ഇന്ന് നമുക്ക് നല്ല ടേസ്റ്റിയായിട്ടുള്ള ബീഫ് കുറുമ തയ്യാറാക്കിയാലോ. എല്ലാ പലഹാരങ്ങൾ ക്കൊപ്പം കഴിക്കാനും നല്ല ടേസ്റ്റാണ് ഈ കുറുമ. അപ്പോൾ നമുക്ക് എങ്ങനെയാണ് ഈ കുറുമ തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി 500 ഗ്രാം ബീഫ് ചെറിയ പീസുകളായി മുറിച്ചെടുത്ത ശേഷം നല്ലപോലെ കഴുകി എടുക്കുക. എന്നിട്ട് അതിനെ ഒരു കുക്കറിലേക്ക് മാറ്റുക. ശേഷം ബീഫിലേക്ക് മുക്കാൽ ടീസ്പൂൺ കുരുമുളകുപൊടിയും, പാകത്തിനുള്ള ഉപ്പും, കുറച്ച് കറിവേപ്പിലയും
ചേർത്ത് നല്ലപോലെ ഇളക്കുക.
ശേഷം അര കപ്പ് വെള്ളവും ചേർത്ത് നല്ലപോലെ ഇളക്കിയ ശേഷം അടച്ചു വെച്ച് അടുപ്പിലേക്ക് വയ്ക്കുക. 5 വിസിൽ വരുന്നത് വരെ വേവിക്കുക. ഇനി ഒരു പാൻ അടുപ്പിൽ വെച്ച് ചൂടാക്കുക. ശേഷം ചൂടായ പാനിലേക്ക് ഒന്നര ടേബിൾ സ്പൂൺ വെളിച്ചെണ്ണ ഒഴിച്ചു കൊടുക്കുക. ശേഷം എണ്ണയിലേക്ക് ഒരു ടീസ്പൂൺ പെരുംജീരകം ചേർത്ത് പൊട്ടിക്കുക. ശേഷം പെരിഞ്ചീരകം പൊട്ടി വരുമ്പോൾ 2 സവാള ചെറുതായി അരിഞ്ഞത് ചേർത്ത് വഴറ്റുക. ശേഷം അതിലേക്ക് ഒന്നര ടീസ്പൂൺ വെളുത്തുള്ളി പേസ്റ്റ് ചേർത്ത് ഇളക്കുക. ശേഷം അതിനൊപ്പം അരടീസ്പൂൺ ഇഞ്ചി പേസ്റ്റും ചേർത്ത് നല്ലപോലെ ഇളക്കി വഴറ്റി യെടുക്കുക.
നല്ലപോലെ വാടി വന്ന സവാളയിലേക്ക് മുക്കാൽ ടേബിൾസ്പൂൺ മല്ലി പ്പൊടിയും, ഒന്നര ടീസ്പൂൺ കുരുമുളകുപൊടിയും, അര ടീസ്പൂൺ ഗരം മസാല പൊടിച്ചതും ചേർത്ത് നല്ലപോലെ വഴറ്റി എടുക്കുക. ശേഷം കുറച്ച് നട്ട്സും മസാലയിലേക്ക് ചേർത്ത് ഒന്ന് വഴറ്റി എടുക്കുക. നല്ലപോലെ വാടി വന്ന മസാലയെ അടുപ്പിൽ നിന്നും മാറ്റുക. ശേഷം ഇത് തണുക്കാനായി വയ്ക്കുക. ശേഷം തണുത്തു വന്ന മിക്സിനെ ഒരു മിക്സിയുടെ ജാറിലേക്ക് മാറ്റുക. ശേഷം അര കപ്പ് വെള്ളവും ചേർത്ത് ഈ മസാല നല്ല പേസ്റ്റ് പോലെ അരച്ചെടുക്കുക. ഇനി ഒരു കടായി അടുപ്പിൽ വച്ച് ചൂടാക്കുക.
ശേഷം അതിലേക്ക് ഒരു ടേബിൾ സ്പൂൺ വെളിച്ചെണ്ണ ഒഴിച്ചു കൊടുക്കുക. ശേഷം ചൂടായ എണ്ണയിലേക്ക് 3 പച്ചമുളക് ചെറുതായി അരിഞ്ഞതും, കുറച്ചു കറിവേപ്പിലയും ചേർത്ത് ഒന്ന് വഴറ്റുക. ശേഷം നേരത്തെ അരച്ച് വെച്ചിട്ടുള്ള അരപ്പും കൂടി ഈ മസാലയിലേക്ക് ചേർത്ത് നല്ലപോലെ ഇളക്കുക. ശേഷം കുറച്ചു വെള്ളം കൂടി ചേർത്ത് കൊടുക്കുക. ഒരു കപ്പ് വെള്ളമാണ് ചേർത്തിട്ടുള്ളത്. ശേഷം ഈ മിക്സ് ഒന്ന് തിളച്ചുവരുമ്പോൾ വെന്തു വന്ന ബീഫിനെ വെള്ളത്തോടൊപ്പം കറിയിലേക്ക് ചേർത്ത് കൊടുക്കുക. എന്നിട്ട് നല്ലപോലെ ഇളക്കി പാകത്തിന് ഉപ്പും ചേർത്ത് നല്ലപോലെ തിളപ്പിക്കുക.
അഞ്ച് മിനിട്ടോളം ലോ ഫ്ളൈമിൽ കറി നല്ലപോലെ തിളപ്പിച്ച ശേഷം അര ടീസ്പൂൺ കുരുമുളകുപൊടിയും, കാൽ ടീസ്പൂൺ ഗരം മസാല പ്പൊടിയും, ഒരു കപ്പ് തേങ്ങാപ്പാലും ചേർത്ത് നല്ലപോലെ ഇളക്കി ഒന്ന് തിളപ്പിച്ചശേഷം ഫ്ളയിം ഓഫ് ചെയ്യുക. അപ്പോൾ വളരെ ടേസ്റ്റിയാ യിട്ടുള്ള ബീഫ് കുറുമ ഇവിടെ തയ്യാറായിട്ടുണ്ട്. വളരെ സിമ്പിളായി ചെയ്തെടുക്കാൻ കഴിയുന്ന ഒരു റെസിപ്പിയാണിത്. എല്ലാവരും ഇങ്ങനെയൊരു റെസിപ്പി തയ്യാറാക്കി നോക്കണേ. കൂടുതൽ അറിവിലേക്കായി പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ള വീഡിയോ കണ്ടു നോക്കാവുന്നതാണ്.
