പപ്പടം കൊണ്ട് കിടിലൻ ടേസ്റ്റിൽ ചമ്മന്തി ഉണ്ടാക്കിയിട്ടുണ്ടോ?

പപ്പടം കൊണ്ട് കിടിലൻ ടേസ്റ്റിൽ ഒരു ചമ്മന്തി ഉണ്ടാക്കിയാലോ. അതെ അതിനായി എട്ട് പീസ് പപ്പടമാണ് വേണ്ടത്. ശേഷം പപ്പടത്തെ ചെറിയ പീസുകളായി മുറിച്ചെടുക്കുക. ഇനി പാനിൽ എണ്ണ നല്ല ചൂടാക്കിയ ശേഷം മുറിച്ചെടുത്ത ഈ പപ്പടത്തെ ഇട്ടു കൊടുക്കുക. ഇനി ഫ്രൈ ആക്കി കോരി എടുക്കുക. ഇനി ആ എണ്ണയിൽ പന്ത്രണ്ട് പീസോളം ചുവന്ന ഉള്ളി ചേർത്ത് കൊടുക്കുക. ഇനി ചെറിയ പീസ് ഇഞ്ചി ചെറുതായി മുറിച്ചതും കൂടി ചേർത്ത് ഇളക്കുക.

ഇനി മൂന്നു വറ്റൽമുളകും, കുറച്ചു കറിവേപ്പിലയും, ചേർത്ത് നന്നായി വഴറ്റുക. ശേഷം ഫ്ളൈയിം ഓഫ് ചെയ്തു തണുക്കാനായി മാറ്റി വെക്കുക. ഇനി ഒരു മിക്സിയുടെ ജാറിലേക്ക് ചെറിയ കഷ്ണം വാളൻ പുളി ചേർത്ത് കൊടുക്കുക. ശേഷം വഴറ്റിയെടുത്ത ഉള്ളി മുളക് മിക്‌സും, ആവശ്യത്തിന് ഉപ്പും, ചേർത്ത് ഒന്ന് അരച്ചെടുക്കുക. എന്നിട്ട് അര കപ്പോളം തേങ്ങാ ചേർത്ത് അരക്കുക. ഇനി കുറച്ചു ഒന്ന് അരച്ചെടുത്ത മിക്സിലേക്ക് പൊരിച്ചു മാറ്റി വെച്ച പപ്പടം കൂടി ചേർത്ത് അരച്ചെടുക്കുക.

ഒരു ചമ്മന്തി പരുവത്തിൽ ആക്കുന്നത് വരെ അരച്ചെടുക്കുവാൻ ശ്രദ്ധിക്കുക. അപ്പോൾ വളരെ ടേസ്റ്റിയായ പപ്പടം ചമ്മന്തി ഇവിടെ റെഡിയായി വന്നിട്ടുണ്ട്. എല്ലാവരും ട്രൈ ചെയ്തു നോക്കണേ. ഉപ്പും മുളകും എന്ന യൂട്യൂബ് ചാനലിൽ നിന്നും തിരഞ്ഞെടുത്ത ഈ റെസിപ്പി എല്ലാവർക്കും ഇഷ്ടമായി എങ്കിൽ ഈ ചാനൽ ലൈക് ചെയ്യാനും സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ.

Leave a Reply

You cannot copy content of this page