നമുക്കെല്ലാം ഒരുപാട് ഇഷ്ടമുള്ള ഒരു മത്സ്യമാണ് നെത്തോലി. എന്നാൽ ഇന്ന് നമുക്ക് നെത്തോലി കൊണ്ട് ഒരു അടിപൊളി ഫ്രൈ തയ്യാറാക്കിയാലോ. അപ്പോൾ നമുക്ക് എങ്ങനെയാണ് ഈ ഫ്രൈ തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി ഒരു കപ്പു നെത്തോലി നല്ലപോലെ കഴുകി വൃത്തിയാക്കി എടുക്കുക. ശേഷം ഒരു പാത്രത്തിലേക്ക് അര ടീസ്പൂൺ മഞ്ഞൾപ്പൊടിയും, 3 ടീസ്പൂൺ മുളകുപൊടിയും, അര ടീസ്പൂൺ കുരുമുളക് പൊടിയും, അര ടീസ്പൂൺ പെരുംജീരകം പൊടിച്ചതും, അര ടീസ്പൂൺ ഗരം മസാലയും ചേർക്കുക.
എന്നിട്ട് അതിനൊപ്പം രണ്ട് ടീസ്പൂൺ കോൺഫ്ലോർ പൗഡറും, ഒരു ടീസ്പൂണ് അരിപ്പൊടിയും, ഒരു ടീസ്പൂൺ മൈദയും, ആവശ്യത്തിനുള്ള ഉപ്പും,
രണ്ട് ടീസ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റും, ഒരു ടേബിൾ സ്പൂൺ നാരങ്ങാനീരും, ആവശ്യത്തിന് വെള്ളവും ചേർത്ത് മസാല നല്ലപോലെ മിക്സാക്കുക. ശേഷം മസാല നല്ലപോലെ കുഴച്ചെടുത്ത ശേഷം മീൻ അതിലേക്ക് ചേർത്ത് ഇളക്കി യോജിപ്പിക്കുക. കുറച്ച് തിക്കായ മസാലയാണ് ഈ ഫ്രൈക്കായി വേണ്ടത്.
ശേഷം മസാല തേച്ചു വച്ചിട്ടുള്ള മീനിനെ അരമണിക്കൂറോളം അടച്ചുവെച്ച് റസ്റ്റ് ചെയ്യാനായി വയ്ക്കുക. ഇനി ഒരു കടായി അടുപ്പിൽ വച്ച് ചൂടാക്കുക. ശേഷം ചട്ടിയിലേക്ക് കാൽഭാഗത്തോളം എണ്ണ ഒഴിച്ചു കൊടുക്കുക. എന്നിട്ട് എണ്ണ ചൂടായി വരുമ്പോൾ മസാല തേച്ച് വെച്ചിട്ടുള്ള മീൻ ചേർത്തുകൊടുക്കാം. എണ്ണയിൽ മീൻ മുങ്ങി കിടക്കുന്നത് കൊണ്ട് തന്നെ മറിച്ചിട്ടു കൊടുക്കേണ്ട കാര്യമൊന്നുമില്ല. രണ്ട് സൈഡും ഒരുപോലെ തന്നെ മൂത്തു കിട്ടുന്നതാണ്. ശേഷം നല്ലപോലെ മൂത്ത് വരുമ്പോൾ എണ്ണയിൽ നിന്നും കോരി എടുക്കുക.
ശേഷം ബാക്കിയുള്ള എണ്ണയിലേക്ക് കുറച്ച് കറിവേപ്പിലയും 3 പച്ചമുളക് കീറിയതും ചേർത്ത് ഒന്ന് ഫ്രൈ ചെയ്തു മീനിലേക്ക് ചേർത്ത് കൊടുക്കുക.
അപ്പോൾ വളരെ ടേസ്റ്റിയായിട്ടുള്ള ഫ്രൈ ഇവിടെ തയ്യാറായിട്ടുണ്ട്. നല്ല ടേസ്റ്റിയായിട്ടുള്ള നല്ല ക്രിസ്പിയായിട്ടുള്ള ഒരു ഫ്രൈയാണിത്. അപ്പോൾ എല്ലാവരും ഈ രീതിയിൽ നെത്തോലി ഫ്രൈ ചെയ്തു നോക്കണേ. കൂടുതൽ അറിവിലേക്കായി പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ള വീഡിയോ കണ്ടു നോക്കാവുന്നതാണ്.
