നമ്മൾ മിക്കവാറും കറികൾക്കും ഉപയോഗിക്കുന്ന ഒരു സാധനമാണ് ചെറിയ ഉള്ളി. എന്നാൽ ചെറിയ ഉള്ളി തൊലിച്ചെടുക്കാൻ കുറച്ചു ബുദ്ധിമുട്ടുള്ള കാര്യമാണ്. എന്നാൽ ഇന്ന് നമുക്ക് ചെറിയ ഉള്ളി സിമ്പിളായി തൊലിച്ചെടുക്കാൻ പറ്റുന്ന ഒരു ടിപ്പ് പരിചയപ്പെട്ടാലോ. വളരെ എളുപ്പത്തിൽ എത്ര ഉള്ളി ഉണ്ടെങ്കിലും സിമ്പിളായി തൊലി കളഞ്ഞെടുക്കാം. അപ്പോൾ നമുക്ക് ഇത് എങ്ങനെയാണ് ചെയ്യുന്നത് എന്ന് നോക്കാം.
അതിനായി ആവശ്യമായ ചെറിയ ഉള്ളി എടുക്കുക. എന്നിട്ട് ഉള്ളിയുടെ മുകൾ ഭാഗം മുറിച്ചു കളയുക. ശേഷം ചെറിയ ചൂട് വെള്ളത്തിൽ ഉള്ളിയെ ഇട്ട് വെക്കുക. എന്നിട്ട് തൊലി കുതിർന്നു വന്നാൽ കൈ കൊണ്ട് ഒന്ന് തിരുമ്മി നോക്കുക. അപ്പോൾ ഈസിയായി തൊലി കുതിർന്നു ഇളകി വരുന്നതായി നമുക്ക് കാണാൻ കഴിയും. എത്ര ഉള്ളി വേണമെങ്കിലും ഈ രീതിയിൽ നമുക്ക് തൊലി കളഞ്ഞെടുക്കാം.
ഇനി ഇങ്ങനെ ചെയ്യുമ്പോൾ കണ്ണ് നീറുന്ന ഒരു പ്രശ്നവും ഉണ്ടാകില്ല. ഇടയ്ക്കിടെ കുറച്ചു ഉള്ളിയെടുത്തു ഇതുപോലെ തൊലി കളഞ്ഞു ഉണക്കി ഫ്രിഡ്ജിൽ സൂക്ഷിക്കുകയാണെങ്കിൽ നമുക്ക് കറികളുണ്ടാക്കുമ്പോൾ വേഗത്തിൽ തന്നെ ചെയ്തെടുക്കാൻ കഴിയും. ജോലിക്ക് പോകുന്ന വീട്ടമ്മമാർക്ക് ഇത് നല്ലൊരു ടിപ്പായിരിക്കും. എല്ലാവരും ട്രൈ ചെയ്തു നോക്കണേ.