കണ്ണിമാങ്ങാ കൊണ്ട് നാവിൽ അലിഞ്ഞിറങ്ങും രുചിയിലൊരു അച്ചാർ

ഇന്ന് നമുക്ക് ഒരു അടിപൊളി അച്ചാർ ഉണ്ടാക്കിയാലോ. കണ്ണിമാങ്ങ അച്ചാറാണ് ഇന്ന് തയ്യാറാക്കുന്നത്. അപ്പോൾ വളരെ ടേസ്റ്റിയായിട്ടുള്ള കണ്ണിമാങ്ങ അച്ചാർ എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. ആദ്യം നല്ലപോലെ കഴുകിയെടുത്ത മാങ്ങയെ ഒട്ടും വെള്ളം ഈർപ്പമില്ലാതെ തുടച്ചെടുക്കുക. ശേഷം ഒരു ഗ്ലാസ് ബോട്ടിലിൽ രണ്ട് കിലോ മാങ്ങയും, 225 ഗ്രാം കല്ലുപ്പും ചേർത്ത് ഇളക്കി മിക്സ് ആക്കി അടച്ചു മാറ്റി വെക്കാം.

ശേഷം ഒരാഴ്ചയോളം മാങ്ങയെ റെസ്റ്റ് ചെയ്യാനായി മാറ്റി വെക്കുക. എന്നിട്ട് എല്ലാ ദിവസവും മാങ്ങയെ കുലുക്കി വയ്ക്കാൻ ശ്രദ്ധിക്കുക. ഒരാഴ്ചയായി കഴിഞ്ഞപ്പോൾ ഉപ്പുവെള്ളമൊക്കെ പിടിച്ചിട്ട് മാങ്ങാ ചുരുണ്ട് വന്നിട്ടുണ്ട്.
ശേഷം ഈ മാങ്ങ ഒരു അരിപ്പയിലൂടെ അരിച്ച് മാങ്ങയും വെള്ളവും വേർതിരിച്ചെടുക്കുക. അതുപോലെതന്നെ എടുക്കുന്ന പാത്രം ഒട്ടും തന്നെ വെള്ളം ഈർപ്പമില്ലാത്ത പാത്രം വേണം എടുക്കാൻ. ശേഷം മാങ്ങയിൽ നിന്നും ഊറിവന്ന വെള്ളത്തിലേക്ക് പൊടികൾ ചേർത്തു കൊടുക്കുക.

ആദ്യം തന്നെ 250ഗ്രാം മുളകുപൊടി വെള്ളത്തിലേക്ക് ചേർത്ത് നല്ലപോലെ ഇളക്കുക. ശേഷം 150 ഗ്രാം കടുക് പൊടിച്ചതും, ഒരു ടീസ്പൂൺ കായപ്പൊടിയും, മൂന്ന് ടേബിൾസ്പൂൺ ഉപ്പും, അര ടീസ്പൂൺ മഞ്ഞൾപ്പൊടിയും, ചേർത്ത് നല്ലപോലെ ഇളക്കി യോജിപ്പിക്കുക. ഇനി നല്ലപോലെ മിക്‌സായി വന്ന പൊടികളിലേക്ക് ഇനി കണ്ണിമാങ്ങാ ചേർത്തുകൊടുക്കുക. എന്നിട്ട് നല്ലപോലെ ഇളക്കി യോജിപ്പിക്കുക. ശേഷം ഒരു ഗ്ലാസ് ബോട്ടിലിൽ ഇതെല്ലാം നല്ല പോലെ മിക്‌സാക്കിയ ശേഷം കണ്ണിമാങ്ങ അച്ചാർ ഇട്ടു സൂക്ഷിച്ചു വയ്ക്കാവുന്നതാണ്.

ശേഷം അച്ചാർ മുഴുവനായും ബോട്ടിലിലേക്ക് മാറ്റിയശേഷം മുകളിലായി കുറച്ചു നല്ലെണ്ണ നല്ലപോലെ ചൂടാക്കിയശേഷം തണുപ്പിക്കുക. ശേഷം അച്ചാറിന്റെ മുകളിലേക്ക് ഈ നല്ലെണ്ണ ചേർത്ത് കൊടുക്കുക. എന്നിട്ട് ആറുമാസത്തോളം കുപ്പിയിൽ ഇട്ട് അച്ചാർ സൂക്ഷിച്ചു വെക്കുക. ശേഷം സെർവ് ചെയ്യാവുന്നതാണ്. അപ്പോൾ വളരെ ടേസ്റ്റിയായിട്ടുള്ള കണ്ണിമാങ്ങ അച്ചാർ തയ്യാറായിട്ടുണ്ട്. എല്ലാവരും രീതിയിൽ കണ്ണിമാങ്ങ അച്ചാർ തയ്യാറാക്കി നോക്കണേ.

Leave a Reply

You cannot copy content of this page