നമ്മുടെ വീട്ടിൽ എപ്പോഴും കാണുന്ന രണ്ട് സാധനങ്ങളാണ് മുട്ടയും, സവാളയും. എന്നാൽ ഇവ രണ്ടും കൊണ്ട് ഒരു അടിപൊളി ഐറ്റം തയ്യാറാക്കിയാലോ. വളരെ ടേസ്റ്റിയായ ഈ ഐറ്റം കാണാനും കഴിക്കാനും ഏറെ രുചികരമാണ്. അപ്പോൾ നമുക്ക് ഇത് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി ഒരു പാത്രത്തിലേക്ക് ഒരു സവാള പൊടിയായി അരിഞ്ഞെടുക്കുക. ശേഷം അതിനൊപ്പം 3 പച്ചമുളകും, ഒരു തക്കാളി പൊടിയായി അരിഞ്ഞതും, ആവശ്യത്തിനുള്ള ഉപ്പും ചേർത്ത് ഇളക്കുക.
എന്നിട്ട് അതിലേക്ക് കുറച്ചു മല്ലിയില പൊടിയായി അരിഞ്ഞതും, 3 മുട്ടയും പൊട്ടിച്ചു ഇതിലേക്ക് ചേർത്തിളക്കുക. ശേഷം ഒരു തവ അടുപ്പിൽ വെച്ച് ചൂടാക്കുക. ശേഷം ചൂടായ തവയിലേക്ക് കുറച്ചു വെളിച്ചെണ്ണ ഒഴിക്കുക. എന്നിട്ട് അടിച്ചെടുത്ത ഈ മിക്സിനെ ഈ തവയിലേക്ക് ഒഴിച്ച് ഒരു സ്പൂൺ കൊണ്ട് നിരത്തുക. എന്നിട്ട് അതിന്റെ മുകളിലേക്ക് കുറച്ചു കുരുമുളക് പൊടി വിതറുക.
അതിനുശേഷം കുറച്ചു മല്ലിയില പൊടിയായി അരിഞ്ഞതും, മുട്ട പകുതിയായി വെന്തുവന്നാൽ ഒരു പെറോട്ടയും മുകളിലായി ഇട്ട് കൊടുക്കുക. എന്നിട്ട് ഒരു സ്പൂൺ കൊണ്ട് ഒന്ന് അമർത്തി കൊടുക്കുക. എന്നിട്ട് പെറോട്ടയും അതിൽ ചേർന്നുവന്നാൽ തിരിച്ചിട്ട് കൊടുക്കുക. എന്നിട്ട് രണ്ട് സൈഡും മൂത്തുവന്നാൽ എടുത്തുമാറ്റുക. ശേഷം അതിനെ ഒരു പ്ലേറ്റിലേക്ക് വെച്ച ശേഷം നാലായി കീറുക.
എന്നിട്ട് അതിന്റെ മുകളിലായി കുറച്ചു മയോണൈസ് സ്പ്രെഡ്ടാക്കുക. ശേഷം അതിന്റെ മുകളിലായി കുറച്ചു ടൊമാറ്റോ സോസും കൂടി ഒഴിച്ച് കൊടുക്കുക. എന്നിട്ട് ചൂടോടെ തന്നെ സെർവ് ചെയ്യാം. അപ്പോൾ വളരെ ടേസ്റ്റിയായ മുട്ട പെറോട്ട തയ്യാറായിട്ടുണ്ട്. എല്ലാവരും ഈ രീതിയിൽ പെറോട്ട തയ്യാറാക്കി നോക്കണേ. നല്ല ചൂട് ചായക്കൊപ്പം കഴിക്കാനും, രാവിലെ ബ്രെക്ഫാസ്റ്റായി കഴിക്കാനും ഇത് വളരെ രുചികരമാണ്. എന്നും ഒരേ ബ്രേക്ഫാസ്റ്റ് കഴിക്കാൻ മടിയുള്ളവർക്ക് ഇടയ്ക്കിടെ ഇങ്ങനെയൊക്കെ തയ്യാറാക്കി കഴിക്കുന്നത് ഏറെ നല്ലതാണ്. ട്രൈ ചെയ്തു നോക്കാൻ മറക്കല്ലേ.
