കായം എങ്ങനെ എളുപ്പത്തിൽ പൊടിച്ചെടുക്കാം. സിമ്പിളായി ഈ രീതിയിൽ ചെയ്തു നോക്കൂ.

വിഭവങ്ങൾക്ക് ഒരു പ്രത്യേക മണം പകരാൻ ഉപയോഗിക്കുന്ന ഒരു സാധനമാണ് കായം. കായത്തിന്റെ മണം ഇഷ്ടമില്ലാത്തവർ ചുരുക്കമായിരിക്കുമല്ലേ. എന്നാൽ എല്ലാവർക്കും പൊടിച്ച കായത്തിനേക്കാൾ കട്ട കായമാണ് ഇഷ്ടം. കാരണം എന്തെന്നാൽ കട്ട ക്കായതിന്റെ അത്രേം ഒരു ഫ്ലേവർ കടയിൽ നിന്നും വാങ്ങുന്ന പൊടിച്ചു കിട്ടുന്ന കായത്തിനു ഉണ്ടാകണമെന്നില്ല. എന്നാൽ ചില റെസിപ്പികൾക്ക് കട്ടക്കായം ചേർക്കാനും കഴിയില്ല. അപ്പോൾ ഇന്ന് പരിചയപ്പെടുത്തുന്നത് കട്ടക്കായം എങ്ങനെ ഈസിയായി വീട്ടിൽ പൊടിച്ചെടുക്കാം എന്നതാണ്. എത്രത്തോളം കായമാണ് പൊടിക്കേണ്ടത് അത്രത്തോളം എടുക്കുക.

ആദ്യം കായം ഓവനുണ്ടെങ്കിൽ അതിലേക്ക് വെച്ച് കൊടുക്കുക. ഇനി ഒരു മിനിട്ട് ഹൈ പവറിൽ സെറ്റ് ചെയ്യുക. അപ്പോൾ കായം പൊന്തി വരുന്നതായി കാണാൻ കഴിയും. ഇനി റോസ്‌റ് അയി വന്ന കായം ഓവനിൽ നിന്നും എടുത്തു മാറ്റുക. ഇനി അടുപ്പിൽ എങ്ങനെയാണ് കായം റോസ്‌റ് ആക്കുക എന്നത് നോക്കാം. ആദ്യം ഒരു കുക്കർ അടുപ്പിലേക്ക് വെച്ച് കൊടുക്കുക. ശേഷം അതിന്റെ അകത്തേക്ക് ഒരു പാത്രം ഇറക്കി വെച്ച് കൊടുക്കുക. ശേഷം റോസ്‌റ് ചെയ്യാനുള്ള കായം വേറൊരു സ്റ്റീൽ പാത്രത്തിലേക്ക് മാറ്റി അത് മറ്റേ പാത്രത്തിൻറെ മുകളിലായി വെച്ച് കൊടുക്കുക. ഇനി അടച്ചു വെച്ച് പത്തു മിനിട്ട് മീഡിയം ഫ്ളൈമിൽ വേവിച്ചെടുക്കുക.

കുക്കറിൽ റോസ്‌റ് ചെയ്യാനായി വെച്ചിട്ടുള്ള കായവും നല്ല പോലെ റോസ്റ്റായി വന്നിട്ടുണ്ട്. ഇത് ചൂടാറി വന്നാൽ ഒരു അലുമിനിയം ഫോയിൽ പേപ്പറോ വൈറ്റ് പേപ്പറിലോ കായം വെച്ച് ഒന്ന്മടക്കി കൊടുത്ത ശേഷം ഒരു ഇടികല്ല് വെച്ചിട്ട് ഒന്ന് പൊടിച്ചെടുത്താൽ മതിയാകും. അല്ലെങ്കിൽ ഇങ്ങനെ ഒന്ന് പീസുകളാക്കി മുറിച്ചെടുത്ത ശേഷം മിക്സിയുടെ ജാറിൽ ഇട്ടു നല്ല ഫൈൻ പൗഡറായി പൊടിച്ചാലും മതിയാകും. അപ്പോൾ ഇത്രേയുള്ളൂ വളരെ സിമ്പിളാണ് കായം ഇങ്ങനെ പൊടിച്ചെടുത്താൽ.

അപ്പോൾ എല്ലാവരും ഈ ഒരു രീതി ട്രൈ ചെയ്തു നോക്കണേ. നിങ്ങളുടെ വീടുകളിൽ കട്ടക്കായം ഉണ്ട് എന്നുണ്ടെങ്കിൽ ഇങ്ങനെ ചെയ്‌താൽ ,മതിയാകും. അപ്പോൾ വളരെ ഉപയോഗപ്രദമായ ഈ ഒരു കാര്യം നമ്മളിലേക്കെത്തിച്ച വീണാസ് കറി വേൾഡ് എന്ന യൂട്യൂബ് ചാനൽ ലൈക് ചെയ്യാനും സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ.

Leave a Reply

You cannot copy content of this page