ചിക്കൻ മക്രോണി ഇങ്ങനെയാണ് തയ്യാറാക്കുന്നത് എങ്കിൽ കഴിച്ചു നിർത്താനേ തോന്നില്ല

ഇന്നത്തെ തലമുറയ്ക്ക് ഒരുപാട് ഇഷ്ടമുള്ള വിഭവങ്ങളിൽ ഒന്നാണ് മക്രോണി. പലരും പല രീതിയിലാണ് മക്രോണി തയ്യാറാക്കുന്നത്. എന്നാൽ ഇന്നു നമുക്ക് ചിക്കൻ കൊണ്ടുള്ള നല്ല സ്പൈസിയായിട്ടുള്ള മക്രോണി എങ്ങനെയാണ് തയ്യാറാക്കുന്നത് എന്നു നോക്കാം. മക്രോണി തയ്യാറാക്കാനായി 200 ഗ്രാം ബോൺലെസ്സ് ചിക്കൻ കഴുകി വൃത്തിയാക്കി ചെറിയ പീസുകളായി മുറിച്ചെടുക്കുക. ശേഷം ചിക്കനിലേക്ക് ഒരു ടീസ്പൂൺ മുളകുപൊടിയും, കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടിയും, അര ടീസ്പൂൺ ഗരം മസാലപ്പൊടിയും, അര ടീസ്പൂൺ വെളുത്തുള്ളിയുടെ പേസ്റ്റും, ആവശ്യത്തിന് ഉപ്പും ചേർത്ത് നല്ലപോലെ ഇളക്കി ചിക്കനുമായി യോജിപ്പിക്കുക.

ശേഷം 15 മിനിറ്റോളം മസാല തേച്ച് വച്ചിട്ടുള്ള ചിക്കൻ റെസ്റ്റ് ചെയ്യാനായി വെക്കുക. ശേഷം ഒരു ബൗളിലേക്ക് 8 വറ്റൽമുളക് എടുക്കുക. അതിലേക്ക് നല്ല തിളച്ച വെള്ളം ഒഴിച്ച് മുളകിനെ കുതിരാനായി മാറ്റി വെക്കുക. ശേഷം ഒരു പാത്രത്തിലേക്ക് മുക്കാൽ ഭാഗത്തോളം വെള്ളം വെച്ച് തിളപ്പിക്കുക. വെള്ളത്തിലേക്ക് ഒരു ടേബിൾ സ്പൂൺ ഓയിലും, ആവശ്യത്തിനുള്ള ഉപ്പും കൂടി ചേർത്ത് ഇളക്കുക. ശേഷം വെള്ളത്തിലേക്ക് ഒരു കപ്പ് മക്രോണി ചേർത്തുകൊടുക്കുക. ശേഷം വെന്തു വന്ന മക്രോണി യിലെ വെള്ളം ഊറ്റി കളയുക. ശേഷം കുതിർന്നു കിട്ടിയ വറ്റൽ മുളകിനെ ഒരു മിക്സിയുടെ ജാറിലേക്ക് മാറ്റുക.

എന്നിട്ട് അതിനൊപ്പം 4 വെളുത്തുള്ളി രണ്ടായി മുറിച്ചതും, ഒരു നാരങ്ങയുടെ പകുതി നീരും ചേർത്ത് നല്ലപോലെ അരച്ചെടുക്കുക. ശേഷം മസാല തേച്ചു വെച്ചിട്ടുള്ള ചിക്കൻ ഫ്രൈ ചെയ്തെടുക്കുക. ഇനി മറ്റൊരു പാത്രം അടുപ്പിൽ വച്ച് ചൂടാക്കുക. ശേഷം ചൂടായി വന്ന ചട്ടിയിലേക്ക് ഒന്നര ടേബിൾ സ്പൂൺ നല്ലെണ്ണ ചേർത്ത് കൊടുക്കുക.
എണ്ണ നല്ലപോലെ ചൂടായി വരുമ്പോൾ ഒരു ടീസ്പൂൺ വെളുത്തുള്ളി യുടെ പേസ്റ്റ് ചേർത്ത് നന്നായി വഴറ്റുക. ശേഷം അതിലേക്ക് ഒരു പച്ചമുളക് ചെറുതായി അരിഞ്ഞതും, രണ്ട് ടേബിൾസ്പൂൺ സ്പ്രിംഗ് ഒണിയൻറെ വെളുത്ത ഭാഗവും, ചേർത്ത് വഴറ്റിയെടുക്കുക.

ശേഷം അതിലേക്ക് 2 സവാള പൊടിയായി അരിഞ്ഞതും ചേർത്ത് നന്നായി വഴറ്റുക. ശേഷം സവാളയും നല്ലപോലെ വാടി വന്നാൽ നേരത്തെ അരച്ചെടുത്ത വറ്റൽമുളക് മിക്സ് ചേർത്ത് നല്ലപോലെ ഇളക്കുക. ശേഷം ഈ സമയം മസാലയിലേക്ക് ഒരു പീസ് ചിക്കൻ ക്യൂബ്‌സും കൂടി ചേർത്ത് കൊടുക്കുക. ശേഷം അതിനൊപ്പം ഒരു ക്യാപ്സിക്കത്തിന്റെ പകുതി ചെറുതായി അരിഞ്ഞതും, രണ്ട് ടേബിൾസ്പൂൺ സ്പ്രിംഗ് ഒണിയൻ ചെറുതായി അരിഞ്ഞതും ചേർത്ത് ഒന്നു വഴറ്റുക.

ശേഷം എല്ലാം നല്ലപോലെ വാടി വന്നാൽ ഒരു ടേബിൾ സ്പൂൺ സോയാസോസ്, ഒന്നര ടേബിൾ സ്പൂൺ ടൊമാറ്റോ കെച്ചപ്പ് എന്നിവ ചേർത്ത് എല്ലാം കൂടി നല്ലപോലെ മിക്‌സാക്കുക. ശേഷം ഇതിലേക്ക് ആവശ്യമായ ഉപ്പും കൂടി ചേർത്ത് ഇളക്കുക. ശേഷം അഞ്ച് മിനിറ്റോളം ഈ മസാല അടച്ചുവെച്ച് വേവിക്കുക. ശേഷം അഞ്ചു മിനിട്ടോളം വേവിച്ചെടുത്ത മസാലയിലേക്ക് വേവിച്ചു വെച്ചിട്ടുള്ള മക്രോണി ചേർത്തിളക്കുക. എന്നിട്ട് മക്രോണിയിൽ മസാല കൂടി നല്ലപോലെ മിക്സ് ആക്കി എടുക്കുക. എന്നിട്ട് അതിനൊപ്പം നേരത്തെ ഫ്രൈ ചെയ്തെടുത്ത ചിക്കനും കൂടി ചേർക്കുക.

അപ്പോൾ നല്ല സ്പൈസിയായിട്ടുള്ള ടേസ്റ്റി ആയിട്ടുള്ള മക്രോണി തയ്യാറായിട്ടുണ്ട്. എല്ലാവരും ഈ രീതിയിൽ മക്രോണി തയ്യാറാക്കി നോക്കണേ. കൂടുതൽ അറിവിലേക്കായി പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ള
വീഡിയോ കാണാവുന്നതാണ്.

Leave a Reply

You cannot copy content of this page