ഇന്ന് നമുക്ക് നല്ല നാടൻ രീതിയിൽ ഞണ്ട് കറി വെച്ചാലോ. അതെ വളരെ ടേസ്റ്റിയായ ഒരു കറിയാണ് ഇത്. ഏത് പലഹാരത്തിനൊപ്പവും വളരെ ടേസ്റ്റിയായ ഈ കറി എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം. ആദ്യം ഒരു ചട്ടി അടുപ്പിൽ വെച്ച് ചൂടാക്കുക. ശേഷം ചൂടായി വന്ന ചട്ടിയിൽ ഒരു ടേബിൾ സ്പൂൺ വെളിച്ചെണ്ണ ചേർത്ത് ചുറ്റിക്കുക. ശേഷം എണ്ണയിലേക്ക് അര ടീസ്പൂൺ ഉലുവ ചേർത്ത് പൊട്ടിക്കുക. ശേഷം പൊട്ടി വന്ന ഉലുവയിലേക്ക് ഒന്നര ഉള്ളി സ്ലൈസാക്കിയത് ചേർത്ത് വഴറ്റുക. ശേഷം ഒന്ന് വാടി വന്ന ഉള്ളിയിലേക്ക് നാല് അല്ലി വെളുത്തുള്ളിയും, ഒരു ചെറിയ കഷ്ണം ഇഞ്ചിയും കൂടി ചതച്ചത് ചേർത്ത് ഇളക്കുക.
ശേഷം കുറച്ചു കറിവേപ്പിലയും, രണ്ട് പച്ചമുളക് നീളത്തിൽ അരിഞ്ഞതും ചേർത്ത് വഴറ്റുക. ഇനി മൂത്തു വന്ന ഉള്ളിയിലേക്ക് രണ്ട് തക്കാളി അരിഞ്ഞത് ചേർത്ത് ഇളക്കുക. ശേഷം അടച്ചു വെച്ച് തക്കാളി വേവിക്കുക. ഇനി ഒരു ബൗളിലേക്ക് ഒന്നര ടേബിൾ സ്പൂൺ മല്ലിപ്പൊടി, ഒരു ടീസ്പൂൺ മുളക്പൊടി, അര ടീസ്പൂൺ മഞ്ഞൾപൊടി, കാൽ കപ്പ് വെള്ളവും ചേർത്ത് മസാല കലക്കി എടുക്കുക. ശേഷം വെന്ത് വന്ന തക്കാളിയെ ഒന്നുടച്ച ശേഷം കലക്കിയ പൊടികൾ ചേർത്ത് ഇളക്കുക.
ശേഷം നാല് പീസ് ഞണ്ട് വൃത്തിയാക്കിയ ശേഷം കറിയിലേക്ക് ചേർക്കുക. ശേഷം ആവശ്യത്തിനുള്ള ഉപ്പും, ചേർത്ത് നന്നായി ഇളക്കി അടച്ചു വെച്ച് വേവിക്കുക.
ശേഷം ആവശ്യത്തിനുള്ള വെള്ളവും ചേർത്ത് ഞണ്ട് നന്നായി വേവിക്കുക. ഇനി ഒരു മിക്സിയുടെ ജാറിലേക്ക് ഒരു കപ്പ് തേങ്ങാ ചേർക്കുക. ശേഷം തേങ്ങയിലേക്ക് രണ്ട് ചെറിയ ഉള്ളിയും അര ടീസ്പൂൺ ജീരകവും, ആവശ്യത്തിനുള്ള വെള്ളവും ചേർത്ത് തേങ്ങാ നന്നായി അരച്ചെടുക്കുക. ശേഷം വെന്തു വന്ന ഞണ്ട് കറിയിലേക്ക് അരച്ചെടുത്ത തേങ്ങാ മിക്സ് ചേർത്ത് ഇളക്കുക. ഇനി ഒന്ന് തിളച്ചു കിട്ടിയാൽ ഫ്ളൈയിം ഓഫ് ചെയ്യുക. ശേഷം അടച്ചു വെക്കുക. ഇനി ഒരു ചട്ടിയിൽ കുറച്ചു വെളിച്ചെണ്ണ ഒഴിക്കുക. ശേഷം എണ്ണയിലേക്ക് കുറച്ചു ചെറിയ ഉള്ളി അരിഞ്ഞതും, കുറച്ചു കറിവേപ്പിലയും, രണ്ട് വറ്റൽമുളകും ചേർത്ത് താളിച് കറിയിലേക്ക് ചേർക്കുക. അപ്പോൾ വളരെ ടേസ്റ്റിയായ ഞണ്ട് കറി പാകമായി കിട്ടിയിട്ടുണ്ട്. എല്ലാവരും ഈ കറി ഇങ്ങനെ ഒന്ന് ട്രൈ ചെയ്തു നോക്കണേ.
