ഇത്തിരി റവയും പാലും ഉണ്ടെങ്കിൽ നാവിൽ അലിഞ്ഞിറങ്ങും പുഡ്ഡിംഗ്.

നമ്മുടെ വീടുകളിൽ എപ്പോഴും കാണുന്ന സാധനങ്ങളാണ് റവയും പാലും. പാല് ഒരു ദിവസം പോലും ഇല്ലാതെ ഇരിക്കില്ല എന്നതാണ് കാര്യം. അപ്പോൾ ഇന്ന് നമുക്ക് റവയും പാലും കൊണ്ട് ഒരു കിടിലൻ പുഡ്ഡിംഗ് തയ്യാറാക്കിയാലോ. അപ്പോൾ നോക്കാം എങ്ങനെയാണ് ഈ പുഡ്ഡിംഗ് തയ്യാറാക്കുന്നത് എന്ന്. അതിനായി അര ലിറ്റർ പാലും കാൽ കപ്പ് റവയുമാണ് വേണ്ടത്. എന്നിട്ട് പാലിൽ ഈ റവ മിക്‌സാക്കുക.

ഇനി അര കപ്പോളം പഞ്ചസാര ചേർത്ത് കൊടുക്കുക. ശേഷം ഒരു നുള്ളു ഉപ്പും ചേർത്ത് നന്നായി മികസാക്കിയ ശേഷം ഫ്ളൈയിം ഓണാക്കുക. മീഡിയം ഫ്ളൈമിലിട്ടു വേണം ഇളക്കാൻ. ഇനി ചെറുതായി കുറുകി വന്ന പാലിനെ കൈ വിടാതെ ഇളക്കി കൊടുക്കുക. ഇനി നല്ല തിക്കുമല്ല എന്നാൽ ലൂസുമല്ല എന്ന പരുവത്തിൽ വേണം പാൽ കുറുകി വരാൻ. ഇനി ഫ്ളൈയിം ഓഫ് ചെയ്ത ശേഷം രണ്ട് തുള്ളി വാനില എസ്സെൻസ് വീഴ്ത്തി ഇളക്കുക.

ഇനി നെയ് തടകിയ ഒരു ട്രേയിലേക്കോ പാത്രത്തിലേക്ക് ചൂടോടുകൂടി ഈ മിക്സ് ഒഴിച്ച് കൊടുക്കുക. ഇനി ചൂടാറി വന്ന മിക്സ് നാല് മണിക്കൂറോളം ഫ്രിഡ്ജിൽ വെച്ച് സെറ്റാക്കി എടുക്കുക. ശേഷം സെറ്റായി വന്ന പുഡ്ഡിംഗ് വേറൊരു പാത്രത്തിലേക്ക് മാറ്റിയ ശേഷം കഴിക്കാവുന്നതാണ്. അപ്പോൾ വളരെ ടേസ്റ്റിയായ പുഡ്ഡിംഗ് ഇവിടെ റെഡിയായി വന്നിട്ടുണ്ട്. എല്ലാവരും ട്രൈ ചെയ്തു നോക്കണേ. ടിയാൻസ് കണ്ണൂർ കിച്ചൺ എന്ന യൂട്യൂബ് ചാനലിൽ നിന്നും തിരഞ്ഞെടുത്ത ഈ റെസിപ്പി എല്ലാവർക്കും ഇഷ്ടമായി എങ്കിൽ ഈ ചാനൽ ലൈക് ചെയ്യാനും സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ.

 

Leave a Reply

You cannot copy content of this page