അരി കുതിർത്താൻ മറന്നാൽ വെള്ളയപ്പം ഇതുപോലെ ചെയ്തു നോക്കൂ.

നമ്മുടെ വീടുകളിലെ മിക്കവാറുമുള്ള ബ്രെക്ക്ഫാസ്റ്റാണ് വെള്ളയപ്പം. രാവിലത്തെ ജോലി എളുപ്പമാക്കാൻ വേണ്ടി എല്ലാവരും തയ്യാറാക്കുന്ന ഒരു പലഹാരമാണ് ഇത്. എന്നാൽ ഒരു ദിവസം അരി കുതിർത്താൻ മറന്നു പോയാൽ ഈ ഒരു രീതിയിൽ നല്ല ടേസ്റ്റിയായ സോഫ്റ്റായ വെള്ളയപ്പം ഈസിയായി ഉണ്ടാക്കാവുന്നതാണ്. അപ്പോൾ എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് കണ്ടാലോ. നല്ല പോലെ വറുത്ത പത്തിരിപ്പൊടി ഉണ്ടെങ്കിൽ അത് രണ്ട് കപ്പോളം എടുക്കുക. ശേഷം സാദാരണ വെള്ളം കുറെച്ചെയായി ചേർത്ത് മാവ് കട്ടയില്ലാതെ കലക്കി എടുക്കുക.

ഇനി ഒരു കപ്പ് തേങ്ങയും അര കപ്പ് ചോറും കൂടി മിക്സിയുടെ ജാറിലേക്കിട്ട് നേരത്തെ കലക്കിവെച്ച പത്തിരി പൊടി മിക്സ് ചേർത്ത് നല്ല ഫൈൻ പേസ്റ്റായി അരച്ചെടുക്കുക. ഇനി ഒരു ടേബിൾ സ്പൂൺ പഞ്ചസാര,ആവശ്യത്തിന് ഉപ്പ്,അര ടീസ്പൂൺ ഇൻസ്റ്റന്റ് ഈസ്റ്, ഇനി അരച്ചെടുത്ത മിക്സിനെ ഒരു പാത്രത്തിലേക്ക് മാറ്റുക. സാദാരണ അപ്പത്തിന് മാവ് കലക്കുന്ന പരുവത്തിൽ വേണം ഈ മാവിനെയും കലക്കി വെക്കാൻ.

ഇനി മിനിമം ഒരു മൂന്ന് മണിക്കൂറ് എങ്കിലും മാവ് റെസ്റ്റാകാനായി മാറ്റി വെക്കുക. ശേഷം പരുവമായി വന്ന മാവിനെ ഒന്ന് കലക്കിയ ശേഷം ഒരു അപ്പച്ചട്ടി അടുപ്പിലേക്ക് വെച്ച് കൊടുക്കുക. ഇനി നല്ല പോലെ ചൂടായി വന്ന ചട്ടിയിലേക്ക് ഓരോ തവി മാവ് വീതം കോരിയൊഴിച് അപ്പം ചുട്ടെടുക്കുക. അപ്പോൾ വളരെ ടേസ്റ്റിയായ അപ്പം ഇവിടെ റെഡിയായി വന്നിട്ടുണ്ട്.

വളരെ ഈസിയാണ് ഇങ്ങനെ തയ്യാറാക്കാൻ. ഒരു ദിവസം അരി കുതിർത്താൻ മറന്നുപോയാലും ഇങ്ങനെ ചെയ്‌താൽ മതി. നല്ല ടേസ്റ്റാണ് ഈ അപ്പം കഴിക്കാൻ. എല്ലാവരും ട്രൈ ചെയ്തു നോക്കണേ. ഫദ്ധ്വാസ് കിച്ചൺ എന്ന യൂട്യൂബ് ചാനലിൽ നിന്നും തിരഞ്ഞെടുത്ത ഈ റെസിപ്പി എല്ലാവർക്കും ഇഷ്ടമായി എങ്കിൽ ഈ ചാനൽ ലൈക് ചെയ്യാനും സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ.

Leave a Reply