പഴുത്തു കറുത്ത നേന്ത്രപ്പഴം ഉണ്ടെങ്കിൽ ഇനി കളയേ വേണ്ട. കിടിലൻ ബ്രെക്ഫാസ്റ്റ് ഉണ്ടാക്കാം.

എല്ലാവർക്കും മടിയുള്ള ഒരു കാര്യമാണ് പഴം നല്ല പഴുത്തുപോയാൽ കഴിക്കുക എന്നത്. അപ്പോൾ നമ്മുടെ വീടുകളിലും കാണും കഴിക്കാതെ മാറ്റി വെച്ചിട്ടുള്ള പഴുത്ത പഴം. ഇനി മുതൽ പഴുത്ത പഴം ഉണ്ടെങ്കിൽ കളയുകയേ വേണ്ട. അത് വെച്ചിട്ട് ഒരു അടിപൊളി ബ്രെക്ഫാസ്റ്റ് നമുക്ക് ഉണ്ടാക്കിയാലോ. അതിനായി രണ്ട് നേന്ത്രപ്പഴം ചെറുതായി അരിഞ്ഞത് ഒരു മിക്സിയുടെ ജാറിലേക്ക് മാറ്റുക. ഇനി ഒരു കപ്പ് റവ കൂടി ഈ ജാറിലേക്ക് ചേർക്കുക. ഇനി ഒരു കോഴി മുട്ടയും, അര കപ്പ് പാലും, രണ്ട് ഏലക്കായും, നാല് ടേബിൾ സ്പൂൺ ഷുഗറും, രണ്ട് ടേബിൾ സ്പൂൺ തേങ്ങയും ചേർത്ത് നന്നായി അരച്ചെടുക്കുക.

നല്ല പേസ്റ്റായി അരച്ചെടുത്ത മിക്സിനെ ഒരു പാത്രത്തിലേക്ക് മാറ്റുക. ഇനി കുറച്ചു വെള്ളവും ചേർത്ത് വേണം മാവിനെ കലക്കി എടുക്കാൻ. ഇനി ഒരു പാൻ അടുപ്പിലേക്ക് വെച്ച് ചൂടാക്കുക. ഇനി ചൂടായി വന്ന പാനിലേക്ക് ഓരോ തവി മാവ് ഒഴിച്ച് കൊടുക്കുക. ശേഷം അടച്ചു വെച്ച് ദോശ ചുട്ടെടുക്കുക. നല്ല ടേസ്റ്റിയാണ് ഈ ദോശ കഴിക്കാൻ. നേന്ത്രപ്പഴം ചേർത്തിട്ടുള്ളത് കൊണ്ട് തന്നെ നല്ല ഹെൽത്തിയുമാണ് ഈ ബ്രെക്ഫാസ്റ്റ്.

കുട്ടികൾ ഈ ബ്രെക്ഫാസ്റ്റ് കൊതിയോടെ ചോദിച്ചു വാങ്ങി കഴിക്കും. അത്രയും ടേസ്റ്റാണ് ഈ പലഹാരത്തിന്. എല്ലാവരും ട്രൈ ചെയ്തു നോക്കണേ. പഴം കഴിക്കാത്ത കുട്ടികൾ ആണെങ്കിൽ ഇങ്ങനെ തയ്യാറാക്കി കൊടുത്താൽ മതിയാകും. ലേഡീസ് പ്ലാനറ്റ് ബൈ റംഷി എന്ന യൂട്യൂബ് ചാനലിൽ നിന്നും തിരഞ്ഞെടുത്ത ഈ റെസിപ്പി എല്ലാവർക്കും ഇഷ്ടമായി എങ്കിൽ ഈ ചാനൽ ലൈക്ക് ചെയ്യാനും സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ.

Leave a Reply

You cannot copy content of this page