നുറുക്ക് ഗോതമ്പ് പായസം ഇങ്ങനെയും തയ്യാറാക്കാമോ ? എന്താ രുചി

ഇന്ന് നമുക്ക് നുറുക്ക് ഗോതമ്പ് കൊണ്ട് നല്ല ടേസ്റ്റിയായിട്ടുള്ള ഒരു പായസം തയ്യാറാക്കിയാലോ. എപ്പോഴും നമ്മൾ തയ്യാറാക്കുന്ന പായസത്തിനേക്കാൾ കുറച്ച് വ്യത്യസ്ത രീതിയിലാണ് ഈ ഒരു പായസം തയ്യാറാക്കുന്നത്. അപ്പോൾ നമുക്ക് എങ്ങനെയാണ് ഈ പായസം തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി ഒരു കപ്പ് നുറുക്ക് ഗോതമ്പ് ഒരു പാത്രത്തിലേക്ക് എടുക്കുക. എന്നിട്ട് നല്ലപോലെ കഴുകിയെടുക്കുക. നല്ലപോലെ കഴുകിയെടുത്ത ഗോതമ്പിനെ ഒരു പാത്രത്തിലേക്ക് മാറ്റുക.

എന്നിട്ട് അതിലേക്ക് ഇരട്ടി വെള്ളവും ചേർത്ത് നുറുക്കുഗോതമ്പ് വേവിച്ചെടുക്കുക. ഗോതമ്പു നല്ലപോലെ വെന്ത് വരുമ്പോൾ ഒന്നേകാൽ ലിറ്റർ പാൽ ചേർക്കുക. ശേഷം അതിലേക്ക് ഒരു കപ്പ് പാൽ ചേർത്ത് നല്ലപോലെ ഇളക്കി കൊടുക്കുക. എന്നിട്ട് ഗോതമ്പിനെ പാലിലിട്ട് നല്ലപോലെ വേവിക്കുക. നല്ലപോലെ വെള്ളം കുറുകിവരുമ്പോൾ അരകപ്പ് പഞ്ചസാര കൂടി ചേർത്ത് നല്ലപോലെ ഇളക്കി കൊടുക്കുക.

നല്ലപോലെ തിളച്ചുവരുമ്പോൾ ലോ ഫ്ളൈമിലിട്ടു വേവിക്കുക. എന്നിട്ട് ഒരു പാൻ അടുപ്പിൽ വച്ച് ചൂടാക്കുക. ശേഷം അതിലേക്ക് അരകപ്പ് പഞ്ചസാര ചേർത്ത് കൊടുക്കുക. പഞ്ചസാര ഉരുകി വരുമ്പോൾ ഒരു ടീസ്പൂൺ വെള്ളം ചേർത്ത് കൊടുക്കുക. എന്നിട്ട് ഒരു ബ്രൗൺ കളറായി വന്ന പഞ്ചസാരയെ ഫ്‌ളയിം ഓഫ് ചെയ്ത ശേഷം അരക്കപ്പ് കണ്ടൻസ്ഡ് മിൽക്ക് ചേർത്ത് നല്ലപോലെ ഇളക്കി കൊടുക്കുക.
കാരമലൈസായി വന്ന ഷുഗറും കണ്ടെൻസ്ഡ് മിൽക്കും നല്ലപോലെ യോജിച്ചു വരുമ്പോൾ നേരത്തെ അടുപ്പിൽ വെച്ചിട്ടുള്ള പായസത്തിലേക്ക് ചേർത്തിളക്കുക. എന്നിട്ട് നല്ലപോലെ ഇളക്കി പായസം വേവിച്ച് കുറുക്കിയെടുക്കുക.

എന്നിട്ട് മധുരം പാകത്തിന് ആണെങ്കിൽ ഒരു നുള്ളു ഉപ്പും കൂടി ചേർത്ത് കൊടുക്കുക. ശേഷം കാൽ ടീസ്പൂൺ ഏലക്കാ പൊടിച്ചതും ചേർത്ത് നല്ലപോലെ ഇളക്കിയ ശേഷം ഫ്‌ളയിം ഓഫ് ചെയ്യുക. ശേഷം കുറച്ചു നട്ട്സും, കിസ്മിസും നെയ്യിൽ വറുത്തെടുത്ത ശേഷം പായസത്തിലേക്ക് ചേർത്ത് കൊടുക്കുക. അപ്പോൾ വളരെ ടേസ്റ്റിയായിട്ടുള്ള നുറുക്ക് ഗോതമ്പ് പായസം തയ്യാറായിട്ടുണ്ട്. വളരെ സിമ്പിളായി ചെയ്തെടുക്കാൻ കഴിയുന്ന ഒരു പായസത്തിന്റെ റെസിപ്പിയാണിത്. എല്ലാവരും ട്രൈ ചെയ്തു നോക്കണേ. കൂടുതൽ അറിവിലേക്കായി പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ള വീഡിയോ കണ്ട് നോക്കാവുന്നതാണ്.

Leave a Reply

You cannot copy content of this page