. ശേഷം ചൂടായി വന്ന എണ്ണയിലേക്ക് അര ടീസ്പൂൺ കടുകും, അര ടീസ്പൂൺ ഉലുവയും ചേർത്ത് പൊട്ടിക്കുക.

ശേഷം ഏഴോ എട്ടോ അല്ലി വെളുത്തുള്ളിയുടെ പീസ് ഒന്ന് നീളത്തിൽ അരിഞ്ഞ ശേഷം എണ്ണയിലേക്ക് ചേർത്ത് കൊടുക്കുക. എന്നിട്ട് അതിനൊപ്പം ഒരു ചെറിയ കഷ്ണം ഇഞ്ചിയും കൂടി നീളത്തിൽ അരിഞ്ഞ ശേഷം എണ്ണയിലേക്ക് ചേർത്ത് നല്ലപോലെ വഴറ്റുക. ശേഷം ഇഞ്ചിയും വെളുത്തുള്ളിയും നല്ലപോലെ മൂത്ത് വന്നാൽ 10 പീസ് ചെറിയ ഉള്ളി നീളത്തിൽ അരിഞ്ഞ ശേഷം ഇതിനൊപ്പം ചേർത്ത് നല്ലപോലെ വഴറ്റുക. പെട്ടെന്ന് വഴറ്റിയെടുക്കാനായി കുറച്ചു ഉപ്പും കൂടി ചേർത്ത് കൊടുക്കുക. എന്നിട്ട് ഇഞ്ചിയും, വെളുത്തുള്ളിയും, ചെറിയ ഉള്ളിയും നല്ലപോലെ മൂത്ത് വന്നാൽ അതിലേക്ക് രണ്ട് ടീസ്പൂൺ മുളകുപൊടിയും അര ടീസ്പൂൺ മഞ്ഞൾപ്പൊടിയും ചേർത്ത് നല്ലപോലെ വഴറ്റുക.

മീഡിയം ഫ്ളൈമിൽ വെച്ച് വേണം മസാല വഴറ്റിയെടുക്കാൻ. ഏകദേശം 30 സെക്കൻഡ് കൊണ്ട് മസാലകൾ എല്ലാം നല്ലപോലെ വഴറ്റിയ ശേഷം രണ്ടു തക്കാളി മിക്സിയിൽ അടിച്ച ശേഷം അത് മസാലക്കൊപ്പം ചേർത്തിളക്കുക. ശേഷം തക്കാളി പേസ്റ്റ് ചേർത്ത ശേഷം ചെറിയ രീതിയിൽ ഒന്നും വഴറ്റി കൊടുക്കുക. ശേഷം മസാലയിലേക്ക് 3 പീസ് കുടംപുളി നല്ലപോലെ കഴുകിയശേഷം കുറച്ചു വെള്ളത്തിൽ കുതിർത്തുക. എന്നിട്ട് വെള്ളത്തോടൊപ്പം പുളി മസാലയിലേക്ക് ചേർത്ത് കൊടുക്കുക. എന്നിട്ട് കറിക്ക് ആവശ്യമായ വെള്ളം കൂടി ചേർത്ത് കൊടുക്കുക.

ഇനി കറിക്ക് ആവശ്യത്തിന് ഉപ്പും ചേർത്ത് കറി നല്ലപോലെ തിളപ്പിക്കുക. ശേഷം തിളച്ച് വന്ന കറിയിലേക്ക് കുറച്ചു കറിവേപ്പിലയും 2 പച്ചമുളക് കീറിയതും ചേർത്ത് ഇളക്കുക. ശേഷം കഴുകി വൃത്തിയാക്കി വച്ചിട്ടുള്ള മീൻ ചേർത്ത് കൊടുക്കുക. 500 ഗ്രാം ചൂര മീനാണ് ഈ കറിയിലേക്ക് ചേർത്തു കൊടുത്തിട്ടുള്ളത്. ഏതു മീനും ഈ രീതിയിൽ കറിവെച്ച് എടുക്കാവുന്നതാണ്. മീൻ ചേർത്ത ശേഷം കറി നല്ലപോലെ ഇളക്കി അടച്ചുവെച്ച് മീഡിയം ഫ്ളൈമിൽ വെച്ച് കറിയും വേവിച്ചെടുക്കുക. ഇനി നല്ലപോലെ തിളച്ചു കഴിഞ്ഞാൽ പിന്നീട് ലോ ഫ്‌ളൈമിൽ ഇട്ട് വേണം കറി വേവിച്ചെടുക്കാൻ.

10 മിനിറ്റ് ആയപ്പോൾ മീൻകറി ആവശ്യത്തിന് വറ്റി നല്ലപോലെ വെന്തു വന്നിട്ടുണ്ട്. ശേഷം കറിയെ ഫ്ലെയിം ഓഫ് ചെയ്തു മാറ്റി വെക്കുക. എന്നിട്ട് ഒരു ടീസ്പൂൺ വെളിച്ചെണ്ണയും ചേർത്ത് ഇളക്കി അടച്ചു വച്ച് ഒന്നു ചൂടാറുമ്പോൾ സെർവ് ചെയ്യാവുന്നതാണ്. അപ്പോൾ വളരെ ടേസ്റ്റിയായ മീൻകറി തയ്യാറായിട്ടുണ്ട്. ഏതു മീനും ഈ രീതിയിൽ കറി വയ്ക്കാവുന്നതാണ്. പ്രത്യേക രുചിയാണ് ഈ മീൻകറിക്ക്. തലേദിവസം കറി വച്ച് വെക്കുന്നതാണ് ഈ മീൻകറി കൂടുതൽ രുചികരമാക്കുന്നത്. അപ്പോൾ എല്ലാവരും ഈ രീതിയിൽ ഒന്ന് ട്രൈ ചെയ്തു നോക്കണേ. കപ്പയ്ക്കൊപ്പവും, ചോറിനൊപ്പവും, കാപ്പിക്കൊപ്പവുമെല്ലാം വളരെ ടേസ്റ്റിയാണ് ഈ മീൻകറി. ട്രൈ ചെയ്യാൻ മറക്കല്ലേ.

Leave a Reply

You cannot copy content of this page