ബട്ടർ സ്കോച്ച് ഐസ്ക്രീം പുതുരുചിയിൽ തയ്യാറാക്കാം

കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടമുള്ള ഒരു സ്വീറ്റാണ് ഐസ്ക്രീം. എന്നാൽ മിക്കപ്പോഴും നമ്മൾ ഐസ്ക്രീം കടയിൽ നിന്നല്ലേ വാങ്ങി കഴിക്കുന്നത്. എന്നാൽ ഇന്ന് നമുക്ക് കടയിൽ നിന്നും വാങ്ങി കഴിക്കുന്ന അതെ രുചിയുള്ള ഐസ്ക്രീം വീട്ടിൽ തയ്യാറാക്കിയാലോ. അത് ഗോതമ്പുമാവ് വെച്ചിട്ടാണ് ഐസ്ക്രീം തയ്യാറാക്കുന്നത്. അപ്പോൾ നമുക്ക് എങ്ങനെയാണ് ഈ ഐസ്ക്രീം തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി ഒരു കടായി അടുപ്പിൽ വച്ച് ചൂടാക്കുക. എന്നിട്ട് അതിലേക്ക് അര കപ്പ് പഞ്ചസാര ചേർത്ത് കൊടുക്കുക.

എന്നിട്ട് പഞ്ചസാര നല്ലപോലെ മെൽറ്റായി ഉരുകി വരുന്നതുവരെ വെയിറ്റ് ചെയ്യുക. ഇനി പഞ്ചസാര നല്ലപോലെ ബ്രൗൺ കളറായി വരുമ്പോൾ ഒരു ടേബിൾ സ്പൂൺ ബട്ടർ കാരമലൈസായി വന്ന ഷുഗറിലേക്ക് ചേർത്തിളക്കുക. ശേഷം ബട്ടർ നല്ലപോലെ മെൽറ്റായി വരുമ്പോൾ കാൽക്കപ്പ് നട്സ് ചെറുതായി മുറിച്ചത് ഇതിലേക്ക് ചേർത്ത് ഇളക്കുക. എന്നിട്ട് ബട്ടർ സ്കോച്ചിനെ ഒരു ബട്ടർ പേപ്പറിലേക്ക് മാറ്റുക. എന്നിട്ട് കുറച്ച് കനംകുറച്ച് എല്ലായിടത്തേക്കും ഒന്ന് പരത്തിവെക്കുക.

എന്നിട്ട് ഒന്ന് തണുക്കാനായി വയ്ക്കുക. എന്നിട്ട് അര ലിറ്റർ ഫുൾ ഫാറ്റ് മിൽക്ക് എടുക്കുക. ശേഷം ഒരു പാത്രത്തിലേക്ക് ഒന്നര ടേബിൾ സ്പൂൺ ഗോതമ്പു മാവ് ചേർത്ത് കൊടുക്കുക. എന്നിട്ട് കുറച്ച് പാൽ ചേർത്ത് ഈ മിക്സ് നല്ലപോലെ കലക്കി എടുക്കുക. ഒട്ടുംതന്നെ കട്ടയില്ലാതെ കലക്കി എടുത്ത മിക്സിനെ ഒരു പാത്രത്തിലേക്ക് മാറ്റി അടുപ്പിലേക്കു വയ്ക്കുക. ശേഷം ബാക്കിയുള്ള പാൽ കൂടി ഇതിലേക്ക് ചേർത്ത് അടുപ്പിലേക്ക് വയ്ക്കുക. എന്നിട്ട് രണ്ടും കൂടി നല്ലപോലെ ഇളക്കുക.

എന്നിട്ട് ഇളക്കി ഇളക്കി നല്ലപോലെ കുറുക്കിയെടുക്കുക. എന്നിട്ട് ഒരു കളറിന് വേണ്ടി മൂന്നു നുള്ളു മഞ്ഞൾപൊടിയും കൂടി ചേർക്കുക. എന്നിട്ട് അതിലേക്ക് അരകപ്പ് പഞ്ചസാര കൂടി ചേർത്ത് ഇളക്കുക. എന്നിട്ട് പഞ്ചസാര നല്ലപോലെ അലിഞ്ഞു വരുന്നതുവരെ ഇളക്കി മിക്സ് ആക്കുക. എന്നിട്ട് ചെറുതായി കുറുകാൻ തുടങ്ങുമ്പോൾ ഫ്ളയിം ഓഫ് ചെയ്യുക. ശേഷം കുറുകി വന്ന മിക്സിനെ തണുക്കാനായി വയ്ക്കുക. ശേഷം നേരത്തെ തയ്യാറാക്കി വച്ചിട്ടുള്ള ബട്ടർ സ്കോച്ച് നല്ലപോലെ കട്ടിയായി വന്നിട്ടുണ്ട്. എന്നിട്ട് ചെറുതായി പൊടിച്ചെടുക്കുക.

എന്നിട്ട് ഏത് പാത്രത്തിലാണോ ഈ ഐസ്ക്രീം സെറ്റാക്കുന്നത് ആ പാത്രത്തിലേക്ക് ഈ മിക്സ് ഒഴിച്ചു കൊടുക്കുക. എന്നിട്ട് ഒരു പേപ്പർ കൊണ്ട് കവർ ചെയ്യുക. എന്നിട്ട് ഫ്രീസറിലേക്ക് വെച്ച് ഒന്നരമണിക്കൂറോളം തണുപ്പിക്കുക. ശേഷം ഒന്നര മണിക്കൂർ ആയപ്പോൾ ഐസ്ക്രീം നല്ലപോലെ കട്ടിയായി വന്നിട്ടുണ്ട്. എന്നിട്ട് ഈ മിക്സിനെ ഒന്നും കൂടി അടിച്ചെടുക്കുക. അതിനായി ഈ മിക്ഡ് ഒരു മിക്സിയുടെ ജാറിലേക്ക് മാറ്റുക. എന്നിട്ട് നേരത്തെ പൊടിച്ചു വച്ചിരിക്കുന്ന ബട്ടർസ്കോച്ച് കൂടി അതിനൊപ്പം ചേർക്കുക.

എന്നിട്ട് 40 സെക്കൻഡോളം ഇത് രണ്ടും കൂടി നല്ലപോലെ അടിച്ചെടുക്കുക. എന്നിട്ട് നേരത്തെ ഒഴിച്ച് വച്ചിട്ടുള്ള ട്രെയിലേക്ക് വീണ്ടും ഒഴിച്ചു കൊടുക്കുക. എന്നിട്ട് മുകളിലായി കുറച്ചു ബട്ടർസ്കോച്ച് ചേർത്ത് ഫ്രിഡ്ജിൽ വയ്ക്കുക. ശേഷം നാലര മണിക്കൂർ ആയപ്പോൾ ഐസ്ക്രീം നല്ലപോലെ സെറ്റായി വന്നിട്ടുണ്ട്. അപ്പോൾ വളരെ ടേസ്റ്റി ആയിട്ടുള്ള ഐസ്ക്രീം തയ്യാറായിട്ടുണ്ട്.

ബട്ടർ സ്കോച്ച് കൊണ്ട് തയ്യാറാക്കിയതു കൊണ്ടുതന്നെ നല്ല ടേസ്റ്റാണ് ഈ ഐസ്ക്രീം കഴിക്കാൻ. എല്ലാവരും ഈ രീതിയിൽ ഒരു ഐസ്ക്രീം തയ്യാറാക്കി നോക്കണേ. അപ്പോൾ വളരെ ടേസ്റ്റി ആയിട്ടുള്ള ഗോതമ്പുമാവ് കൊണ്ട് തയ്യാറാക്കിയ ഐസ്ക്രീം തയ്യാറായിട്ടുണ്ട്. എല്ലാവരും ഈ രീതിയിൽ ഒരു ഐസ്ക്രീം തയ്യാറാക്കി നോക്കണേ. കൂടുതൽ അറിവിലേക്കായി പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ള വീഡിയോ കണ്ടു നോക്കാവുന്നതാണ്.

Leave a Reply