ആരും ഒന്നെടുത്തു കഴിച്ചു പോകും അത്രക്ക് രുചിയാ.

ഇന്ന് നമുക്ക് ചൂട് ചായക്കൊപ്പം കഴിക്കാൻ പറ്റിയ കിടിലൻ ബ്രേക്ഫാസ്റ്റ് ഉണ്ടാക്കിയാലോ. ഉള്ളിൽ കിടിലൻ ഫില്ലിംഗ് വെച്ചിട്ടാണ് ഈ പലഹാരം തയ്യറാക്കുന്നത്. ആദ്യം ഒരു പാൻ അടുപ്പിൽ വെച്ച് ചൂടാക്കുക. ശേഷം ചൂടായി വന്ന പാനിലേക്ക് രണ്ട് ടേബിൾ സ്പൂൺ ഓയിൽ ചേർക്കുക. ഇനി എണ്ണയിലേക്ക് കാൽ ടീസ്പൂൺ ചെറിയ ജീരകം, അര ടീസ്പൂൺ ഇഞ്ചി ചെറുതായി അരിഞ്ഞതും, കുറച്ചു വെളുത്തുള്ളി അരിഞ്ഞതും, രണ്ട് സവാള ചെറുതായി അരിഞ്ഞതും, ചേർത്ത് ഇളക്കുക. എന്നിട്ട് വാടി വന്ന ഉള്ളിയിലേക്ക് ഒരു ക്യാരറ്റ് ചെറുതായി അരിഞ്ഞതും, കുറച്ചു ബീൻസ് ചെറുതായി അരിഞ്ഞതും ചേർത്ത് ഇളക്കുക.

ഇനി ഒരു ചെറിയ ഉരുളകിഴങ്ങ് ചെറുതായി മുറിച്ചതും, കാൽ കപ്പ് ഫ്രഷ് ഗ്രീൻപീസും, ചേർത്ത് നന്നായി ഇളക്കുക. ശേഷം കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടി, കാൽ ടീസ്പൂൺ കാശ്മീരി മുളക്പൊടി, അര ടീസ്പൂൺ കുരുമുളക് പൊടി, കാൽ ടീസ്പൂൺ ഗരം മസാല പൊടി ചേർത്ത് നന്നായി ഇളക്കുക. ഇനി ആവശ്യത്തിന് ഉപ്പും, രണ്ട് ടേബിൾ സ്പൂൺ വെള്ളവും, ചേർത്ത് ഇളക്കി അടച്ചു വെച്ച് അഞ്ചു മിനിറ്റോളം മസാല വേവിക്കുക. ഇനി ഒരു ടേബിൾ സ്പൂൺ ചില്ലി സോസും, ഒരു ടേബിൾ സ്പൂൺ സോയ സോസും ചേർത്ത് നന്നായി മിക്‌സാക്കുക. ഇനി കുറച്ചു മല്ലിയില അരിഞ്ഞതും ചേർത്ത് ഇളക്കി യോജിപ്പിക്കുക. ശേഷം ഫ്ളയിം ഓഫ് ചെയ്യുക.

ഇനി ഒരു ബൗളിലേക്ക് ഒരു കപ്പ് മൈദ ചേർക്കുക. ശേഷം മൈദയിലേക്ക് ആവശ്യത്തിന് ഉപ്പും, ആവശ്യത്തിന് വെള്ളവും ചേർത്ത് കലക്കുക. അപ്പത്തിനും ദോശക്കും മാവ് എടുക്കുന്നതിനേക്കാൾ കുറച്ചും കൂടി ലൂസായി വേണം മാവിനെ എടുക്കാൻ. ഇനി ഒരു പാൻ അടുപ്പിൽ വെച്ച് ചൂടാക്കുക. ശേഷം ചൂടായി വന്ന പാനിലേക്ക് കുറച്ചു ഓയിൽ തടവുക. എന്നിട്ട് ഓരോ തവി വീതം മാവ് ഒഴിച്ച് കൊടുക്കുക. ശേഷം ഒരു സൈഡ് മൂത്തു വന്നാൽ അപ്പം തിരിച്ചിട്ട് കൊടുക്കുക. എല്ലാ മാവിനേയും ഇതുപോലെ അപ്പം ചുട്ടെടുക്കുക.

നല്ല നൈസായി വേണം അപ്പം ചുട്ടെടുക്കാൻ. ഇനി തയ്യാറാക്കിയ ഓരോ അപ്പത്തിന്റെ മുകളിലും ഫില്ലിംഗ് വെച്ച് ഒന്ന് കവർ ചെയ്യുക. ഒരു സ്‌കോയാർ ഷെയ്പ്പിൽ ഇത് മടക്കി എടുക്കുക. എല്ലാ അപ്പത്തിന്റെ ഉള്ളിലും ഇതുപോലെ ചെയ്ത ശേഷം ഒരു പാനിൽ കുറച്ചു ഓയിൽ ഒഴിച്ച് ചൂടാക്കുക. ശേഷം ചൂടായി വന്ന ഓയിലിൽ ഇത് ഓരോന്നായി ഇട്ട് ഫ്രൈ ആക്കി എടുക്കുക. അപ്പോൾ വളരെ ടേസ്റ്റിയായ പലഹാരം തയ്യാറായിട്ടുണ്ട്. എല്ലാവരും ഇങ്ങനെ ഒന്ന് പലഹാരം തയ്യാറാക്കി നോക്കണേ.

Leave a Reply

You cannot copy content of this page