നിങ്ങൾ റുമാലി റൊട്ടി കഴിച്ചിട്ടുണ്ടോ. വളരെ ടേസ്റ്റിയായ ഒരു റൊട്ടിയാണ് ഇത്. അപ്പോൾ ഇന്ന് നമുക്ക് റൊമാലി റൊട്ടി എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം. അതിനായി മുക്കാൽ കപ്പ് മൈദ ഒരു ബൗളിലേക്ക് എടുക്കുക. ശേഷം അര കപ്പ് ഗോതമ്പ് മാവും, കൂടി മൈദക്ക് ഒപ്പം ചേർക്കുക. ശേഷം ആവശ്യത്തിന് ഉപ്പും ചേർത്ത് കൈ കൊണ്ട് നന്നായി മിക്‌സാക്കുക. ഇനി ഒരു ബൗളിലേക്ക് അര ഗ്ലാസ് വെള്ളം ചേർത്ത് കൊടുക്കുക. ശേഷം വെള്ളത്തിലേക്ക് ഈ മാവിനെ ചേർത്ത് സോഫ്റ്റായി കുഴക്കുക.
നല്ല സോഫ്റ്റായി വേണം മാവിനെ കുഴച്ചു എടുക്കാൻ. ഇനി ഇരുപത് മിനിറ്റോളം മാവിനെ അടച്ചു റെസ്റ്റ് ചെയ്യാനായി വെക്കുക. ഇനി പ്ലേറ്റിലേക്ക് കുറച്ചു പത്തിരിപ്പൊടി എടുക്കുക. ശേഷം മറ്റൊരു പ്ലേറ്റിൽ കുറച്ചു ആട്ടപ്പൊടിയും എടുക്കുക. ഇനി കുഴച്ചു വെച്ചിട്ടുള്ള മാവിൽ നിന്നും ചെറിയ രണ്ട് ബോളുകൾ ഉരുട്ടി എടുക്കുക. ശേഷം രണ്ട് ബോളിനേയും കൈ ഒന്ന് പ്രെസ്സാക്കി കൌണ്ടർ ടോപ്പിലേക്ക് വെക്കുക. ശേഷം ബോളിന്റെ മുകളിലായി കുറച്ചു നെയ്യ് തടവുക. ശേഷം അരിപ്പൊടിയിൽ ഈ ബോളിനെ ഒന്ന് മുക്കുക. രണ്ട് ബോളിന്റെയും ഓരോ സൈഡ് അരിപ്പൊടിയിൽ മുക്കി ചേർത്ത് ആ സൈഡ് തമ്മിൽ ചേർത്ത് വെച്ച് യോജിപ്പിക്കുക.
ഇനി പുറമെയുള്ള ഭാഗം ആട്ടയിൽ മുക്കിയ ശേഷം പരത്തി എടുക്കുക. ഒരുപാട് നൈസാകേണ്ട കാര്യമില്ല. ശേഷം പരത്തിയെടുത്ത റൊട്ടിയെ ഒരു പാൻ നല്ല പോലെ ചൂടാക്കിയ ശേഷം അതിലേക്ക് ഇട്ടു കൊടുക്കുക. ശേഷം ഒരു സൈഡ് കുമിളകൾ പോലെ മൂത്തു വന്നാൽ തിരിച്ചിട്ട് കൊടുക്കുക. ശേഷം എടുത്തു മാറ്റുക. എന്നിട്ട് ചൂടോടുകൂടി മറ്റേ റൊട്ടി ഇതിൽ നിന്നും പതിയെ വിടീച്ചെടുക്കുക. ശേഷം ട്രയാങ്കിൾ ഷെയ്പ്പിൽ മടക്കി ഒരു പാത്രത്തിൽ ഇട്ട് വെക്കുക. അപ്പോൾ എല്ലാ മാവും ഇതുപോലെ പരത്തി റൊട്ടി ചുട്ടെടുക്കുക. ശേഷം രണ്ടായി ഇളക്കി എടുക്കുക. അപ്പോൾ വളരെ ടേസ്റ്റിയായ റൊമാലി റൊട്ടി തയ്യാറായിട്ടുണ്ട്. എല്ലാവരും ഇങ്ങനെ ഒന്ന് റൊട്ടി തയ്യാറാക്കി നോക്കണേ. വളരെ ടേസ്റ്റിയായ ഒരു റൊട്ടിയാണ് ഇത്.
