ഒരുതവണ ഉണ്ടാക്കിയാൽ വീണ്ടും വീണ്ടും ഉണ്ടാക്കും അത്രക്ക് ടേസ്റ്റ്

ഇപ്പോൾ എല്ലാവർക്കും ഏറെ ഇഷ്ടമുള്ള ഒരു മധുരമാണ് പുഡ്ഡിംഗ്. പല തരത്തിലുള്ള പുഡ്‌ഡിങ്ങുകളും ഇപ്പോൾ നമ്മൾ കാണാറുണ്ട് ആല്ലേ. അപ്പോൾ ഇന്ന് നമുക്ക് വളരെ ടേസ്റ്റിയായ ഒരു ബട്ടർ സ്കോച്ച് പുഡ്ഡിംഗ് എങ്ങനെയാണ്‌ ഉണ്ടാക്കുന്നത് എന്ന് നോക്കാം. ബ്രെഡ് കൊണ്ടാണ് ഇത് ഉണ്ടാക്കുന്നത്. ആദ്യം ഒരു പാനിലേക്ക് അര കപ്പ് പഞ്ചസാര നിരത്തി ഇട്ടു കൊടുക്കുക. ഇനി രണ്ട് ടീസ്പൂൺ വെള്ളവും ചേർത്ത് പഞ്ചസാര ലോ ഫ്ളൈമിൽ കാരമാലയസ് ചെയ്തു എടുക്കുക. ഇനി റെഡിയായി വന്ന പഞ്ചസാരയിലേക്ക് രണ്ട് ടേബിൾ സ്പൂൺ നാറ്റ്‌സ് ചേർത്ത് ഇളക്കുക.

ഇനി അഞ്ചു മിനിറ്റോളം ഇത് മിക്‌സാക്കിയ ശേഷം ഒരു ബട്ടർ പേപ്പറിലേക്ക് ചേർത്ത് കൊടുക്കുക. ഇനി ഒരു കപ്പ് പഞ്ചസാരയും നാല് ടീസ്പൂൺ വെള്ളവും ചേർത്ത് പഞ്ചസാര വീണ്ടും കാരമലൈസ് ചെയ്തെടുക്കുക. ഇനി നൂറു ഗ്രാം ബട്ടർ കരമലൈസായി വന്ന ഷുഗറിലേക്ക് ചേർത്ത് ഇളക്കുക. ഇനി മേൽറ്റായി വന്ന ബട്ടറിലേക്ക് ഒരു കപ്പ് വിപ്പിംഗ് ക്രീം ചേർത്ത് ഇളക്കുക. ഇനി സോസ് റെഡിയായി വന്നിട്ടുണ്ട്. ഇനി മറ്റൊരു ബൗളിലേക്ക് ഒരു കപ്പ് വിപ്പിംഗ് ക്രീം ബീറ്റാക്കി എടുക്കുക. ഇനി ആറ് ടേബിൾ സ്പൂൺ ബട്ടർ സ്കോച്ച് സോസും ചേർത്ത് ക്രീം വീണ്ടും ബീറ്റാക്കുക.

ഇനി നേരത്തെ സെറ്റാകാനായി വെച്ച കാരമലൈസ്ഡ് നാറ്റ്‌സ് നല്ല പോലെ പൊടിച്ചെടുക്കുക. ഇനി ഒരു പാക്കെറ്റ് ബ്രെഡിന്റെ ബ്രൗൺ കളർ മാറ്റിയതിനു ശേഷം ഒരു പുഡ്ഡിംഗ് ട്രേയിലേക്ക് നിരത്തുക. ഇനി നേരത്തെ തയ്യാറാക്കി വെച്ച ബട്ടർ സ്കോച്ച് സോസ് മുകളിലായി ഒഴിച്ച് കൊടുക്കുക. ഇനി വീണ്ടും ഒരു ലെയർ ബ്രെഡ് വെച്ച് കൊടുക്കുക. വീണ്ടും മുകളിൽ സോസ് ഒഴിക്കുക. ഇനി മുകളിൽ കുറച്ചു ബീറ്റാക്കി വെച്ചിട്ടുള്ള ക്രീം വീഴ്ത്തുക. ഇനി പൊടിച്ചു വെച്ചിട്ടുള്ള കരമലൈസ്ഡ് നാറ്റ്‌സ് മുകളിലായി വിതറുക.

ഇനി തണുത്തതിനു ശേഷം പുഡ്ഡിംഗ് സെർവ് ചെയ്യാവുന്നതാണ്. അപ്പോൾ വളരെ ടേസ്റ്റിയായ ഒരു പുഡിങ്ങാണ് ഇത്. എല്ലാവരും ട്രൈ ചെയ്തു നോക്കണേ. നേഹ ഫുഡ് സ്റ്റോറീസ് എന്ന യൂട്യൂബ് ചാനലിൽ നിന്നും തിരഞ്ഞെടുത്ത ഈ റെസിപ്പി എല്ലാവർക്കും ഇഷ്ടമായി എങ്കിൽ ഈ ചാനൽ ലൈക്ക് ചെയ്യാനും സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ.

 

Leave a Reply

You cannot copy content of this page