നല്ല ചൂട് കട്ടനൊപ്പം ഈ സ്നാക്കും കൂടി ഉണ്ടെങ്കിൽ പൊളിയാണ് മക്കളെ

നിങ്ങൾ ചിക്കൻ കൽമാസ് കഴിച്ചിട്ടുണ്ടോ. വളരെ ടേസ്റ്റിയായ ഒരു സ്‌പൈസി സ്നാക്ക് റെസിപ്പിയാണിത്. അപ്പോൾ നമുക്ക് ഇത് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി 300 ഗ്രാം ബോൺലെസ്സ് ചിക്കൻ എടുക്കുക. ശേഷം ചിക്കനെ ഒരു കുക്കറിലേക്ക് മാറ്റുക. എന്നിട്ട് അതിലേക്ക് അര ടീസ്പൂൺ കാശ്മീരി മുളക്പൊടി, കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടി, കാൽ ടീസ്പൂൺ കുരുമുളക് പൊടിയും, ആവശ്യത്തിനുള്ള ഉപ്പും, അര ടീസ്പൂൺ ഗരം മസാലപ്പൊടിയും ചേർത്ത് നല്ല പോലെ മിക്‌സാക്കുക.

എന്നിട്ട് കാൽ കപ്പ് വെള്ളവും ചേർത്തിളക്കി രണ്ട് ഫിസിൽ വരുന്നത് വരെ ചിക്കൻ നല്ല പോലെ വേവിക്കുക. ശേഷം പാകത്തിന് വെന്തുവന്ന ചിക്കനെ മിക്സിയിലിട്ട് ഒന്ന് ക്രഷ് ആക്കി എടുക്കുക. ശേഷം ഒരു ചട്ടിയിലേക്ക് ഒരു ടേബിൾ സ്പൂൺ ഓയിൽ ചേർക്കുക. ശേഷം 3 സവാള കൊത്തിയരിഞ്ഞതും ആവശ്യത്തിനുള്ള ഉപ്പും ചേർത്ത് സവാള നല്ല പോലെ വഴറ്റിയെടുക്കുക. ഇനി കുറച്ചു കറിവേപ്പിലയും, ഒരു ടേബിൾ സ്പൂൺ ഇഞ്ചി വെളുത്തുള്ളി ചതച്ചതും, 2 പച്ചമുളകും ചേർത്ത് നല്ല പോലെ വഴറ്റുക.

ശേഷം മിക്സിലേക്ക് മുക്കാൽ ടേബിൾ സ്പൂൺ കാശ്മീരി മുളക്പൊടി, കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടി, അര ടീസ്പൂൺ ഗരം മസാല, ഒരു ടീസ്പൂൺ മല്ലിപ്പൊടി, ഒരു ടീസ്പൂൺ ചിക്കൻ മസാല, എന്നിവ ചേർത്ത് ചൂടാക്കിയ ശേഷം ചിക്കൻ ചേർത്തിളക്കുക. എന്നിട്ട് കുറച്ചു മല്ലിയിലയും, ആവശ്യത്തിനുള്ള ഉപ്പും ചേർത്ത് ഇളക്കിയ ശേഷം ഫ്ളയിം ഓഫ് ചെയ്യുക. ഇനിയൊരു മിക്സിയുടെ ജാറിലേക്ക് ഒരു കപ്പ് തേങ്ങയും, അര ടീസ്പൂൺ പെരിഞ്ജീരകവും, 10 പീസ് ചെറിയ ഉള്ളിയും, കാൽ ടീസ്പൂൺ ചെറിയ ജീരകവും, ചേർത്ത് ഒന്ന് ചതച്ചെടുക്കുക.

ഇനി ഒരു പാത്രത്തിൽ രണ്ട് കപ്പ് അരിപ്പൊടി ചേർക്കുക. ശേഷം പൊടിയിലേക്ക് ആവശ്യത്തിനുള്ള ഉപ്പും, നേരത്തെ അരച്ചെടുത്ത തേങ്ങാ മിക്‌സും ചേർത്തിളക്കി യോജിപ്പിക്കുക. ശേഷം മാവിലേക്ക് തിളച്ചുകൊണ്ടിരിക്കുന്ന ചൂടുവെള്ളം മാവിലേക്ക് ചേർത്ത് നല്ല പോലെ കുഴച്ചെടുക്കുക. ശേഷം സോഫ്റ്റായി കുഴച്ചെടുത്ത മാവിനെ 5 മിനിറ്റോളം അടച്ചു വെച്ച് റെസ്റ്റ് ചെയ്യാനായി വെക്കുക. ശേഷം കുഴച്ചെടുത്ത മാവിനെ ഒന്ന് ഉരുട്ടിയെടുത്ത ശേഷം കൈ കൊണ്ട് നല്ല പോലെ പരത്തുക.

എന്നിട്ട് അതിന്റെ ഉള്ളിലായി ഫില്ലിംഗ് വെച്ച് കവർ ചെയ്യുക. എന്നിട്ട് ഒന്നുകൂടി പരത്തി ഷെയ്‌പ്പാക്കി എടുക്കുക, എന്നിട്ട് ഒരു ഇഡ്ഡലി പാത്രത്തിൽ വെച്ച് ആവിയിൽ വേവിക്കുക. ശേഷം ഒരു ബൗളിലേക്ക് 5 ടീസ്പൂൺ കാശ്മീരി മുളക്പൊടി, ആവശ്യത്തിനുള്ള ഉപ്പ്, മുക്കാൽ ടീസ്പൂൺ ഗരം മസാല, കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടി, കുറച്ചു മല്ലിയില പൊടിയായി അരിഞ്ഞതും, ആവശ്യത്തിന് വെള്ളവും ചേർത്ത് ഇതെല്ലാം നല്ല പോലെ കലക്കിയെടുക്കുക. എന്നിട്ട് ഒരു പാനിലേക്ക് ഒന്നര ടേബിൾ സ്പൂൺ വെളിച്ചെണ്ണ ചേർക്കുക.

ശേഷം എണ്ണയിലേക്ക് ആവിയിൽ വേവിച്ചെടുത്ത ഓരോ പലഹാരവും മസാലയിൽ കോട്ട് ചെയ്തു ഫ്രൈ ആക്കി എടുക്കുക. വളരെ കുറച്ചു ഓയിലിൽ വേണം ഈ സ്നാക്ക് ഫ്രൈ ആക്കി എടുക്കാൻ. അപ്പോൾ വളരെ ടേസ്റ്റിയായ ചിക്കൻ കൽമാസ് തയ്യാറായിട്ടുണ്ട്. ചൂട് കട്ടനൊപ്പം കഴിക്കാൻ പറ്റിയ നല്ലൊരു സ്നാക്ക് റെസിപ്പിയാണിത്, ട്രൈ ചെയ്തു നോക്കാൻ മറക്കല്ലേ.

Leave a Reply

You cannot copy content of this page