ഇന്ന് നമുക്ക് ഒരു അടിപൊളി മിക്സഡ് സിറപ്പ് തയ്യാറാക്കിയാലോ. ഏത് ഡ്രിങ്കും തയ്യാറാക്കുമ്പോൾ ഇതിൽ നിന്നും ഒരു ടേബിൾ സ്പൂൺ സിറപ്പ് ചേർത്താൽ മാത്രം മതി. അപ്പോൾ നമുക്കിത് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി ഒരു കപ്പ് പുതിനയില നല്ലപോലെ കഴുകിയ ശേഷം ഇലകളായി ഇളക്കിയിടുക. എന്നിട്ട് ഒരു മിക്സിയുടെ ജാറിലേക്ക് അര കപ്പ് വെള്ളവും ചേർത്ത് അരച്ചെടുക്കുക.
ശേഷം അരച്ചെടുത്ത മിക്സിനെ ഒരു അരിപ്പയിലൂടെ അരിച്ചെടുക്കുക. ഇനി ഒരു പാൻ അടുപ്പിലേക്ക് വെക്കുക. ശേഷം അതിലേക്ക് 500 ഗ്രാം പഞ്ചസാര ചേർത്ത് കൊടുക്കുക. ഇനി 250 ml വെള്ളവും ചേർത്ത് നല്ലപോലെ ഇളക്കുക. എന്നിട്ട് പഞ്ചസാര ലായനി നല്ലപോലെ തിളച്ചുവന്നാൽ അരിച്ചു വെച്ചിട്ടുള്ള പൊതിന ജ്യൂസ് ചേർത്തിളക്കുക. എന്നിട്ട് നല്ലപോലെ കൈ വിടാതെ ഇളക്കി കൊടുക്കുക. എന്നിട്ട് ഈ സിറപ്പിൻറെ കളർ മാറി വന്നാൽ ഒരു ടീസ്പൂൺ ഉപ്പും, അര ടീസ്പൂൺ ചെറിയ ജീരകം വറുത്തു പൊടിച്ചതും, ചേർത്ത് ഇളക്കുക.
എന്നിട്ട് നല്ല പോലെ ഇളക്കി ഇതിനെ ഒരു സിറപ്പ് രൂപത്തിലാക്കി എടുക്കുക. എന്നിട്ട് ഫ്ളയിം ഓഫ് ചെയ്യുക. ശേഷം ആ മിക്സിലേക്ക് ഒരു കപ്പ് നാരങ്ങാ നീരും ചേർത്ത് മിക്‌സാക്കുക. നല്ല പുളിയുള്ള നാരങ്ങാ വേണം പിഴിഞ്ഞെടുക്കാൻ. എന്നിട്ട് നല്ലപോലെ സിറപ്പിനെ ചൂടാറാനായി വെക്കുക. ശേഷം ചൂടാറി വന്നാൽ ഫ്രിഡ്ജിലേക്ക് വെച്ച് തണുപ്പിക്കുക. ശേഷം ഒരു ഗ്ലാസ്സിലേക്ക് കുറച്ചു ഐസ് ക്യൂബ്സ് ചേർത്ത് കൊടുക്കുക. എന്നിട്ട് അതിനൊപ്പം ഒരു ടേബിൾ സ്പൂൺ ഈ മിക്സഡ് സിറപ്പും ചേർത്ത് കൊടുക്കുക.
എന്നിട്ട് ഒരു നാരങ്ങാ പീസ് വട്ടത്തിൽ മുറിച്ച ശേഷം ഇതിനൊപ്പം ചേർക്കുക. ഇനി നല്ലപോലെ തണുത്ത വെള്ളവും ചേർത്ത് സെർവ് ചെയ്യാം. അപ്പോൾ വളരെ ടേസ്റ്റിയായ ഡ്രിങ്ക് തയ്യാറായിട്ടുണ്ട്. ഈ മിക്സഡ് സിറപ്പ് ചേർത്തത് കൊണ്ട് തന്നെ വളരെ ടേസ്റ്റിയാണിത്. ഏത് ജ്യൂസിനൊപ്പവും ഈ സിറപ്പ് ചേർത്ത് കൊടുക്കാവുന്നതാണ്. ശേഷം ബാക്കിയുള്ള സിറപ്പിനെ ഒരു കുപ്പിയിലാക്കി അടച്ചു വെക്കുക. ഈ സിറപ്പ് 3 മാസത്തോളം ഒരു കേടുപാടും കൂടാതെ സൂക്ഷിച്ചു വെക്കാവുന്നതാണ്. അപ്പോൾ എല്ലാവരും ഈ രീതിയിലൊരു സിറപ്പ് തയ്യാറാക്കി നോക്കണേ.
