ഒരുപാട് ഔഷധ ഗുണങ്ങളും രോഗ പ്രതിരോധ ശേഷിയുമുള്ള ഒരു ഫലമാണ് പാഷൻ ഫ്രൂട്ട്. ഇപ്പോൾ മിക്കവാറും വീടുകളിലും നട്ട് വളർത്താറുള്ള ഈ ഫലം പാനീയമാക്കാൻ ഏറെ നല്ലതാണ്. എന്നാൽ പലരും പറയുന്നു പാഷൻ ഫ്രൂട്ട് ഉള്ള ഇടങ്ങളിൽ പാമ്പ് വരാറുണ്ട് എന്ന്. എന്നാൽ മഴക്കാലത്താണ് കൂടുതലായും പാഷൻ ഫ്രൂട്ട് പൂവിടുന്നത്. എന്നാൽ ഈ പൂവിടുന്ന സമയം ഇതിലേക്ക് ചെറിയ പ്രാണികളൊക്കെ വരാറുണ്ട്. അതുകൊണ്ട് തന്നെ ഈ പ്രാണികളെ തിന്നാനായി പാമ്പുകളും എത്താറുണ്ട്.
എന്നാൽ വിഷമില്ലാത്ത പാമ്പുകളാണ് പാഷൻ ഫ്രൂട്ടുകളിൽ കൂടുതലായും കാണുന്നത്. എന്നാൽ പലരും പാഷൻ ഫ്രൂട്ട് ഉള്ളിടങ്ങളിൽ പാമ്പ് നിത്യമായും വരുമെന്ന് കരുതി ഈ ഫലത്തിന്റെ വള്ളികൾ മൊത്തമായും മുറിച്ചു കളയുന്നതാണ്. എന്നാൽ ഒരിക്കലും ഇങ്ങനെ ചെയ്യരുത്. പാമ്പ് വരുന്നത് ഒഴിവാക്കാനായി കൃത്യമായ ഇടവേളകളിൽ പ്രൂൺ ചെയ്യുകയാണ് എങ്കിൽ പാമ്പ് വരുന്നത് ഒഴിവാക്കാവുന്നതാണ്. അതായത് പുതിയതായി മുളച്ചുവരുന്ന ശാഖകൾ തിങ്ങിക്കൂടി വളരുന്ന ശിഖരങ്ങൾ മുറിച്ചുമാറ്റുക.
അതുപോലെ തന്നെ സൂര്യപ്രകാശം അകത്തേക്ക് കടക്കാതെ വിധം ശാഖകൾ കൊണ്ട് നിറയുന്ന സാഹചര്യത്തിൽ പുതുതായി മുളച്ചു വരുന്ന ഭാഗങ്ങൾ മുറിച്ചു കളയുകയാണ് എങ്കിൽ പാമ്പ് വരുന്നത് പൂർണ്ണമായും ഒഴിവാക്കാവുന്നതാണ്. പാഷൻ ഫ്രൂട്ട് കൂടുതലായും കായ്ക്കുന്നതിനായി പ്രോൺ ചെയ്യുന്നത് ഏറെ നല്ലതാണ്. ഇത്തരത്തിൽ കുട്ടികളുള്ള വീടുകളാണ് എങ്കിൽ തീർച്ചയായും ഇടയ്ക്കിടെ പാഷൻ ഫ്രൂട്ട് ശ്രദ്ധിക്കുകയും ചെയ്യുന്നത് നല്ലതായിരിക്കും. കൂടുതൽ അറിവിലേക്കായി ചുവടെയുള്ള വീഡിയോ കണ്ടുനോക്കൂ.
