മൽസ്യ ഇനത്തിൽ എല്ലാവർക്കും ഏറെ ഇഷ്ടപ്പെടുന്ന ഒരു മത്സ്യമാണ് ചെമ്മീൻ. വളരെ ടേസ്റ്റിയായ ഈ മീൻ പല രീതിയിൽ തയ്യാറാക്കി നാം കഴിച്ചിട്ടുണ്ടാകും അല്ലെ. എന്നാൽ ചെമ്മീൻ വെച്ച് തയ്യാറാക്കാൻ പറ്റുന്ന ഒരു അടിപൊളി റെസിപ്പിയാണ് ഇനി പറയാൻ പോകുന്നത്. ചെമ്മീൻ ഈ രീതിയിൽ തയ്യാറാക്കി നോക്കുകയാണെങ്കിൽ പിന്നെ ഇങ്ങനെ വെക്കാൻ മാത്രമേ നിങ്ങൾ ഇഷ്ടപെടുകയുള്ളൂ. അതിനായി ആദ്യം ചെയ്യേണ്ടത് ചെമ്മീൻ നല്ല പോലെ കഴുകി വൃത്തിയാക്കി എടുക്കുക. ശേഷം ഒരു ഇടികല്ലിൽ ഒന്നോ രണ്ടോ ചെമ്മീൻ വീതമിട്ട് ചതച്ചെടുക്കുക. ഇനി ചതച്ചെടുത്ത ചെമ്മീനിൽ മസാല തേച്ചു പിടിപ്പിക്കുക.
ഈ മസാല തയ്യാറാക്കാൻ വേണ്ടി എടുത്തിട്ടുള്ളത് കാൽ ടീസ്പൂൺ മഞ്ഞൾപൊടി,രണ്ടു ടേബിൾ സ്പൂൺ മുളകുപൊടി,ആവശ്യത്തിന് ഉപ്പു,രണ്ടു പിഞ്ച് ഉലുവപ്പൊടി,രണ്ടോ മൂന്നോ വെളുത്തുള്ളി ചതച്ചത്,കറിവേപ്പില ചെറിയ കഷ്ണം ഇഞ്ചി ഇവ രണ്ടും ഒരുമിച്ചു ചതച്ചത് ഇത്രയും കൂടി നല്ല പോലെ കൈ കൊണ്ട് മിക്സാക്കിയ ശേഷം ചതച്ചെടുത്ത ചെമ്മീൻ ഈ മസാലയിലേക്ക് ചേർത്ത് നല്ല പോലെ മിക്സാക്കി എടുക്കുക. ഇനി ഒരു സവാളയുടെ പകുതി എടുത്ത ശേഷം അത് ചെറിയ പീസായിട്ട് മുറിച്ചു എടുക്കുക.എന്നിട്ട് അതിനെയും ചെമ്മീനിലെക്ക് ചേർത്ത് നല്ല പോലെ യോജിപ്പിച്ചു എടുക്കുക.
ഇനി നല്ല പോലെ മസാല തേച്ചു പിടിപ്പിച്ച ചെമ്മീൻ ഒരു പതിനഞ്ചു മിനിറ്റോളം റസ്റ്റ് ചെയ്യാനായി വെക്കുക. പതിനഞ്ചു മിനിട്ടിനു ശേഷം ചെമ്മീൻ ഫ്രൈ ചെയ്യാൻ വേണ്ടി ഒരു പാൻ അടുപ്പിലേക്ക് വെച്ച് കൊടുക്കുക. നല്ല പോലെ ചൂടായി വന്ന പാനിലേക്ക് വെളിച്ചെണ്ണ ചേർത്ത് കൊടുക്കുക. ഇനി ആ എണ്ണയിലേക്ക് ചെമ്മീൻ ചേർത്ത് നല്ല പോലെ ഇളക്കി കൊടുക്കുക. ഇനി കുറച്ചു സമയം അടച്ചു വെച്ച് വേവിച്ചെടുക്കുക. ഒരു രണ്ടു മിനിറ്റോളം മാത്രം അടച്ചു വെച്ച് വേവിച്ചതിനു ശേഷം ഹൈ ഫ്ളൈമിലിട്ട് ചെമ്മീനിലെ വെള്ളത്തെ നല്ല പോലെ വറ്റിച്ചെടുക്കുക. അപ്പോൾ നല്ല പോലെ വെന്തു വന്ന ചെമ്മീനിലെക്ക് കുറച്ചു മല്ലിയില കൂടി ചേർത്ത് കൊടുക്കാം.
അപ്പോൾ വളരെ ടേസ്റ്റിയായ ചെമ്മീൻ ഫ്രൈ ഇവിടെ റെഡിയായി വന്നിട്ടുണ്ട്. ചപ്പാത്തീടെ കൂടെയും ചോറിന്റെ കൂടെയുമൊക്കെ കഴിക്കാൻ പറ്റിയ ഒരു അടിപൊളി റെസിപ്പിയാണ് ഇത്. എല്ലാവരും തീർച്ചയായും ട്രൈ ചെയ്തു നോക്കണേ. മിസിസ് മലബാർ എന്ന യൂട്യൂബ് ചാനലിൽ നിന്നും തിരഞ്ഞെടുത്ത ഈ റെസിപ്പി എല്ലാവർക്കും ഇഷ്ടമായി എന്ന് കരുതുന്നു. ഇഷ്ടമായാൽ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും മറക്കല്ലേ. ഇനിയും കൂടുതൽ ടേസ്റ്റിയായ റെസിപ്പികൾക്കായി ഈ ചാനൽ ഫോള്ളോ ചെയ്താൽ മതിയാകും.
