കഞ്ഞിവെള്ളം കൊണ്ട് ഇത്രയും ടേസ്റ്റിയായ ഹൽവയൊ ?

ഹൽവയും കിണ്ണത്തപ്പവും ഇഷ്ടമില്ലാത്തത് ആർക്കാ അല്ലെ. എന്നാൽ ഇന്ന് നമുക്ക് കിണ്ണത്തപ്പവും ഹൽവയും തോറ്റുപോകും രുചിയിൽ ഒരു അടിപൊളി സ്വീറ്റ് റെസിപ്പി ഉണ്ടാക്കിയാലോ. അപ്പോൾ നമുക്ക് ഇത് എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം. നമ്മുടെ എല്ലാവരുടെയും വീട്ടിൽ മുടങ്ങാതെ കാണുന്ന ഒന്നാണ് കഞ്ഞിവെള്ളം. അപ്പോൾ ഇന്ന് നമുക്ക് ഈ കഞ്ഞിവെള്ളം കൊണ്ട് ഈ സ്വീറ്റ് എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം. ശേഷം കഞ്ഞിവെള്ളം ഒന്ന് അരിച്ചെടുക്കുക.

ശേഷം കഞ്ഞിവെള്ളത്തെ അര മണിക്കൂറോളം അനക്കാതെ വെക്കുക. അര മണിക്കൂറായപ്പോൾ കഞ്ഞിവെള്ളം തെളിഞ്ഞു വന്നിട്ടുണ്ട്. ശേഷം മുകളിലായി ഊറിയ വെള്ളം മാറ്റുക. എന്നിട്ട് അടിയിൽ അടിഞ്ഞ മട്ടി ഭാഗം ഒരു പാത്രത്തിലേക്ക് എടുക്കുക. ഇനി ഈ കട്ടിയുള്ള കഞ്ഞിവെള്ളം ഒന്ന് അരിച്ചെടുക്കുക. അപ്പോൾ നാല് കപ്പ് കഞ്ഞിവെള്ളത്തിലേക്ക് അര കപ്പ് അരിപ്പൊടി ചേർത്ത് കൊടുക്കുക. ഇനി നന്നായി മിക്‌സാക്കുക. ശേഷം ഈ മിക്സിനെ ഒന്ന് അരിച്ചതിന് ശേഷം ഒരു പാനിലേക്ക് മാറ്റുക. ഇനി ലോ ഫ്ളൈമിലിട്ട് ചൂടാക്കുക. ലോ ഫ്ളൈമിലിട്ട് വേണം ഇളക്കുവാൻ. ശേഷം ഇളക്കി എടുത്ത മിക്സിലേക്ക് മൂന്ന് നുള്ള് മഞ്ഞൾപ്പൊടി ചേർത്ത് ഇളക്കുക. ഇനി ഒരു ഏലക്ക പൊടിച്ചതും ചേർത്ത് ഇളക്കുക.

ഇനി കുറുകി വരാൻ തുടങ്ങിയപ്പോൾ അര കപ്പ് ഷുഗർ ചേർത്ത് ഇളക്കുക. ശേഷം പാനിൽ നിന്നും വിട്ടുവരാൻ തുടങ്ങിയാൽ ഫ്ളയിം ഓഫ് ചെയ്യുക. ഇനി നെയ്യിൽ വരട്ടിയ നട്ട്സും കിസ്മിസും ചേർത്ത് ഇളക്കുക. ശേഷം ഒരു ടേബിൾ സ്പൂൺ നെയ്യ് ചേർത്ത് ഇളക്കുക. കൈ വിടാതെ ഇളക്കുവാൻ ശ്രെദ്ധിക്കുക. ഇനി ഒരു ട്രേയിൽ കുറച്ചു നെയ്യ് തടകിയ ശേഷം ഈ ഹൽവയുടെ മിക്സ് ട്രേയിലേക്ക് ചേർത്ത് സെറ്റാക്കുക.

ശേഷം ഈ സ്വീറ്റ് അര മണിക്കൂറോളം റെസ്റ്റ് ചെയ്യാനായി വെക്കുക. അര മണിക്കൂറായപ്പോൾ നല്ല സോഫ്റ്റായ സ്മൂത്തായ പലഹാരം തയ്യാറായിട്ടുണ്ട്. എല്ലാവരും ഇങ്ങനെ ഒന്ന് ഹൽവ തയ്യാറാക്കി നോക്കൂ. കഞ്ഞി വെള്ളം കൊണ്ടുള്ള ഈ ഹൽവ ഒരു തവണ ഉണ്ടാക്കിയാൽ എല്ലാവർക്കും ഒരുപാട് ഇഷ്ടമാകും. പിന്നെ കഞ്ഞിവെള്ളം കളയുകയേ ഇല്ല. എല്ലാവരും ഈ ഹൽവ ഈസിയായി ഉണ്ടാക്കി നോക്കണേ. മാംസ് ഡെയ്‌ലി എന്ന യൂട്യൂബ് ചാനലിൽ നിന്നും തിരഞ്ഞെടുത്തതാണ് ഈ റെസിപ്പി. എല്ലാവർക്കും ഈ ടേസ്റ്റിയായ ഹൽവ ഇഷ്ടമായി എങ്കിൽ ഈ ചാനൽ ലൈക്ക് ചെയ്യാനും സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ.

Leave a Reply

You cannot copy content of this page