ഇപ്പോൾ വാഷിങ് മെഷീൻ ഇല്ലാത്ത വീടുകൾ ചുരുക്കമായിരിക്കുമല്ലേ. എന്നാൽ ഇന്ന് നമുക്ക് ശരിയായ രീതിയിൽ ഉപയോഗിച്ചില്ല എങ്കിൽ പല ആരോഗ്യ പ്രശ്നങ്ങളും നമ്മെ തേടിവരും. അതിനാൽ തന്നെ ഈ മെഷീൻ ഉപയോഗിക്കുമ്പോൾ എന്തൊക്കെ കാര്യങ്ങൾ നാം ശ്രദ്ധിക്കണം എന്ന് തീർച്ചയായും അറിഞ്ഞിരിക്കണം. അല്ലെങ്കിൽ പനി, വയറിളക്കം, അലർജി അങ്ങനെ പല രോഗങ്ങളും നമുക്ക് പിടിപെടുന്നതായിരിക്കും.
തുണികൾ കഴുകുന്ന സമയം തുണികളിൽ നിന്നുള്ള അഴുക്ക് വാഷിങ് മെഷീനിൽ പറ്റി പിടിച്ചിരിക്കുന്നതാണ്. അതുപോലെ തന്നെ സോപ്പ് പൊടിയിലെ മായവും മെഷീനിന്റെ സൈഡുകളിലും അടിയിലുമായി പറ്റി പിടിച്ചിരിക്കും. ഇത് വീണ്ടും വീണ്ടും തുണികൾ കഴുന്നതിലൂടെ മെഷീനിലെ അഴുക്ക് തുണികളിൽ പറ്റുകയും, അതുമൂലം രോഗങ്ങൾ വരികയും ചെയ്യും. ഈ അസുഖങ്ങൾ കൂടുതലായും ബാധിക്കുന്നത് കുട്ടികൾക്കാണ്. അവർ തുണികൾ കടിക്കുന്നത് കൊണ്ട് തന്നെ തുണികളിലെ ബാക്ടീരിയ ഉള്ളിലേക്ക് കയറുകയും അങ്ങനെ രോഗം വരാനുള്ള സാധ്യത കൂടുകയും ചെയ്യുന്നു.
തുണി കഴുകുന്നതിനൊപ്പം തന്നെ എല്ലാ ദിവസവും വാഷിങ് മെഷീൻ കഴുകുവാനും ശ്രദ്ധിക്കുക. അതിനായി കുറച്ചു ബേക്കിങ് സോഡയിൽ വിനാഗിരിയും മിക്സ് ചെയ്തു മെഷീന്റെ ഉള്ളിലായി തേച്ചു പിടിപ്പിക്കുക. എന്നിട്ട് നല്ല ചൂട് വെള്ളം കൊണ്ട് ഇതിനെ കഴുകി കളയുക. രണ്ടാഴ്ചയിൽ ഒരിക്കലെങ്കിലും ഇങ്ങനെ ചെയ്യുന്നത് നമ്മുടെ ആരോഗ്യത്തിന് ഏറെ നല്ലതായിരിക്കും.