പല തരത്തിൽ നാം ബിരിയാണി ഉണ്ടാക്കാറുണ്ട് അല്ലെ. എന്നാൽ ഇന്ന് നമുക്ക് പനീർ മലായ് ബിരിയാണി നിങ്ങൾ കഴിച്ചിട്ടുണ്ടോ. എന്നാൽ വളരെ ടേസ്റ്റിയായ ഒരു ബിരിയാണിയാണ് ഇത്. അപ്പോൾ നമുക്ക് ഇത് എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം. ആദ്യം ഒരു ബൗളിലേക്ക് നൂറ്റി അൻപത് ഗ്രാം പനീർ ക്യൂബ്‌സായി മുറിച്ചെടുക്കുക. ശേഷം പനീറിലേക്ക് ഒരു ടേബിൾ സ്പൂൺ ഇഞ്ചി വെളുത്തുള്ളി ചതച്ചതും, അര ടേബിൾ സ്പൂൺ പച്ചമുളക് ചതച്ചതും, കുറച്ചു മല്ലിയില അരിഞ്ഞതും, പുതീനയില അരിഞ്ഞതും, കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടി, ഒരു ടീസ്പൂൺ ഗരം മസാല, രണ്ട് ടീസ്പൂൺ തൈര്, മൂന്ന് ടേബിൾ സ്പൂൺ മലായി, ഫ്രൈഡ് ഒണിയൻ, ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് നന്നായി മിക്‌സാക്കുക. ശേഷം മസാലയെ ഇരുപത് മിനിറ്റോളം റെസ്റ്റ് ചെയ്യാനായി വെക്കുക.
ഇനി ഒരു പാൻ അടുപ്പിൽ വെച്ച് ചൂടാക്കുക. ശേഷം ചൂടായി വന്ന പാനിലേക്ക് ഒരു ടേബിൾ സ്പൂൺ വെളിച്ചെണ്ണ ചേർത്ത് കൊടുക്കുക. എന്നിട്ട് രണ്ട് സവാള സ്ലൈസാക്കിയത് ചേർത്ത് വഴറ്റുക. പെട്ടന്ന് വാടി കിട്ടാനായി ആവശ്യത്തിന് ഉപ്പ് ചേർത്ത് ഇളക്കുക. ശേഷം മറ്റൊരു പാൻ അടുപ്പിൽ വെച്ച് ചൂടാക്കുക. ശേഷം ചൂടായി വന്ന പാനിലേക്ക് ഒരു ടേബിൾ സ്പൂൺ നെയ്യ് ചേർത്ത് കൊടുക്കുക. ശേഷം നെയ്യിലേക്ക് പട്ട, ഗ്രാമ്പൂ, ഏലക്ക, ബേ ലീഫ്, കുരുമുളക് എന്നിവ ചേർത്ത് നെയ്യിൽ വറുക്കുക. ഇനി കാൽ ടീസ്പൂൺ പെരിഞ്ജീരകവും, ഒരു ടേബിൾ സ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റും, ചേർത്ത് മൂപ്പിക്കുക. ശേഷം രണ്ട് കപ്പ് അരി നല്ല പോലെ കഴുകിയ ശേഷം നെയ്യിലേക്ക് ചേർത്ത് ഇളക്കുക. ഇനി മൂന്ന് മിനിറ്റോളം ഇളക്കി ഡ്രൈ ആക്കി എടുക്കുക. ശേഷം നാല് ഗ്ലാസ് ചൂടുവെള്ളവും, ആവശ്യത്തിന് ഉപ്പും, അര മുറി നാരങ്ങയുടെ നീരും, ചേർത്ത് ഇളക്കി അടച്ചു വെച്ച് അരി വേവിച്ചെടുക്കുക. ഇനി ഫ്രൈ ആയി വന്ന ഉള്ളിയിലേക്ക് കാൽ ടീസ്പൂൺമഞ്ഞൾപ്പൊടിയും, മസാല മിക്‌സാക്കി വെച്ച പനീറും ചേർത്ത് ഇളക്കുക.
ഇനി അടച്ചു വെച്ച് ലോ ഫ്ളൈമിലിട്ട് പനീർ വേവിച്ചെടുക്കുക. ഇനി എണ്ണ തെളിഞ്ഞു വന്ന പനീർ ഒന്ന് ഇളക്കിയ ശേഷം അടച്ചു വെക്കുക. ഇനി മറ്റൊരു പാൻ അടുപ്പിൽ വെച്ച് ചൂടാക്കുക. ശേഷം ചൂടായി വന്ന പാനിന്റെ മുകളിലായി മറ്റൊരു പാൻ വെച്ച് കൊടുക്കുക. ശേഷം പാനിലേക്ക് കാൽ ടീസ്പൂൺ നെയ്യ് ചേർക്കുക. ശേഷം വെന്തു വന്ന ഒരു ലെയർ ചോറ് ചേർക്കുക. ഇനി മുകളിലായി പനീർ മലായി മസാല ചേർത്ത് കൊടുക്കുക. ശേഷം വീണ്ടും ഒരു ലെയർ ചോറും, അടുത്ത ലെയർ മസാലയും വെച്ച ശേഷം ചോറും സവാള ഫ്രൈ ആക്കിയത്, മല്ലിയില അരിഞ്ഞത് എന്നിവ ചേർത്ത് അടച്ചു വെച്ച് ബിരിയാണി ധം ചെയ്തു എടുക്കുക. അപ്പോൾ വളരെ ടേസ്റ്റിയായ പനീർ മലായി മസാല തയ്യാറായിട്ടുണ്ട്. എല്ലാവരും ഇങ്ങനെ ഒന്ന് പനീർ മലായി മസാല തയ്യാറാക്കി നോക്കണേ. പ്രിയാസ് രുചിക്കൂട്ട് എന്ന യൂട്യൂബ് ചാനലിൽ നിന്നും തിരഞ്ഞെടുത്തതാണ് ഈ റെസിപ്പി. എല്ലാവർക്കും ഇത് ഇഷ്ടമായി എങ്കിൽ ഈ ചാനൽ ലൈക് ചെയ്യാനും സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ.
