ഈ മോര് കറിയാണ് ചോറിനൊപ്പമെങ്കിൽ കഴിച്ചു നിർത്താനേ തോന്നില്ല.

ചോറിനൊപ്പം മീൻ കറിയോ ഇറച്ചി കറിയോ ഉണ്ടെങ്കിലും എന്തെങ്കിലും ഒഴിച്ച് കറി വേണമെന്ന് ആഗ്രഹിക്കുന്നവരായിരിക്കും നമ്മളിൽ പലരും. അതുകൊണ്ട് തന്നെ ഇന്ന് നമുക്കൊരു കിടിലൻ വെണ്ടയ്ക്ക മോരുകാരി തയ്യാറാക്കിയാലോ. എന്നാൽ ഈ കറി എങ്ങനെ വളരെ എളുപ്പത്തിൽ കിടിലൻ രുചിയിൽ ഉണ്ടാക്കാം എന്ന് നോക്കാം. ആദ്യം നൂറ്റി അൻപത് ഗ്രാമോളം വെണ്ട നല്ല പോലെ കഴുകി വട്ടത്തിൽ ഒരു ഇഞ്ച് നീളത്തിൽ മുറിക്കുക. ശേഷം നല്ല പുളിയുള്ള രണ്ട് കപ്പ് തൈരും കൂടി എടുക്കുക. എന്നിട്ട് ഒരു പാൻ അടുപ്പിൽ വെച്ച് ചൂടാക്കുക. ശേഷം ചൂടായി വന്ന പാനിലേക്ക് ഒരു ടേബിൾ സ്പൂൺ വെളിച്ചെണ്ണ ചേർക്കുക.

ശേഷം ചൂടായി വന്ന എണ്ണയിലേക്ക് അരിഞ്ഞു വെച്ചിട്ടുള്ള വെണ്ടക്ക ചേർത്ത് വഴറ്റുക. ഇനി വെന്തു വരുന്നത് വരെ വെണ്ട വേവിച്ചു സോഫ്റ്റാക്കി എടുക്കുക. ശേഷം വെന്തു വന്ന വെണ്ടക്കയെ ഒരു പ്ലേറ്റിയിലേക്ക് മാറ്റുക. ഇനി അതെ പാനിൽ തന്നെ ഒരു ടേബിൾ സ്പൂൺ കൂടി വെളിച്ചെണ്ണ ചേർത്ത് കൊടുക്കുക. ശേഷം എണ്ണയിലേക്ക് അര ടീസ്പൂൺ കടുക് ചേർത്ത് പൊട്ടിക്കുക. ശേഷം ഒരു നുള്ളു ഉലുവ കൂടി ചേർത്ത് പൊട്ടിക്കുക. ഇനി മൂന്നു ഉണക്കമുളകും, കുറച്ചു കറിവേപ്പിലയും, ഒരു പത്തു പീസ് ചെറിയ ഉള്ളിയും, ഒരു ടീസ്പൂൺ വെളുത്തുള്ളിയും, ഒരു ചെറിയ കഷ്ണം ഇഞ്ചി അരിഞ്ഞതും, രണ്ട് പച്ചമുളകും ചേർത്ത് ഇളക്കുക.

ശേഷം എല്ലാം കൂടി നന്നായി വഴറ്റുക. എന്നിട്ട് അര ടീസ്പൂൺ മുളക്പൊടി, കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടി, കാൽ ടീസ്പൂൺ ചെറിയ ജീരകം പൊടി, കാൽ ടീസ്പൂൺ കായപ്പൊടി, ചേർത്ത് ഒരു മിനിറ്റോളം ലോ ഫ്ളൈമിൽ പൊടികളെല്ലാം മൂപ്പിക്കുക. ഇനി ആവശ്യത്തിനുള്ള ഉപ്പും നേരത്തെ റോസ്റ്റാക്കി മാറ്റി വെച്ച വെണ്ടയും ചേർത്ത് ഇളക്കി യോജിപ്പിക്കുക. ശേഷം നേരത്തെ എടുത്തു വെച്ചിട്ടുള്ള തൈര് നന്നായി ബീറ്റാക്കുക. എന്നിട്ട് അത് ഈ സമയം ഈ മസാലയിലേക്ക് ചേർത്ത് ഇളക്കുക.

ശേഷം നന്നായി ഇളക്കി യോജിപ്പിച്ച ശേഷം ആവശ്യമെങ്കിൽ വെള്ളവും ചേർത്ത് ഇളക്കി തിളക്കുന്നതിന് മുൻപ് ഫ്ളയിം ഓഫ് ചെയ്യുക. അപ്പോൾ വളരെ ടേസ്റ്റിയായ വെണ്ടയ്ക്ക മോരുകറി തയ്യാറായിട്ടുണ്ട്. എല്ലാവരും ഇങ്ങനെ ഒന്ന് മോരുകറി തയ്യാറാക്കി നോക്കണേ. ഇങ്ങനെ ഒരു മോരുകറി ഒപ്പമെങ്കിൽ ചോറ് കാലിയാകുന്നത് അറിയുകയേയില്ല. എല്ലാവരും ഉറപ്പായും ട്രൈ ചെയ്തു നോക്കണേ. തേങ്ങാ ഒന്നും ചേർക്കാത്ത വളരെ പെട്ടന്ന് ചെയ്തെടുക്കാൻ പറ്റുന്ന ഒരു ഒഴിച്ച് കറിയാണ് ഇത്.

Leave a Reply