പാൽ വാഴക്കയുടെ രുചി ഇത്രനാളും അറിയാതെ പോയല്ലോ

മലബാർ സ്പെഷ്യൽ പാൽവാഴക്ക നിങ്ങൾ കഴിച്ചിട്ടുണ്ടോ.വളരെ ടേസ്റ്റിയായിട്ടുള്ള ഒരു കിടിലൻ റെസിപ്പിയാണിത്. ഇന്ന് നമുക്ക് ഈ പാൽവാഴക്ക എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കിയാലോ. അതിനായി കാൽക്കപ്പ് ചൗവ്വരി നല്ലപോലെ കഴുകിയശേഷം ഒരു മണിക്കൂറോളം വെള്ളത്തിലിട്ട് കുതിർത്തി എടുക്കുക. ശേഷം ഒരു പാത്രത്തിലേക്ക് വെള്ളം തിളക്കാനായി അടുപ്പിലേക്ക് വെക്കുക. എന്നിട്ട് തിളച്ച വെള്ളത്തിലേക്ക് കുതിർന്നു കിട്ടിയ ചവ്വരി ചേർത്തു കൊടുക്കുക.ശേഷം ഇത് അടച്ചു വച്ച് ചവ്വരി നല്ലപോലെ വേവിച്ചെടുക്കുക.

ശേഷം മറ്റൊരു പാത്രത്തിലേക്ക് അര ലിറ്റർ പാൽ തിളപ്പിക്കാനായി അടുപ്പിലേക്ക് വെക്കുക. ശേഷം പാലിലേക്ക് അരക്കപ്പ് വെള്ളം കൂടി ചേർത്ത് കൊടുക്കുക. ഇനി പാലില്ല എന്നുണ്ടെങ്കിൽ തേങ്ങാപ്പാൽ എടുത്താലും മതിയാവും. ശേഷം പാൽ നല്ലപോലെ തിളച്ചു വന്നു കഴിഞ്ഞാൽ ഫ്ളയിം ലോയിലേക്ക് മാറ്റുക. എന്നിട്ട് ഒരു നേന്ത്രപ്പഴം ചെറുതായി അരിഞ്ഞത് പാലിലേക്ക് ചേർത്തു കൊടുക്കുക.

ശേഷം മീഡിയം ഫ്ളൈമിൽ വെച്ച് പാലിൽ കിടന്ന് പഴം നല്ലപോലെ വെന്ത് കിട്ടണം അതുവരെ വേവിക്കുക. ശേഷം നേരത്തെ വേവിക്കാനായി വച്ചിരുന്ന ചവ്വരി നല്ലപോലെ വെന്തു വന്നിട്ടുണ്ട്. ഇനി ആ ചവ്വരി കൂടി പാൽ മിക്സിലേക്ക് ചേർത്ത് നല്ലപോലെ ഇളക്കുക. പഴം നല്ലപോലെ വെന്തു വന്നുകഴിഞ്ഞാൽ മധുരത്തിന് ആവശ്യമായ പഞ്ചസാര ചേർത്ത് കൊടുക്കുക. നാല് ടേബിൾ സ്പൂൺ പഞ്ചസാരയാണ് ചേർത്ത് കൊടുക്കുന്നത്. ശേഷം ഒന്നുകൂടി ഇളക്കി ഇളക്കി ലോ ഫ്ളൈമിൽ വച്ച് പാൽ നല്ല പോലെ വേവിക്കുക.

ശേഷം ഒന്നു കുറുകിവരുമ്പോൾ ഫ്ളയിം ഓഫ് ചെയ്യുക. ശേഷം കാൽടീസ്പൂൺ ഏലക്കാപ്പൊടിയും, ഒരു പിഞ്ചു ഉപ്പും ചേർത്ത് നല്ലപോലെ ഇളക്കി യോജിപ്പിക്കുക. ശേഷം മറ്റൊരു പാൻ അടുപ്പിൽ വെച്ച് ചൂടാക്കുക. ശേഷം അതിലേക്ക് ഒരു ടേബിൾ സ്പൂൺ നെയ്യും ചേർത്തു കൊടുക്കുക. ശേഷം നെയ്യിലേക്ക് കുറച്ചു കാഷ്യൂവും കിസ്മിസും വറുത്തെടുക്കുക. എന്നിട്ട് അതിനെ പാലവഴക്കയിലേക്ക് ചേർത്തിളക്കുക.

അപ്പോൾ വളരെ ടേസ്റ്റിയായിട്ടുള്ള പാൽവാഴക്ക തയ്യാറായിട്ടുണ്ട്. മലബാർ സൈഡിലെ എല്ലാവർക്കും ഒരുപാട് ഇഷ്ടമുള്ള ഒരു റെസിപ്പിയാണിത്, പെട്ടെന്നൊരു പായസം കുടിക്കാൻ തോന്നുമ്പോൾ ഇതുപോലെ തയ്യാറാക്കി നോക്കൂ. ഒരിക്കൽ ഈ രീതിയിൽ പായസം തയ്യാറാക്കിയാൽ പിന്നെ എന്നും കഴിക്കാൻ തോന്നും. അത്രയും ടേസ്റ്റാണ് ഈ പായസത്തിന്. അപ്പോൾ എല്ലാവരും വളരെ ടേസ്റ്റിയായ ഈ സ്വീറ്റ് ട്രൈ ചെയ്തു നോക്കാൻ മറക്കല്ലേ.

Leave a Reply

You cannot copy content of this page