നിങ്ങൾ പച്ചരി കൊണ്ട് ബിരിയാണി ഉണ്ടാക്കിയിട്ടുണ്ടോ. എന്നാൽ ഇന്ന് നമുക്ക് ഒരു കിടിലൻ മുട്ട ബിരിയാണി പച്ചരി കൊണ്ട് വളരെ സ്വാദിഷ്ടമായ രീതിയിൽ എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം. ആദ്യം മൂന്നു ഗ്ലാസ് പച്ചരി നല്ല പോലെ കഴുകി വെള്ളം തോർത്തി എടുക്കുക. ശേഷം ഒരു പാത്രത്തിലേക്ക് നാലര കപ്പ് വെള്ളം ചേർക്കുക. ഒരു കപ്പ് അരിയാണെങ്കിൽ ഒന്നര കപ്പ് വെള്ളം അതാണ് കണക്ക്. ഇനി വെള്ളത്തിലേക്ക് മൂന്നു പീസ് പട്ടയും, രണ്ട് പീസ് ഏലക്കായും, നാല് പീസ് ഗ്രാമ്പുവും, ഒരു താക്കോലവും, അഞ്ചു കരയാമ്പുവും വെള്ളത്തിലേക്ക് ചേർക്കുക.
ഇനി അര ടേബിൾ സ്പൂൺ കുരുമുളക് ചതച്ചതും, രണ്ട് നുള്ള് പെരിഞ്ജീരകവും, ആവശ്യത്തിന് ഉപ്പും ചേർത്ത് കൊടുക്കുക. ശേഷം നല്ല പോലെ വെട്ടി തിളച്ചു വന്ന വെള്ളത്തിലേക്ക് ഒരു ടേബിൾ സ്പൂൺ നെയ്യും, മൂന്ന് ഗ്ലാസ് പച്ചരിയും ചേർത്ത് ഇളക്കി അടച്ചു വെച്ച് ഫ്ളൈയിം ലോയിലിട്ടു അരി വേവിക്കുക. ഇനി ബിരിയാണിക്ക് വേണ്ട മസാല തയ്യാറാക്കാം. അതിനായി ഒരു പിടി മല്ലിയില, നാല് പച്ചമുളക്, ഒൻപത് പീസ് വെളുത്തുള്ളി, ഒരു ചെറിയ കഷ്ണം ഇഞ്ചി. ഇനി എല്ലാം കൂടി മിക്സിയുടെ ജാറിലിട്ട് ചതച്ചെടുക്കുക.
ഇനി ഒരു വലിയ പാത്രം അടുപ്പിൽ വെച്ച് ചൂടാക്കുക. ശേഷം ചട്ടിയിൽ ഒരു ടേബിൾ സ്പൂൺ നെയ്യോ ഓയിലോ ഒഴിക്കുക. എന്നിട്ട് അതിലേക്ക് നേരത്തെ ചതച്ചെടുത്ത മസാല ചേർത്ത് ഇളക്കുക. ശേഷം മൊരിഞ്ഞു വന്ന മസാലയിലേക്ക് മൂന്ന് വലിയ സവാള പൊടിയായി അരിഞ്ഞ ശേഷം അത് മസാലയിലേക്ക് ചേർത്ത് ഇളക്കുക. ഇനി ആവശ്യത്തിന് ഉപ്പും, ചേർത്ത് എല്ലാം മൂത്തു വരുമ്പോൾ അര ടേബിൾ സ്പൂൺ മഞ്ഞൾപ്പൊടി, ഒരു ടേബിൾ സ്പൂൺ മല്ലിപ്പൊടി, ചേർത്ത് ലോ ഫ്ളൈമിലിട്ടു മൊരിക്കുക. ഇനി രണ്ട് തക്കാളി ചെറുതായി അരിഞ്ഞത് ചേർത്ത് വഴറ്റുക.
ഇനി അര ടീസ്പൂൺ ഗരം മസാലയും പുഴുങ്ങി വെച്ചിട്ടുള്ള ആവശ്യമായ മുട്ടയും ചേർത്ത് ഇളക്കുക. കുറച്ചു മല്ലിയില അരിഞ്ഞതും, കുറച്ചു പൊതീനയില അരിഞ്ഞതും ചേർത്ത് മിക്‌സാക്കുക. ശേഷം നേരത്തെ വേവിച്ചു വെച്ചിട്ടുള്ള ചോറും ചേർത്ത് ഇളക്കി യോജിപ്പിക്കുക. മുട്ട പൊടിഞ്ഞുപോകാതെ പതുക്കെ ഇളക്കുക. ഇനി മുകളിലായി നെയ്യിൽ കുറച്ചു നട്ട്സും കിസ്മിസും വറുത്തത് ചേർത്ത് ഇളക്കുക. അപ്പോൾ വളരെ ടേസ്റ്റിയായ മുട്ട ബിരിയാണി തയ്യാറായിട്ടുണ്ട്, എല്ലാവരും ഈ രീതിയിൽ മുട്ട ബിരിയാണി ട്രൈ ചെയ്തു നോക്കണേ.
