ഒരു സ്പെഷ്യൽ മസാല അച്ചാർ, ഇതിന്റെ രുചി കഴിച്ചു തന്നെ അറിയണം

ഇന്ന് നമുക്ക് ഒരു അടിപൊളി അച്ചാർ തയ്യാറാക്കിയാലോ. വളരെ എളുപ്പത്തിൽ ചെയ്തെടുക്കാൻ കഴിയുന്ന ഒരു സ്പെഷ്യൽ അച്ചാറാണിത്. അപ്പോൾ നമുക്ക് എങ്ങനെയാണ് ഈ അച്ചാർ തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി ഒരു പാത്രം അടുപ്പിലേക്ക് വെക്കുക. എന്നിട്ട് അതിലേക്ക് ഒന്നര ഗ്ലാസ് വെള്ളം ചേർത്ത് കൊടുക്കുക. സാധാരണ വെള്ളമാണ് ചേർത്ത് കൊടുക്കുക. ശേഷം വെള്ളം നല്ലപോലെ തിളച്ചു വരുമ്പോൾ 5 പീസ് ഗ്രാമ്പുവും, 2 പീസ് കറുകപ്പട്ടയും, ഒരു ടീസ്പൂൺ കുരുമുളകും ചേർക്കുക.

എന്നിട്ട് അതിലേക്ക് ഒരു ബീറ്റ്റൂട്ട് ചെറിയ പീസുകളായി മുറിച്ചതു ചേർക്കുക. ശേഷം തിളച്ച വെള്ളത്തിലിട്ട് മൂന്നു മിനിട്ടോളം ബീറ്റ്‌റൂട്ട് നല്ലപോലെ വേവിക്കുക. ബീറ്റ്‌റൂട്ടിലെ കളർ മുഴുവനായും വെള്ളത്തിലേക്ക് ഇറങ്ങിയശേഷം അതിലേക്ക് അര ടേബിൾ സ്പൂൺ ഉപ്പ്, ഒന്നര ടേബിൾ സ്പൂൺ പഞ്ചസാരയും ചേർത്ത് നല്ലപോലെ ഇളക്കി 5 മിനിറ്റ് നല്ലപോലെ തിളപ്പിക്കുക. എന്നിട്ട് ഫ്ളയിം ഓഫ് ചെയ്ത ശേഷം ഇത്
തണുക്കാനായി വെക്കുക.

ശേഷം കാൽ കിലോ ചെറിയ ഉള്ളി വൃത്തിയാക്കിയ ശേഷം ചെറിയ ഉള്ളിയെ നാലായി വരഞ്ഞു കൊടുക്കുക. ഇനി ഒരു ചില്ലു കുപ്പി എടുക്കുക. എന്നിട്ട് അതിലേക്ക് വരഞ്ഞു വെച്ചിട്ടുള്ള എല്ലാ ചെറിയ ഉള്ളിയും ചേർത്ത് കൊടുക്കുക. എന്നിട്ട് അതിലേക്ക് എരിവുള്ള കാന്താരിമുളക് ഒരു 10 പീസും, 5 പച്ചമുളക് രണ്ടായി മുറിച്ചതും,
ശേഷം നേരത്തെ തയ്യാറാക്കി വച്ചിട്ടുള്ള മസാല വെള്ളവും കൂടി ഉള്ളിയിലേക്ക് ചേർത്ത് കൊടുക്കുക.

മസാല വെള്ളം നല്ലപോലെ തണുപ്പിച്ചശേഷം മാത്രം ഉള്ളിയിലേക്ക് ചേർത്ത് കൊടുക്കുക. ബീറ്റ്റൂട്ട് മാറ്റിയശേഷം മസാല വെള്ളം മാത്രമാണ് ചേർത്ത് കൊടുക്കേണ്ടത്. ശേഷം അതിലേക്ക് നാലു ടേബിൾസ്പൂൺ വിനാഗിരി കൂടി മുകളിലായി ഒഴിച്ചു കൊടുക്കുക. എന്നിട്ട് അടച്ചു രണ്ട് ദിവസം മാറ്റി വെക്കുക. ശേഷം സെർവ് ചെയ്യാം. അപ്പോൾ വളരെ ടേസ്റ്റിയായിട്ടുള്ള നോർത്ത് ഇന്ത്യൻ സ്റ്റൈലിലുള്ള അച്ചാർ തയ്യാറായിട്ടുണ്ട്. വളരെ എളുപ്പത്തിൽ ചെയ്തെടുക്കാൻ കഴിയുന്ന ഒരു അച്ചാറാണിത്. എല്ലാവരും ട്രൈ ചെയ്തു നോക്കണേ. കൂടുതൽ അറിവിലേക്കായി പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ള വീഡിയോ കണ്ടു നോക്കാവുന്നതാണ്.

Leave a Reply