റെസ്റ്റോറന്റിൽ പോലും കിട്ടില്ല ഇത്രയും രുചിയിലൊരു ഫിഷ് കറി

മലയാളികളുടെ ഇഷ്ടവിഭവമാണ് ഫിഷ്ക്കറി. പലയിടങ്ങളിലും പല രീതിയിലാണ് ഫിഷ്ക്കറി തയ്യാറാക്കുന്നത്. എന്നാൽ ഇന്ന് നമുക്ക് റസ്റ്റോറന്റിൽ നിന്നും കിട്ടുന്ന ഫിഷ് മസാലയുടെ അതേ ടേസ്റ്റിലുള്ള ഒരു ഫിഷ് കറി എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി ഒരു പാൻ അടുപ്പിൽ വച്ച് ചൂടാക്കുക. എന്നിട്ട് അതിലേക്ക് നാല് വറ്റൽ മുളകും, ഒന്നര ടീസ്പൂൺ ചെറിയ ജീരകവും, 10 അല്ലി വെളുത്തുള്ളിയും, രണ്ട് ചെറിയ കഷ്ണം ഇഞ്ചിയും ചേർത്ത് ഒന്ന് ഇളക്കി എടുക്കുക.

ശേഷം ചൂടായി വന്ന മിക്സിനെ മിക്സിയുടെ ചെറിയ ജാറിലേക്ക് മാറ്റുക. എന്നിട്ട് അതിലേക്ക് 4 പച്ചമുളക്, ചേർത്ത് ഒന്നു ചതച്ചെടുക്കുക. എന്നിട്ട് ചതച്ചെടുത്ത മിക്സിലേക്ക് രണ്ട് ടേബിൾസ്പൂൺ കാശ്മീരി മുളകുപൊടി, മുക്കാൽ ടേബിൾസ്പൂൺ മല്ലിപ്പൊടി, കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടിയും, 10 ടേബിൾ സ്പൂൺ വെള്ളവും ചേർത്ത് നല്ല പേസ്റ്റ് പോലെ അരച്ചെടുക്കുക. ഈ ഫിഷ് കറി തയ്യാറാക്കാൻ കുറച്ചു മാംസമുള്ള മീനാണ് എടുക്കേണ്ടത്. ആവോലി മീനാണ് ഇവിടെ എടുത്തിട്ടുള്ളത്.

ശേഷം മീനിലേക്ക് കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടിയും, ഒന്നര ടീസ്പൂൺ കശ്മീരി മുളകുപൊടിയും, ആവശ്യത്തിന് ഉപ്പും ചേർത്ത് നല്ലപോലെ മിക്‌സാക്കുക. ശേഷം മസാല തേച്ചു വെച്ചിട്ടുള്ള മീനിനെ അര മണിക്കൂറോളം അടച്ചു മാറ്റി വയ്ക്കുക. ശേഷം ഒരു ചെറിയ നാരങ്ങാ വലിപ്പത്തിലുള്ള വാളൻ പുളി വെള്ളത്തിലിട്ടു വയ്ക്കുക. ഇനി ഒരു പാൻ അടുപ്പിൽ വച്ച് ചൂടാക്കി, അതിലേക്ക് മൂന്നു ടേബിൾ സ്പൂൺ എണ്ണ ഒഴിച്ച് കൊടുക്കുക. ശേഷം എണ്ണ ചൂടായി വരുമ്പോൾ മസാല തേച്ചു വെച്ചിട്ടുള്ള മീൻ ചേർത്ത് ഒന്ന് ഫ്രൈ ചെയ്തെടുക്കുക.

ഇനി ഒരു ചട്ടി അടുപ്പിൽ വച്ച് ചൂടാക്കുക. എന്നിട്ട് അതിലേക്ക് നാല് ടേബിൾ സ്പൂൺ വെളിച്ചെണ്ണ ഒഴിച്ചു കൊടുക്കുക. ശേഷം എണ്ണയിലേക്ക് മൂന്ന് സവാള ഗ്രേറ്റ് ചെയ്തതത് ചേർത്ത് കൊടുക്കുക. ശേഷം സവാള ഒരു ഗോൾഡൻ കളറായി വരുന്നതുവരെ ഇളക്കി കൊടുക്കുക. സവാള ഒരു ഗോൾഡൻ കളറായി വരുമ്പോൾ നേരത്തെ അരച്ചു വെച്ചിട്ടുള്ള മസാല സവാളയിലേക്ക് ചേർത്ത് നല്ലപോലെ ഇളക്കുക. ശേഷം മസാലയിലേക്ക് പാകത്തിനുള്ള വെള്ളവും കൂടി ചേർത്ത് നല്ലപോലെ ഇളക്കുക.

എന്നിട്ട് മസാലയിലേക്ക് പാകത്തിനുള്ള ഉപ്പും ചേർത്ത് നല്ലപോലെ ഇളക്കി കൊടുക്കുക. ശേഷം കുറച്ച് കറിവേപ്പിലയും, ഒരു ടീസ്പൂൺ കസൂരിമേത്തിയും ചേർത്ത് നല്ലപോലെ ഇളക്കി കൊടുക്കുക. എന്നിട്ട് അതിലേക്ക് വെള്ളത്തിലിട്ടു വച്ചിരുന്ന പുളി പിഴിഞ്ഞെടുത്ത വെള്ളം ചേർത്ത് കൊടുക്കുക. എന്നിട്ട് നല്ലപോലെ ഇളക്കി കൊടുക്കുക. ശേഷം മസാലയിലേക്ക് ആവശ്യത്തിന് വെള്ളവും ചേർത്ത് നല്ലപോലെ ഇളക്കി തിളപ്പിക്കുക. തിളച്ചുവന്ന കറിയിലേക്ക് ഫ്രൈ ചെയ്ത് വച്ചിട്ടുള്ള മീൻ ചേർത്ത് കൊടുക്കുക.

എന്നിട്ട് അടച്ചുവെച്ച് അഞ്ച് മിനിട്ടോളം വേവിച്ചെടുക്കുക. കറി നല്ലപോലെ വേവിച്ച ശേഷം ആറ് ടേബിൾസ്പൂൺ നല്ല കട്ടിയുള്ള തേങ്ങാപ്പാലും കറിയിലേക്ക് ചേർത്തിളക്കുക. അടച്ചുവെച്ച് ലോ ഫ്ളൈമിൽ 10 മിനിറ്റ് കൂടി വേവിച്ചെടുക്കുക. ശേഷം കറിയിലേക്ക് അര ടീസ്പൂൺ ഉലുവാപ്പൊടിയും പാകത്തിനുള്ള ഉപ്പും ചേർത്ത് നല്ലപോലെ ഇളക്കിയ ശേഷം കുറച്ചു കറിവേപ്പിലയും ചേർത്ത് ഫ്ളയിം ഓഫ് ചെയ്യുക. അപ്പോൾ വളരെ ടേസ്റ്റിയായിട്ടുള്ള മീൻ കറി തയ്യാറായിട്ടുണ്ട്. എല്ലാവരും ഈ രീതിയിൽ ഒരു ഫിഷ് കറി തയ്യാറാക്കി നോക്കണേ. കൂടുതൽ അറിവിലേക്കായി പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ള വീഡിയോ കണ്ടു നോക്കാവുന്നതാണ്.

Leave a Reply

You cannot copy content of this page