സേമിയ വീട്ടിലുണ്ടോ? എങ്കിൽ ഒരിക്കലെങ്കിലും ഇങ്ങനെ തയ്യാറാക്കൂ.

സേമിയ കൊണ്ട് പല വേറെയ്റ്റി റെസിപ്പീസും നമ്മൾ ട്രൈ ചെയ്യാറുണ്ട്. എന്നാൽ ഇന്ന് നമുക്ക് സേമിയ കൊണ്ട് കണ്ടാൽ തന്നെ നാവിൽ വെള്ളമൂറുന്ന ഒരു കിടിലൻ സ്വീറ്റ് റെസിപ്പി പരിചയപ്പെട്ടാലോ. വളരെ ഈസിയായി തയ്യാറാക്കാൻ പറ്റുന്ന ഈ റെസിപ്പി എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. ആദ്യം ഒരു പാൻ അടുപ്പിൽ വെച്ച് ചൂടാക്കുക. ശേഷം ചൂടായി വന്ന പാനിലേക്ക് ഒന്നര ടേബിൾ സ്പൂൺ നെയ്യ് ചേർക്കുക. ശേഷം ചൂടായി വന്ന നെയ്യിലേക്ക് കുറച്ചു നട്ട്സും കിസ്സ്മിസ്സും, ബദാമും വറുത്തെടുക്കുക. ഇനി ബാക്കിയുള്ള നെയ്യിലേക്ക് ഒരു കപ്പ് സേമിയ ചേർത്ത് ഇളക്കുക.

ഇനി രണ്ട് മിനിറ്റോളം സേമിയ വറുത്തെടുത്ത ശേഷം രണ്ട് കപ്പ് വെള്ളം സേമിയയിലേക്ക് ചേർത്ത് ഇളക്കുക. ശേഷം രണ്ട് മിനിറ്റോളം വെള്ളത്തിലിട്ടു സേമിയ വേവിച്ചെടുക്കുക. ശേഷം വെന്തു വന്ന സേമിയയിലേക്ക് കാൽ കപ്പ് ചവ്വരി വേവിച്ചെടുത്തത്‌ ചേർത്ത് ഇളക്കുക. ഇനി മധുരത്തിനാവശ്യമായ ഷുഗർ ചേർത്ത് ഇളക്കുക. ശേഷം ഇതിലേക്ക് കാൽ ടീസ്പൂൺ ഏലക്ക പൊടിയും ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക.

ശേഷം ഏത് മധുരമായാലും കുറച്ചു ഉപ്പും കൂടി ചേർക്കുന്നത് മധുരത്തിന് കൂടുതൽ രുചിയേറും. അതുകൊണ്ട് തന്നെ ഒരു പിഞ്ച് ഉപ്പും കൂടി സേമിയയിലേക്ക് ചേർത്ത് ഇളക്കുക. എത്രത്തോളം കട്ടി വേണം അതിനനുസരിച്ചു ഇത് വറ്റിച്ചെടുക്കുക. ഒരുപാട് ഡ്രൈ ആക്കാതെ സേമിയ കുറച്ചു ലൂസായി ഇരിക്കുന്നതാണ് നല്ലത്. ശേഷം ആവശ്യത്തിന് കുറുകി വന്ന സേമിയയെ ഫ്ളയിം ഓഫ് ചെയ്യാം. എന്നിട്ട് നേരത്തെ നെയ്യിൽ വറുത്തെടുത്ത നട്ട്സും കിസ്സ്മിസ്സും ബദാമും ചേർത്ത് ഇളക്കുക. ഒരു ടീസ്പൂൺ നെയ്യും കൂടി ചേർത്ത് ഇളക്കി സെർവ് ചെയ്യാവുന്നതാണ്. അപ്പോൾ വളരെ ടേസ്റ്റിയായ സേമിയ സ്വീറ്റ് റെസിപ്പി തയ്യാറായിട്ടുണ്ട്. എല്ലാവരും ഈ രീതിയിൽ സേമിയ കൊണ്ടൊരു സ്വീറ്റ് തയ്യാറാക്കി നോക്കണേ.

Leave a Reply

You cannot copy content of this page