എന്നും അരി അരച്ചിട്ടല്ലേ വെള്ളയപ്പം തയ്യാറാക്കുന്നത്. എന്നാൽ ഇന്ന് നമുക്ക് അരിപ്പൊടി കൊണ്ട് വെള്ളയപ്പം ഉണ്ടാക്കിയാലോ. വെറും മൂന്നു മണിക്കൂർ കൊണ്ട് തന്നെ വെള്ളയപ്പം നമുക്ക് തയ്യാറാക്കീട്ട് എടുക്കുവാൻ കഴിയും. അപ്പോൾ നമുക്ക് ഇനി എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം. ആദ്യം ഒരു മിക്സിയുടെ ജാർ എടുക്കുക. ശേഷം അതിലേക്ക് രണ്ട് കപ്പോളം വറുക്കാത്ത അരിപ്പൊടി എടുക്കുക. ശേഷം മാവിനൊപ്പം ഒരു കപ്പോളം ചിരകിയ തേങ്ങാ ചേർത്ത് കൊടുക്കുക. ഇനി മുക്കാൽ ടീസ്പൂൺ ഈസ്റ്റും, രണ്ട് ടീസ്പൂൺ പഞ്ചസാരയും ചേർത്ത് കൊടുക്കുക.
ഇനി രണ്ട് കപ്പോളം വെള്ളവും ചേർത്ത് മാവിനെ നല്ല പെർഫെക്റ്റായി അരച്ചെടുക്കുക. ശേഷം അരച്ചെടുത്ത മാവിനെ ഒരു ബൗളിലേക്ക് മാറ്റുക. ശേഷം അര ഗ്ലാസ് വെള്ളം മിക്സിയുടെ ജാറിലേക്ക് ചേർത്ത് ഒന്ന് കലക്കിയ ശേഷം മാവിലേക്ക് ചേർക്കുക. ശേഷം കാൽ ടീസ്പൂൺ ഉപ്പും ചേർത്ത് ഇളക്കി അടച്ചു വെച്ച് ചൂടുള്ള സമയമാണ് എങ്കിൽ രണ്ട് മണിക്കൂറും, തണുപ്പുള്ള സമയമാണ് എങ്കിൽ മൂന്നു മണിക്കൂറുമാണ് മാവ് പാകമാകാനായി വേണ്ടത്,
രണ്ട് മണിക്കൂറായപ്പോൾ തന്നെ മാവ് പൊങ്ങി പാകമായി വന്നിട്ടുണ്ട്. ശേഷം മാവിനെ ഒന്നും കൂടി ഇളക്കുക. ഇനി ഒരു അപ്പച്ചട്ടി അടുപ്പിൽ വെച്ച് ചൂടാക്കുക. ശേഷം ചൂടായി വന്ന ചട്ടിയിലേക്ക് ഒരു തവി മാവ് ഒഴിച്ച് കൊടുക്കുക. ശേഷം ഒന്ന് ചുറ്റിച്ചു അടച്ചു വെച്ച് വേവിക്കുക. അപ്പോൾ വളരെ ടേസ്റ്റിയായ വെള്ളയപ്പം തയ്യാറായിട്ടുണ്ട്. വളരെ ടേസ്റ്റിയായ സോഫ്റ്റായ അപ്പമാണ് ഇത്. എല്ലാവരും ഇങ്ങനെ ഉറപ്പായും ഒന്ന് ട്രൈ ചെയ്തു നോക്കണേ. വെറും രണ്ട് മണിക്കൂർ കൊണ്ട്തന്നെ അപ്പം തയ്യാറാക്കി എടുക്കാവുന്നതാണ്.
