ചോറ് ബാക്കിയുണ്ടോ എങ്കിൽ ഇടിയപ്പം ഇങ്ങനെ തയ്യാറാക്കി നോക്കൂ.

എല്ലാ ദിവസവും നമ്മുടെയെല്ലാം വീടുകളിൽ ചോറ് തയ്യാറാക്കാറുണ്ട്. എന്നാൽ ഇന്ന് നമുക്ക് ചോറ് ബാക്കി വന്നാൽ അതുകൊണ്ട് സോഫ്റ്റ് ഇടിയപ്പം ഉണ്ടാക്കിയാലോ. അപ്പോൾ ഇന്ന് നമുക്ക് ചോറ് കൊണ്ട് എങ്ങനെയാണ് ഇടിയപ്പം ഉണ്ടാക്കുന്നത് എന്ന് നോക്കാം. ആദ്യം ഒരു മിക്സിയുടെ ജാറിലേക്ക് പകുതിയോളം ചോറ് ചേർത്ത് കൊടുക്കുക. ശേഷം ചോറിനൊപ്പം മൂന്നു ടേബിൾ സ്പൂൺ വെള്ളവും ചേർത്ത് ചോറിനെ അരച്ചെടുക്കുക. നല്ല പേസ്റ്റായി വേണം അരച്ചെടുക്കാൻ. ഇനി ബാക്കിയുള്ള ചോറിനേയും ഇതുപോലെ അരച്ചെടുത്ത ശേഷം ഒരു ബൗളിലേക്ക് മാറ്റുക.

ഇനി ചോറിലേക്ക് മുക്കാൽ കപ്പ് അരിപ്പൊടി കൂടി ചേർത്ത് മിക്‌സാക്കുക. വറുത്തതോ വറുക്കാത്തതോ ആയ അരിപ്പൊടി ചേർക്കാവുന്നതാണ്. ഇനി ആവശ്യത്തിനുള്ള ഉപ്പും ചേർത്ത് ഇളക്കുക. ശേഷം കൈ കൊണ്ട് നന്നായി മാവിനെ കുഴക്കുക. നല്ല സോഫ്റ്റായി വേണം മാവിനെ കുഴച്ചെടുക്കാൻ. ഇനി അര ടീസ്പൂൺ സൺ ഫ്‌ളവർ ഓയിലും ചേർത്ത് നന്നായി കുഴക്കുക. ഇനി ഒരു മിനിറ്റോളം മാവിനെ നല്ല സോഫ്റ്റായി കുഴക്കുക. ശേഷം കുഴച്ചെടുത്ത മാവിനെ സേവനാഴിയിലേക്ക് ആക്കുക.

ഇനി ഒരു ഇഡ്ഡലി തട്ടിലേക്ക് കുറച്ചു വെളിച്ചെണ്ണ തടവുക. അതിനു ശേഷം കുറച്ചു തേങ്ങാ ചിരകിയത് എല്ലാ തട്ടിലും വെച്ച് കൊടുക്കുക. ശേഷം മാവിനെ ചുറ്റിച്ചു തട്ടിലേക്ക് വെക്കുക. അപ്പോൾ ചോറ് കൊണ്ട് നല്ല പഞ്ഞി പോലെ സോഫ്റ്റായ ഇടിയപ്പം ഈ മാവ് കൊണ്ട് തയ്യാറാക്കാവുന്നതാണ്‌. ശേഷം ഒരു ഇഡ്ഡലി പാത്രത്തിൽ വെള്ളം വെച്ച് തിളപ്പിക്കുക. ശേഷം തിളച്ചു വന്ന വെള്ളത്തിന്റെ മുകളിലേക്ക് ഇഡ്ഡലി തട്ട് വെച്ച് കൊടുക്കുക. ശേഷം ആവിയിൽ ഇഡ്ഡലി വേവിച്ചെടുക്കുക.

മൂന്നു മിനിറ്റോളം ഇടിയപ്പം ആവിയിൽ വേവിക്കുക. അപ്പോൾ വളരെ ടേസ്റ്റിയായ ഇടിയപ്പം തയ്യാറായിട്ടുണ്ട്. എല്ലാവരും ഇങ്ങനെ ഒന്ന് ഇടിയപ്പം തയ്യാറാക്കി നോക്കണേ. ചോറ് കൊണ്ട് തയ്യാറാക്കുമ്പോൾ നല്ല സോഫ്റ്റായ ഇടിയപ്പം കിട്ടുന്നതാണ്. ഇനി എല്ലാ മാവിനേയും ഇതുപോലെ ഇടിയപ്പം തയ്യാറാക്കി നോക്കണേ. വളരെ ഈസിയായി തയ്യാറാക്കാൻ പറ്റുന്ന ഒരു ബ്രേക്ഫാസ്റ്റാണ് ഇത്. വൈകുന്നേരങ്ങളിൽ ചായക്കൊപ്പം കുട്ടികൾക്ക് ഈ പലഹാരം തയ്യാറാക്കി കൊടുക്കാൻ ആരും മറക്കരുതേ.

Leave a Reply

You cannot copy content of this page