മംഗോ കുൽഫിയാണ് ഇപ്പോഴത്തെ ട്രെൻഡിങ് ഐറ്റം

മാങ്കോ കുൽഫി നിങ്ങൾ കഴിച്ചിട്ടുണ്ടോ. വളരെ ടേസ്റ്റിയായ ഈ റെസിപ്പി എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി ഒരു സോസ് പാനിലേക്ക് ഒരു ലിറ്റർ പാൽ ചേർക്കുക. ശേഷം പാലിനെ അടുപ്പിലേക്ക് വെച്ച് ഇളക്കുക. ശേഷം ചൂടായി വന്ന പാലിലേക്ക് ആറ് ടേബിൾ സ്പൂൺ പഞ്ചസാര കൂടി ചേർത്തിളക്കുക. ശേഷം പാലിനെ ലോ ഫ്ളൈമിൽ വെച്ച് കുറുക്കി പകുതിയോളം വറ്റിച്ചെടുക്കുക. പകുതിയോളം വറ്റിച്ചെടുത്ത പാലിനെ ഫ്ളയിം ഓഫ് ചെയ്തു മറ്റൊരു പാത്രത്തിലേക്ക് മാറ്റുക. ശേഷം പാലിലേക്ക് ഒരു ടീസ്പൂൺ വാനില എസ്സെൻസ് ചേർത്തിളക്കുക.

എന്നിട്ട് നല്ല പഴുത്ത മാമ്പഴം മൂന്നെണ്ണം എടുക്കുക. ശേഷം മാങ്ങയുടെ തല ഭാഗം മുറിച്ചു കളഞ്ഞ ശേഷം ഉള്ളിലായി ഉള്ള സീഡ് എടുത്തുമാറ്റുക. എന്നിട്ട് മാങ്ങയുടെ പുറം ഭാഗം മുറിഞ്ഞുപോകാത്ത രീതിയിൽ വേണം സീഡിനെ പുറത്തെടുക്കാൻ. ശേഷം മാങ്ങയുടെ കുരു നീക്കം ചെയ്ത ഭാഗത്തേക്ക് വറ്റിച്ചെടുത്ത പാലിനെ ഒഴിച്ച് കൊടുക്കുക. എന്നിട്ട് മുകളിലായി മാങ്ങയുടെ പീസ് വെച്ച് അടച്ചു കൊടുക്കുക.

എന്നിട്ട് എല്ലാ മാങ്ങയുടെ ഉള്ളിലും ഇതുപോലെ ചെയ്ത ശേഷം ഫ്രീസറിലേക്ക് വെച്ച് സെറ്റാക്കി എടുക്കുക. എന്നിട്ട് കട്ടിയായി വന്ന മാങ്ങയുടെ തൊലി കളഞ്ഞ ശേഷം വട്ടത്തിൽ മുറിച്ചെടുക്കുക. എന്നിട്ട് സെർവ് ചെയ്യാം. അപ്പോൾ വളരെ ടേസ്റ്റിയായ മംഗോ കുൽഫി തയ്യാറായിട്ടുണ്ട്. നമ്മൾ മംഗോ ഐസ്‌ക്രീമൊക്കെ കഴിക്കുന്ന ഒരു ഫീലായിരിക്കും ഇത് കഴിക്കുമ്പോൾ. എല്ലാവരും പഴുത്ത മാങ്ങാ വീട്ടിലുള്ളപ്പോൾ ഇങ്ങനെ തയ്യാറാക്കി നോക്കണേ.

Leave a Reply