ഇന്ന് നമുക്ക് വളരെ ടേസ്റ്റിയായ ഒരു സ്നാക്ക് പരിചയപ്പെട്ടാലോ. ഗോതമ്പ് പൊടിയും സവാളയും കൊണ്ടാണ് ഈ ടേസ്റ്റി സ്നാക്ക് തയ്യാറാക്കുന്നത്. രാവിലെ ബ്രേക്ഫാസ്റ്റായും, വൈകുന്നേരങ്ങളിൽ ചായക്കൊപ്പം സ്നാക്കായും ഈ പലഹാരം വളരെ നല്ലതാണ്. അപ്പോൾ നമുക്ക് നോക്കാം രുചികരമായ ഈ പലഹാരം എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന്. അതിനായി ഒരു പാൻ അടുപ്പിൽ വെച്ച് ചൂടാക്കുക. ശേഷം ചൂടായി വന്ന പാനിലേക്ക് ഒരു ടേബിൾ സ്പൂൺ വെളിച്ചെണ്ണ ചേർക്കുക.
ശേഷം എണ്ണയിലേക്ക് ഒരു സവാള കൊത്തിയരിഞ്ഞത് ചേർത്ത് വഴറ്റുക. ശേഷം വഴറ്റിയെടുത്ത സവാളയിലേക്ക് ഒരു ടീസ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേർത്ത് വഴറ്റുക. ശേഷം കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടിയും, ഒരു ടീസ്പൂൺ മുളക്പൊടി, ഒരു ടീസ്പൂൺ മല്ലിപ്പൊടി, കാൽ ടീസ്പൂൺ ഗരം മസാല, ആവശ്യത്തിനുള്ള ഉപ്പും, അര ടീസ്പൂൺ കുരുമുളക് പൊടിയും ചേർത്ത് നല്ല പോലെ വഴട്ടുക. മസാല നല്ല പോലെ മൂത്തുവന്നാൽ ഒരു ടേബിൾ സ്പൂൺ വെള്ളവും ചേർത്ത് വേവിച്ചു വറ്റിക്കുക.
ഇനി ഒരു പാത്രത്തിലേക്ക് ഒന്നര കപ്പ് ഗോതമ്പ് മാവും, ആവശ്യത്തിനുള്ള ഉപ്പും, കുറെച്ചെയായി വെള്ളവും ചേർത്ത് മാവ് സോഫ്റ്റാകുന്നത് വരെ കുഴക്കുക. ശേഷം കുഴച്ചെടുത്ത മാവിനെ ചപ്പാത്തി മാവിനേക്കാൾ കുറച്ചും കൂടി വലിയ ബോളുകളായി എടുക്കുക. എന്നിട്ട് കൈ കൊണ്ട് പരത്തിയ ശേഷം ഉള്ളിലായി ഫില്ലിംഗ് വെച്ച് കൊടുക്കുക. എന്നിട്ട് വീണ്ടും പരത്തുക. എന്നിട്ട് എല്ലാ ബോളിലും ഇതുപോലെ ചെയ്തെടുക്കുക.
എന്നിട്ട് എല്ലാ പലഹാരവും ഒരു സ്റ്റീമറിൽ വെച്ച് ആവിയിൽ വേവിച്ചെടുക്കുക. എന്നിട്ട് വെന്തുവന്ന പലഹാരത്തെ ഒരു പാനിൽ കുറച്ചു മാത്രം എണ്ണയൊഴിച്ചു ഓരോ പലഹാരവും തിരിച്ചും മറിച്ചുമിട്ട് ശാലോ ഫ്രൈ ചെയ്തെടുക്കുക. അപ്പോൾ വളരെ ടേസ്റ്റിയായ പലഹാരം തയ്യാറായിട്ടുണ്ട്. എല്ലാവരും ഈ രീതിയിൽ സ്നാക്ക് തയ്യാറാക്കി നോക്കണേ.
