പത്തു മിനിറ്റുകൊണ്ട് ഇത്രയും ടേസ്റ്റിയായ പായസമോ?

ഓണത്തിന് എന്തെല്ലാം വിഭവങ്ങളാണ് നമ്മൾ തയ്യാറാക്കുന്നത്. ഓണത്തിന് ദിവസങ്ങൾക്ക് മുൻപേ ആഘോഷം തുടങ്ങും. അപ്പോൾ ഇന്ന് നമുക്ക് ഈ ഓണത്തിന് ഉണ്ടാക്കാൻ പറ്റിയ ഒരു സൂപ്പർ പായസം പരിചയപ്പെട്ടാലോ. വെറും പത്തു മിനിട്ടു കൊണ്ട് ഉണ്ടാക്കാൻ പറ്റുന്ന ഈ പായസം അവൽ വെച്ചാണ് ഉണ്ടാക്കുന്നത്. അപ്പോൾ നമുക്ക് നോക്കാം ഈ പായസം എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന്. ആദ്യം ഒരു ചട്ടി അടുപ്പിലേക്ക് വെച്ച് കൊടുക്കുക. ശേഷം രണ്ട് ടേബിൾ സ്പൂൺ നെയ്യ് ചേർത്ത് കൊടുക്കുക.

ഇനി മെൽറ്റായി വന്ന നെയ്യിലേക്ക് നട്ട്സും കിസ്മിസും വറുത്തു കോരിമാറ്റുക. ഇനി ഈ നെയിലേക്ക് തന്നെ രണ്ട് കപ്പ് അവൽ വറുത്തെടുക്കുക. ശേഷം കോരി മാറ്റുക. ഇനി അതെ പാനിൽ ഒന്നര ലിറ്റർ പാൽ ചേർക്കുക. ഇനി തിളച്ചു വന്ന പാലിലേക്ക് വറുത്തു വെച്ചിട്ടുള്ള അവൽ ചേർത്ത് കൊടുക്കുക. ഇനി അവൽ നന്നായി വേവിച്ചെടുക്കുക. ഇനി വെന്തു വന്ന പായസത്തിലേക്ക് മുക്കാൽ കപ്പ് പഞ്ചസാര കൂടി ചേർത്ത് യോജിപ്പിക്കുക.

ഇനി എട്ടു ഏലക്കയോളം പൊടിച്ചത് ഈ പായസത്തിലേക്ക് ചേർത്ത് കൊടുക്കുക. ഇനി കുറുകി വന്ന പായസത്തിലേക്ക് ഒരു പിഞ്ച് ഉപ്പും വറുത്തു വെച്ചിട്ടുള്ള നട്ട്സും കിമിസ്സും കൂടി ചേർത്ത് ഇളക്കുക. ഇനി ഫ്ളയിം ഓഫ് ചെയ്തു പായസം തണുക്കാനായി വെക്കുക. അപ്പോൾ വളരെ ടേസ്റ്റിയായ അവൽ പായസം ഇവിടെ റെഡിയായി വന്നിട്ടുണ്ട്. ഈ ഓണത്തിന് എല്ലാവരും ട്രൈ ചെയ്തു നോക്കണേ. നേഹ ഫുഡ് സ്റ്റോറീസ് എന്ന യൂട്യൂബ് ചാനലിൽ നിന്നും തിരഞ്ഞെടുത്ത ഈ റെസിപ്പി എല്ലാവർക്കും ഇഷ്ടമായി എങ്കിൽ ഈ ചാനൽ ലൈക് ചെയ്യാനും സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ.

 

Leave a Reply

You cannot copy content of this page