ഇന്ന് നമുക്ക് നല്ല ടേസ്റ്റിയായിട്ടുള്ള ഒരു ഫ്രൈ തയ്യാറാക്കിയാലോ. ചോറിനൊപ്പം കഴിക്കാനും, പലഹാരങ്ങൾക്കൊപ്പം കഴിക്കാനും ഈ ഫ്രൈ വളരെ നല്ലതാണ്. കുട്ടികൾക്ക് ടിഫിൻ ബോക്സിൽ കൊടുത്തു വിടാനും ഏറെ നല്ലതാണ് ഇത്. അപ്പോൾ നമുക്ക് എങ്ങനെയാണ് ഈ ഫ്രൈ തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി 3 ഉരുളക്കിഴങ്ങ് കുറച്ച് കനത്തിൽ നീളത്തിൽ മുറിച്ചെടുക്കുക. ശേഷം ഒരു കടായി അടുപ്പിൽ വച്ച് ചൂടാക്കുക.
ശേഷം അതിലേക്ക് ഒരു ടേബിൾ സ്പൂൺ ഓയിൽ ചേർത്ത് കൊടുക്കുക. എന്നിട്ട് ഓയിലിലേക്ക് കാൽ ടീസ്പൂൺ കടുക് ചേർത്ത് പൊട്ടിക്കുക. ശേഷം കടുക് പൊട്ടി വരുമ്പോൾ അഞ്ച് അല്ലി വെളുത്തുള്ളി ചെറുതായി അരിഞ്ഞത് ചേർത്ത് വഴറ്റുക. എന്നിട്ട് വെളുത്തുള്ളിക്കൊപ്പം അരിഞ്ഞു വെച്ചിട്ടുള്ള ഉരുളക്കിഴങ്ങ് ചേർത്തിളക്കുക. ശേഷം പാകത്തിന് ഉപ്പും ചേർക്കുക. എന്നിട്ട് നല്ലപോലെ ഇളക്കി ഉരുളക്കിഴങ്ങിനെ മുക്കാൽ ഭാഗത്തോളം വേവിക്കുക.
ഒരു മുക്കാൽ ഭാഗത്തോളം വെന്തുവന്ന ഉരുളക്കിഴങ്ങിലേക്ക് കാൽ ടീസ്പൂൺ പെരുംജീരകം പൊടിയും, 2 നുള്ള് ചെറിയ ജീരകം പൊടിച്ചതും, കാൽ ടീസ്പൂൺ ഗരംമസാല പൊടിയും, അര ടീസ്പൂൺ കശ്മീരി മുളകുപൊടിയും, കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടിയും, ചേർത്ത് നല്ലപോലെ ഇളക്കി യോജിപ്പിക്കുക. ശേഷം കുറച്ചു കറിവേപ്പിലയും ഒരു ടീസ്പൂൺ നാരങ്ങാനീരും ചേർത്ത് നല്ലപോലെ ഇളക്കുക.
എന്നിട്ട് നല്ലപോലെ ഇളക്കി യോജിപ്പിച്ചശേഷം ചൂടോടുകൂടി സെർവ് ചെയ്യാം. അപ്പോൾ വളരെ ടേസ്റ്റിയായിട്ടുള്ള പൊട്ടറ്റോ ഫ്രൈ ഇവിടെ തയ്യാറായിട്ടുണ്ട്. വളരെ എളുപ്പത്തിൽ ചെയ്തെടുക്കാൻ കഴിയുന്നതും, വളരെ ടേസ്റ്റിയായിട്ടുള്ളതുമായ ഒരു ഫ്രൈയാണിത്. അപ്പോൾ എല്ലാവരും ട്രൈ ചെയ്തു നോക്കണേ. കൂടുതൽ അറിവിലേക്കായി പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ള വീഡിയോ കണ്ടു നോക്കാവുന്നതാണ്.
